കേരളമെങ്ങും സമര സന്ദേശ ജാഥകള്‍

98

നാഷണല്‍ കാ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലായീസ് ആന്റ് എഞ്ചിനീയേര്‍സ്
(എന്‍.സി.സി.ഒ.ഇ.ഇ.ഇ.)
സമര സന്ദേശ ജാഥകള്‍-2023 ജൂണ്‍ 20 -30

>ടോട്ടക്സ് പദ്ധതി വേണ്ടേ വേണ്ട
>സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം പൊതുമേഖലയില്‍ നിര്‍വഹിക്കുക

സാമൂഹ്യ വികസനത്തിനുള്ള പ്രധാനപ്പെട്ട പശ്ചാത്തല സൗകര്യങ്ങളില്‍ ഒന്നായ വൈദ്യുതിയെ ഒരു കച്ചവടച്ചരക്കാക്കി മാറ്റുന്നതിനും തങ്ങളു ലാഭതാല്‍പര്യങ്ങള്‍ക്ക് വിധേയമാക്കുന്നതിനുമുള്ള വലിയ ഇടപെടലാണ്ഈ രംഗത്ത് പ്ര.ര്‍ത്തിച്ചുവരുന്ന കുത്തകക്കമ്പനികള്‍ നടത്തുന്നത്. ഇതിന് സഹായകമായ നിലയില്‍ വൈദ്യുതി നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. വൈദ്യുതി മേഖലയില്‍ സ്വകാര്യ.ല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്ന നിയമഭേദഗതിക്കെതിരെ രാജ്യവ്യാപപകമായി ശക്തമായ പ്രക്ഷാഭങ്ങളുയര്‍ന്നു വന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരത്തിലും വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കണമെന്ന
മുദ്രാവാക്യം പ്രാധാന്യത്തോടെ ഉയര്‍ത്തപ്പെട്ടു. ഈ സാഹചര്യത്തില്‍ നിയമ ഭേദഗതി പാര്‍ലമെന്റ് സ്റ്റാന്റിംഗ്കമ്മിറ്റിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിതമായി. എന്നാല്‍ സ്വകാര്യവല്‍ക്കരണ ശ്രമങ്ങള്‍ ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
കേന്ദ്രഭരണപ്രദേശങ്ങളിലും ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും സ്വകാര്യവല്‍ക്കരണ ശ്രമങ്ങളുണ്ടായി. അവിടെയൊക്കെ ശക്തമായ തൊഴിലാളിപ്രക്ഷാഭങ്ങളുയര്‍ന്നുവരുകയും തല്‍ക്കാലത്തേക്ക് ഇത്തരം ശ്രമങ്ങളില്‍ നിന്ന് പിന്‍മാറാന്‍ അധികാരികള്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നേരിട്ട് സ്വകാര്യവല്‍ക്കരണ നടപടികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് എളുപ്പമല്ലെന്ന ബോധ്യം കേന്ദ്രസര്‍ക്കാരിനുണ്ട്. അതുകാണ്ട് ചില കുറുക്കുവഴികള്‍ ഉപയാഗിച്ച് സ്വകാര്യവല്‍ക്കരണ അജണ്ട നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സമീപനത്തിന് ഒരുദാഹരണമാണ് ടോട്ടക്സ് മാതൃകയില്‍ സ്മാര്‍ട്ട് മീറ്റര്‍ വ്യാപിക്കുന്നതിനുള്ള തീരുമാനം.

