വൈദ്യുതി ഉൽപ്പാദന പ്രസരണ മേഖലകളിൽ സാങ്കേതികതയിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുകയും അതുമൂലം നിലവിലെ വൈദ്യുതി തടസ്സങ്ങൾ കുറയ്‌ക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട ഉപകരണങ്ങൾ മാറ്റുകയും പുതിയ സാങ്കേതികവിദ്യയിൽ ഉള്ളവ സ്ഥാപിക്കുകയും ചെയ്‌തതുമൂലമാണ് നമുക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. പക്ഷേ ഉപഭോക്താക്കളിേലക്ക് വൈദ്യുതി എത്തിക്കുന്ന വിതരണ മേഖലയിൽ സാങ്കേതികരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടില്ല. മോഡൽ സെക്‌ഷൻ, ബില്ലിങ് മുതലായവയിൽ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഉപഭോക്താക്കളുടെ സംതൃപ്‌തിക്ക് കാരണമായിട്ടുണ്ടെങ്കിലും വൈദ്യുതി തടസ്സം കുറയ്‌ക്കാനും, അഥവാ ഉണ്ടായാൽ പെട്ടെന്ന് പരിഹരിക്കാനുമുള്ള മാർഗങ്ങൾ ഇനിയും പൂർണതോതിൽ എത്തിയിട്ടില്ല. ഉപഭോക്താവിനെ വൈദ്യുത ശൃംഖലയുമായി ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട കണ്ണിയായ വിതരണ മേഖലയിൽ സാങ്കേതികരംഗത്ത് കാതലായ മാറ്റങ്ങൾ ആവശ്യമാണ്.
വിതരണ മേഖലയിൽ വൈദ്യുതി
തടസ്സത്തിന്റെ പ്രധാന കാരണങ്ങൾ
- 11 കെവി ലൈനിൽ തട്ടിനിൽക്കുന്ന മരച്ചില്ലകൾ (Touching)
- Insulator failure especially Disc insulator, Lightning arrestor etc.
- Jumper connections burn out
- ABC (Arial Bunched cable) failure
- UG cable jointer
- DTR jointer
ഇതിൽ മരച്ചില്ലകളും മറ്റും തട്ടുന്നത് കൃത്യമായ രീതിയിൽ വെട്ടിമാറ്റി ഒഴിവാക്കാവുന്നതാണ്. Insulator jointer എന്നിവ ഒഴിവാക്കുന്നതിന് നല്ല ഗുണനിലവാരമുള്ള സാധനസാമഗ്രികൾ ഉപയോഗിക്കുക എന്നുള്ളതാണ്. ഇതിലുപരിയായി കൃത്യമായ മാനദണ്ഡങ്ങളിലുള്ള (Standard) ലൈനുകൾ സ്ഥാപിക്കുകയും നിലവിലുള്ള ലൈനുകളുടെ നിലവാരം ഉയർത്തുകയും ചെയ്‌താൽ വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാം. ഏറ്റവും ലഘുവായ ഒരു ഉദാഹരണം: ട്രാൻസ്‌മിഷനിൽ PG clamp ഉപയോഗിച്ച് jumper connection നൽകും. പക്ഷേ വിതരണ മേഖലയിൽ ഒരിടത്തും PG ക്ലാമ്പ് ഉപയോഗിക്കുന്നില്ല. ഇതുമൂലം വൈദ്യുതി തടസ്സങ്ങൾ പതിവാകുന്നുണ്ട്. തടസ്സമുണ്ടാകുമ്പോൾ പുതിയ jumper മാറ്റിസ്ഥാപിക്കുകയല്ലാതെ അതിലേക്ക് നയിച്ച കാര്യങ്ങൾ ആരും വിശകലനം ചെയ്യുന്നില്ല. ഓരോ jumper connectionന്റെയും വൈദ്യുതി വാഹകശേഷി അത് ചുറ്റുന്ന തൊഴിലാളിയുടെ പരിചയത്തെ ആശ്രയിച്ചിരിക്കും. ഇത് വീണ്ടും പോകുമ്പോൾ വീണ്ടും മാറ്റും. ഏകദേശം അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ വൈദ്യുതി തടസ്സമുണ്ടാകുകയും ചെയ്യുന്നതാണ്. ടച്ചിങ് കൃത്യമായ ഇടവേളകളിൽ എടുക്കുന്ന ഒരു ലൈനിൽ തുടർച്ചയായി ഇങ്ങനെ സംഭവിക്കുകയാണെങ്കിൽ ആ jumper connection മാറ്റി PG ക്ലാമ്പ് ഉപയോഗിക്കുകയും അവിടെ അലുമിനിയം ക്രിമ്പിങ് പേസ്റ്റ് ഉപയോഗിക്കുകയും ചെയ്‌താൽ ഇതുമൂലമുണ്ടാകുന്ന തടസ്സങ്ങൾ കുറയ്‌ക്കാൻ സാധിക്കും.