സ്മാര്‍ട്ട് മീറ്റര്‍
വൈദ്യുതി ഉപഭാഗം അളക്കുന്നതിനാണല്ലാ മീറ്ററുകള്‍ സ്ഥാപിക്കുന്നത്. മീറ്റര്‍ റീഡര്‍മാര്‍ സ്ഥലത്തുപോയിറീഡിംഗ് എടുത്താണ് നിലവില്‍ വൈദ്യുതി ഉപഭാഗം കണക്കാക്കുന്നത്. അതിന് പകരം മീറ്ററുകളെ ഇന്റര്‍നെറ്റ്ശൃംഖലയില്‍ കണക്ട് ചെയ്ത് നേരിട്ട് സ്ഥലത്തു പോകാതെ തന്നെ റീഡിംഗ് എടുക്കാന്‍ കഴിയും. ഈ മീറ്ററുകളില്‍ വൈദ്യുതി ബന്ധം .വിച്ഛേദിക്കാനും തിരിച്ച് ഘടിപ്പിക്കാനുമുള്ള സംവിധാനമൊരുക്കിയാല്‍ പണമടച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കുന്നതും തിരിച്ചു നല്‍കുന്നതുമാക്കെ വിദൂരത്തിരുന്നു ചെയ്യാനാകും. രണ്ടുമാസത്തിലാരിക്കല്‍ റീഡിംഗ് എടുക്കുന്നതിന് പകരം നിരന്തരമായി റീഡിംഗ് എടുക്കാനും ഉപഭാക്താക്കളുടെ ഉപഭോഗ രീതി പഠിക്കാനുമാക്കെ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് സംവിധാനത്തില്‍ പ്ര.ര്‍ത്തിക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയാഗിക്കാന്‍ കഴിയും. വൈദ്യുതി മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ പ്ലാന്‍ ചെയ്യുന്നതിനും ഡിമാന്റ്നി യന്ത്രിക്കുന്നതിനുമാക്കെ ഇത് ഉപയാഗപ്പെടുത്താം. ഉപഭോക്താക്കള്‍ക്കും ഈ വിവരങ്ങള്‍ ഉപയാഗിച്ച്ത ങ്ങളുടെ വൈദ്യുതി ഉപഭാഗം ക്രമീകരിക്കാനും അനാവശ്യ ഉപഭാഗം കുറക്കാനുമാക്കെ കഴിയും. ഈ നേട്ടങ്ങള്‍ നിലനില്‍ക്കുമ്പാഴും സ്മാര്‍ട്ട് മീറ്റര്‍ സാങ്കേതിക ചെലവേറിയതാണ്. അതുകാണ്ട് ഘട്ടം ഘട്ടമായി സ്മാര്‍ട്ട്മീ റ്ററിലേക്ക് പോകുന്നതിനാണ് സംസ്ഥാനം തീരുമാനിച്ചത്.

ടോട്ടക്സ് രീതി.
2025 നുള്ളില്‍ രാജ്യത്തെ മുഴുവന്‍ വൈദ്യുതി മീറ്ററുകളും സ്മാര്‍ട്ട് മീറ്ററുകളാക്കണമെന്നും അതിന് ടോട്ടക്സ് രീതി നടപ്പാക്കണമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. വൈദ്യുതി വിതരണ ശൃംഖല നവീകരണമടക്കം കേന്ദ്രസര്‍ക്കാര്‍ ധനസഹായം കിട്ടുന്ന പദ്ധതികള്‍ അനുവദിക്കുന്നതിന് ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്റര്‍ വയ്ക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ടോട്ടക്സ് എന്നതിന്റെ അര്‍ത്ഥം ടോട്ടല്‍ എക്സ്പെന്റിച്ചര്‍ അഥവാ മൊത്തം ചെലവും വഹിക്കുന്ന രീതി എന്നാണ്. ഒരു പദ്ധതി നടപ്പാക്കാന്‍ ഏതെങ്കിലും കമ്പനി കരാര്‍ എടുക്കുമ്പാള്‍ പദ്ധതി നടപ്പാക്കാന്‍ കരാറെടുക്കുന്ന കമ്പനി നിശ്ചിത കാലയളവിലേക്കുള്ള പരിപാലനമടക്കം പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കുകയും അത് മാസംപ്രതിയായി തിരിച്ചു പിടിക്കുകയും ചെയ്യുക എന്നതാണ് ടോട്ടക്സ് രീതി. മീറ്ററും അനുബന്ധ സജ്ജീകരണങ്ങളും കണക്ടീവിറ്റിയും ബില്ല് തയ്യാറാക്കുന്നതിനുള്ള സാഫ്റ്റ് വെയറുമടക്കം എല്ലാ കാര്യങ്ങളും കരാറെടുക്കുന്ന കമ്പനിയുടെ ചുമതലയിലായിരിക്കും. റീഡിംഗ് എടുക്കുന്നതും ബില്ല് തയ്യാറാക്കുന്നതുമടക്കം
നിലവില്‍ വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ വിഭാഗം ചെയ്യുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും പുറംകരാര്‍ കൊടുക്കലാണ്ഇതിലൂടെ സംഭവിക്കുന്നത്. അതായത് വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ വിഭാഗത്തിന്റെ സ്വകാര്യവല്‍ക്കരണം തന്നെ.

ടോട്ടക്സ് രീതി സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍
കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വിധേയമായി കേരളത്തിലും മുഴുവന്‍ വൈദ്യുതി മീറ്ററുകളും ടോട്ടക്സ് രീതിയില്‍ സ്മാര്‍ട്ട് മീറ്ററിലേക്ക് മാറ്റാന്‍ കെ.എസ്.ഇ.ബി.യും തീരുമാനിക്കുകയുണ്ടായി. ഒരു മീറ്ററിന് ശരാശരി 6000 രൂപപ.ച്ച്ക ണക്കാക്കി 8200 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഇതില്‍ 37 ലക്ഷം മീറ്ററുകള്‍ ഒന്നാംഘട്ടമായി തീരുമാനിച്ചു. എന്നാല്‍ ഒന്നാം ഘട്ടം ടെണ്ടര്‍ കഴിഞ്ഞപ്പാള്‍ ഏറ്റവും കുറഞ്ഞ നിരക്കായി കിട്ടിയിരിക്കുന്നത്മീ റ്ററാന്നിന് 9400 രൂപയാളമാണ്. ഈ കണക്കുവെച്ച് ആകെ പദ്ധതിച്ചെലവ് 12800 കോടിക്ക് മുകളില്‍ വരും. ഈ ചെലവ് ആത്യന്തികമായി വഹിക്കേണ്ടത് വൈദ്യുതി ഉപഭോക്താക്കള്‍ തന്നെയാണ്.
കരാറുകാരന്‍ പദ്ധതിച്ചെലവ് മുന്‍കൂര്‍ വഹിക്കുമെന്നതാണ് ടോട്ടക്സ് മാതൃകയുടെ മെച്ചമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഒരു കരാറുകാരനും പദ്ധതി ഏറ്റെടുക്കുന്നത് ചാരിറ്റിയെന്ന നിലയ്ക്കല്ല. മുടക്കുമുതലും അതിന് നല്ല ലാഭവും ന്‍കിട്ടാന്‍ വേണ്ടിത്തന്നെയാണ്. കരാറെടുക്കുന്ന കമ്പനിക്ക് അവരുടെ മുടക്കുമുതലും ലാഭവും പ്രതിമാസ ഫീസായി ഇടാക്കാമെന്നതാണ് ടോട്ടക്സ് രീതി. ഇപ്പാള്‍ വന്ന ടെണ്ടറിലെ ക്വട്ടേഷന്‍ അനുസരിച്ച് ഓരാ ഉപഭോക്താവും പ്രതിമാസം 100 രൂപക്ക് മുകളില്‍ ഫീസ് നല്‍കേണ്ടിവരും. കെ.എസ്.ഇ.ബിയുടെ 95 ലക്ഷത്താളം വരുന്ന ഗാര്‍ഹിക ഉപഭോക്താക്കളില്‍ 58 ലക്ഷത്താളം പ്രതിമാസം 100 യൂണിറ്റില്‍ താഴെ ഉപഭോഗമുള്ള സാധാരണക്കാരാണ്. അതില്‍ത്തന്നെ 27 ലക്ഷംപേര്‍ പ്രതിമാസം 50 യൂണിറ്റില്‍ താഴെ ഉപയാഗിക്കുന്നവരാണ്. അവരുടെ പ്രതിമാസ
വൈദ്യുതി നിരക്ക് 150 രൂപയില്‍ താഴെയാണ്. ഇവരുടെയാക്കെ വൈദ്യുതി നിരക്ക് ഇരട്ടിയായി വര്‍ദ്ധിക്കും. ടോട്ടക്സ് രീതിയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ വൈദ്യുതി മീറ്ററിന്റേയും അനുബന്ധ സംവിധാനങ്ങളുകടേയും സമ്പൂര്‍ണ്ണ നിയന്ത്രണം കരാറുകാരനാണ്. ലാഭം മാത്രം പ്രധാനമായ ഇത്തരം കമ്പനികള്‍ക്ക് പ്രാദേശികമായി ഓഫീസ് സംവിധാനമാന്നും നിലനിര്‍ത്താന്‍ കഴിയില്ല. ഇത് ഉപഭാക്താക്കളുടെ പരാതി പരിഹാരമടക്കമുള്ള പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കും.
പുതുതായി വൈദ്യുതി കണക്ഷന് ലൈനും അനുബന്ധ സംവിധാനങ്ങളും കെ.എസ്.ഇ.ബിയും മീറ്ററും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറം കരാറുകാരനും എന്ന നിലയില്‍ ഒന്നിലേറെ ഏജന്‍സികളുടെ ഇടപെടല്‍ കൊണ്ടുവരുന്നത് ജനങ്ങള്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കും.
വൈദ്യുതി വിതരണ രംഗത്ത് സമ്പൂര്‍ണ്ണ സ്വകാര്യവല്‍ക്കരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വൈദ്യുതി ലൈനുകള്‍ നിര്‍മ്മിക്കലും പരിപാലിക്കലുമെല്ലാം പൊതുമേഖല ചെയ്തുകാള്ളണം. അതിലൂടെ വൈദ്യുതി കടത്തിക്കാണ്ടുപായി വിറ്റ് ലാഭമുണ്ടാക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കണം. സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷി വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കെ.എസ്.ഇ.ബിക്ക് കഴിയുന്നത് ധനശേഷി കൂടിയ വന്‍കിട ഉപഭാക്താക്കളില്‍ നിന്നും ഉയര്‍ന്ന നിരക്ക്ഈ ടാക്കുന്നതിലൂടെയാണ്. ഇതാണ് ക്രോസ് സബ്സിഡി സംവിധാനം. പുതുതായി കടന്നുവരുന്ന സ്വകാര്യ കമ്പനികള്‍ ഇത്തരം വന്‍കിട ഉപഭോക്താക്കളെയാണ് ലക്ഷ്യം വെക്കുക. ഇവരുടെ നിരക്കില്‍ ചെറിയ ഇളവ് നല്‍കിയാലും നല്ല ലാഭം കിട്ടും. ഇത്തരം ഉപഭാക്താക്കള്‍ നഷ്ടപ്പെടുന്നതിലൂടെ പൊതുമേഖല വലിയ പ്രതിസന്ധിയിലാകും. ക്രോസ് സബ്സിഡി സംവിധാനം തകരും. സാധാരണക്കാരന്റെ വൈദ്യുതി നിരക്ക് വ്ന്‍തോതില്‍ വര്‍ദ്ധിപ്പിക്കേണ്ട സ്ഥിതിയാണ് ഉണ്ടാകുക. ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം ഈ നടപടികള്‍ എളുപ്പമാക്കും. സ്വകാര്യ കമ്പനികള്‍ക്ക് മീറ്ററുകളില്‍ കിട്ടുന്ന ആധിപത്യം വൈദ്യുതി മേഖലയുടെ തന്നെ ആധിപത്യംഎളുപ്പമാക്കും.

ബദലെന്ത്?
കേന്ദ്രനയം അങ്ങിനെതന്നെ പിന്തുടരേണ്ട സാഹചര്യമാന്നും സംസ്ഥാനത്തിനില്ല. വളരെ പെട്ടെന്ന് സ്മാര്‍ട്ട്മീ റ്ററിലേക്ക് പോകേണ്ട സാഹചര്യവും നിലവിലില്ല. കെ.എസ്.ഇ.ബി. നേരിട്ടോ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണ്‍സോര്‍ഷ്യം ഉണ്ടാക്കിയോ ആവശ്യാനുസരണം ഘട്ടം ഘട്ടമായി സ്മാര്‍ട്ട് മീറ്റര്‍ .വ്യാപനം സാദ്ധ്യമാണ്.
തിരുവനന്തപുരത്ത് പ്ര.ര്‍ത്തിക്കുന്ന കേന്ദ്ര പാതുമേഖലാ സ്ഥാപനമായ സിഡാക് കെ.എസ്.ഇ.ബിയുമായി ചേര്‍ന്ന് സ്മാര്‍ട്ട് മീറ്റര്‍ സാങ്കേതിക വിദ്യ വികസിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട് മീറ്റര്‍ നിര്‍മ്മിക്കാന്‍ കഴിയും. കെ-ഫാണ്‍ നെറ്റ് വര്‍ക്ക് ഉപയാഗപ്പെടുത്തി കെ.എസ്.ഇ.ബിയുടെ
തന്നെ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്ക് മീറ്ററുകളെ ബന്ധിപ്പിക്കാനും കഴിയും. പൂര്‍ണ്ണമായും കെ.എസ്.ഇ.ബി. നിയന്ത്രണത്തില്‍ പദ്ധതി നടപ്പാക്കുന്നത് ആകെ ചെലവ് കുറച്ചു നിര്‍ത്തുന്നതിനും ഉപഭാക്താക്കള്‍ക്ക് അധികഭാരം ഏല്‍പ്പിക്കാതെ ആധുനിക സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനും സഹായിക്കും. സംസ്ഥാനം പിന്തുടരുന്ന ബദല്‍ നയം സ്മാര്‍ട്ട് മീറ്റര്‍ വ്യാപനത്തിലും സാദ്ധ്യമാണെന്നാണ് ഇത് കാണിക്കുന്നത്.

വൈദ്യുതി ജീവനക്കാര്‍ക്കെതിരെ വ്യാജ പ്രചരണം
കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന ജനവിരുദ്ധ നയങ്ങള്‍ സംസ്ഥാനത്തും അടിച്ചേല്‍പ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നത്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുകടേയും ലക്ഷ്യം ഇതുതന്നെയാണ്. ടോട്ടക്സ് രീതിയിലുള്ള സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയും ഇതിന്റെ ഭാഗമാണ്. എന്നാല്‍ ഇത് മനസ്സിലാക്കി ബദല്‍ നയം സ്വീകരിക്കുന്നതിന് വിമുഖത കാണിക്കുന്ന സമീപനം ബോര്‍ഡ് അധികാരികളില്‍ നിന്നുണ്ടാകുന്നു. വൈദ്യുതി മേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ കൂട്ടായ്മയായ എന്‍.സി.സി.ഒ.ഇ.ഇ.ഇ. നേതൃത്വത്തില്‍ പദ്ധതിയുടെ ജനവിരുദ്ധ സ്വഭാവവും സ്വകാര്യവല്‍ക്കരണ താല്‍പര്യവും തുറന്നുകാണിച്ചു രംഗത്തുവന്നത്ത ല്പരകക്ഷികള്‍ക്ക് പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്. ബഹുജനങ്ങള്‍ക്കുമുന്നില്‍ വൈദ്യുതിജീവനക്കാരെ താറടിച്ചുകാണിക്കുന്ന നിലയിലുള്ള വ്യാജപ്രചരണങ്ങള്‍ ഉയര്‍ത്തിക്കാണ്ടുവന്ന് ജനവിരുദ്ധനയങ്ങള്‍ക്കെതിരായ കൂട്ടായ ഇടപെടല്‍ ദുര്‍ ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുണ്ടാകുന്നത് ഈ സാഹചര്യത്തിലാണ്.
ദേശീയായാസ്ഥാനത്തില്‍ വൈദ്യുതി മേഖലയില്‍ നിലനില്‍ക്കുന്ന സേവനവേതന നിലവാരം അപേക്ഷിച്ച്കുറഞ്ഞ ശമ്പളനിരക്കുകള്‍ മാത്രമാണ് കെ.എസ്.ഇ.ബി.യില്‍ നിലനില്‍ക്കുന്നത്. വൈദ്യുതി മേഖലയിലെ ജോലി സ്വഭാവവും അപകടകരമായ തൊഴില്‍സാഹചര്യവും ഒന്നും കണക്കിലെടുക്കാതെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളനിരക്കുകളുമായി താരതമ്യപ്പെടുത്താനും വൈദ്യുതി ജീവനക്കാര്‍ തട്ടിപ്പുകാരും കൊള്ളക്കാരുമാണെന്ന നിലയില്‍ പ്രചരിപ്പിക്കാനും നടക്കുന്ന മാദ്ധ്യമശ്രമങ്ങള്‍ ഉയര്‍ന്നുവരുന്ന ജനകീയ കൂട്ടായ്മ തകര്‍ക്കുന്നതിന് ലക്ഷ്യം വെക്കുന്നതാണ്.
ഈ സാഹചര്യത്തില്‍ .വ്യാജ പ്രചരണങ്ങള്‍ തള്ളിക്കളയാനും കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പ്രതിരോധിക്കാനും എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണ ഉണ്ടാകണം. ഉപഭോക്താക്കള്‍ക്ക് അധികഭാരം അടിച്ചേല്‍പ്പിക്കുന്നതും വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്നതുമായ ടോട്ടക്സ്പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്തണം. കേരളത്തിന്റെ ബദല്‍ വികസന നയം തകര്‍ക്കുന്ന വൈദ്യുതി ബാര്‍ഡ്മാനേജ്മെന്റ് സമീപനങ്ങളെ തിരുത്തിക്കാന്‍ ശക്തമായ ജനകീയ മുന്നേറ്റം ഉയര്‍ന്നുവരണം.
ഈ ആവശ്യവുമായി കേരളത്തിലെല്ലായിടത്തും പ്രചരണവുമായി സമര സന്ദേശ വാഹന ജാഥകള്‍ ജൂണ്‍ 20 മുതല്‍ നടക്കും.