അടുത്തതായി 11 കെവി ലൈനിൽ വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നത് AB switch (Air brake switch) കളിലാണ്. നല്ല ഗുണനിലവാരമുള്ള AB switchകൾ കൃത്യമായി ലെവലിൽ ഉറപ്പിക്കാതെയിരുന്നാൽ കൃത്യമായി contact ആവുകയില്ല. contact കത്തിപ്പോകുമ്പോൾ അത് മാറ്റുകയോ, through കൊടുക്കുകയോ ചെയ്യുന്നതിനുപകരം അത് ഉറപ്പിച്ചിരിക്കുന്ന DP structure standard levelൽ ആക്കാതെ പുതിയ AB switch സ്ഥാപിച്ചാൽ അതും നാശമാവുകയേയുള്ളൂ. ഇത് പരിഹരിക്കണമെങ്കിൽ ഇപ്പോൾ നിലവിലുള്ള DPകൾ കൃത്യമായ ലെവലിൽ ആക്കാനുള്ള നടപടികൾ സ്വീകരിച്ചതിനുശേഷം മാത്രം AB സ്ഥാപിക്കുന്ന പ്രവർത്തികളിലേക്ക് മാറണം. ഒരു AB switch നാശമായാൽ അത് റിപ്പയറിങ്ങിന് ഏകദേശം ഒരുമണിക്കൂർ സമയമെടുക്കും. അത് മാറ്റണമെങ്കിൽ ഏകദേശം മൂന്ന് മണിക്കൂർ സമയവുമെടുക്കും. ഇത് പരിഹരിക്കണമെങ്കിൽ ആദ്യം ഒരു മണിക്കൂർ മുതൽ രണ്ട് മണിക്കൂർ വരെ സമയമെടുത്ത് DP ശരിയാക്കുകയും അതിനുശേഷം AB സ്ഥാപിക്കുകയും ചെയ്യണം.
അടുത്തതായി ഇൻസുലേറ്റർ കേടാകൽ കാരണമാണ് വരുന്നത്. അതിന് ഒരു കാരണം LAകളുടെ പര്യാപ്‌തതക്കുറവാണ്. ഒന്നുകിൽ LA കൃത്യമായി മാറ്റിസ്ഥാപിച്ചിട്ടില്ല അല്ലെങ്കിൽ LA പ്രവർത്തിക്കുന്നില്ല. LAകൾക്ക് കാലപരിധിയുണ്ട്. 20 to 30 discharge of current surge (10 kv വോൾടേജ്ഉം/8-20 micro second ദൈർഘ്യമുള്ളത്) ആണ് ഒരു LAയുടെ life ആയി കണക്കാക്കുന്നത്. അത് നമ്മുടെ പരിതസ്ഥിതിയിൽ ഏകദേശം രണ്ടുകൊല്ലംകൊണ്ട് മുഴുവൻ ആകും. വൈദ്യുതി ബോർഡ് രൂപീകരിച്ച കാലത്തു സ്ഥാപിച്ച പല LAകളും ഇപ്പോഴും ലൈനിൽ നമുക്ക് കാണാൻ കഴിയും. ഇവ ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഇതുമൂലം ലൈനിൽ voltage surgeവരുമ്പോൾ ഇൻസുലേറ്റർ failure ആകാൻ സാധ്യത കൂടും. ഇങ്ങനെ ഉണ്ടകുന്ന faultകൾ കണ്ടുപിടിക്കാനും ബുദ്ധിമുട്ടാണ്. ഒരു LAയുടെ വില 1000.00 രൂപയിൽ താഴെയാണ്. പക്ഷേ ഇത് തെറ്റായി പ്രവർത്തിക്കുന്നതുമൂലം മൂന്നുനാല് മണിക്കൂർ വരെ നീളുന്ന വൈദ്യുതി തടസ്സങ്ങൾക്ക് കാരണമാകും. ട്രാൻസ്‌ഫോർമർ പോയിന്റുകൾക്ക് മാത്രമല്ല LA വയ്‌ക്കേണ്ടത്. തുറസ്സായ സ്ഥലത്ത്, ഉയരംകൂടിയ സ്ഥലത്തുകൂടി വരുന്ന ലൈനുകൾ എത്തുന്ന സ്ഥലത്ത് LA വയ്‌ക്കുകയാണെങ്കിൽ ഇൻസുലേറ്റർ തകരാറിലാകുന്നത് കുറയ്‌ക്കാനും അതുമൂലമുള്ള വൈദ്യുതി തടസ്സങ്ങൾ ഒഴിവാക്കാനും സാധിക്കും. അതുപോലെ LAകൾ കൃത്യമായ ഇടവേളകളിൽ മാറ്റിസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചാൽ വലിയ വൈദ്യുതി തടസ്സങ്ങൾ കുറയ്‌ക്കാൻ സാധിക്കും. ആ രീതിയിലുള്ള നടപടികൾ സ്വീകരിക്കണം.
LAയുടെ എർത്തിങ് ഒരു പ്രധാന ഘടകമാണ്. ബോർഡ് രൂപീകരിച്ച കാലത്ത് സ്ഥാപിച്ച എർത്തുകളാണ് ഇപ്പോൾ നിലവിലുള്ളത്. ഇവയുടെ earth resistance പരിശോധിച്ച് ഇവ പുനസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
തെറ്റായ രീതിയിൽ ഉള്ള DO fuse റീവയറിങ്, നീളം കൂടിയ jumperകൾ, ശരിയായ current carrying ശേഷിയില്ലാത്ത കമ്പികൾ ഉപയോഗിക്കൽ മുതലായവ മൂലവും വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. അവ പിന്നീട് ചർച്ചചെയ്യാം. ഇനി വൈദ്യുതി തടസ്സമുണ്ടായാൽ അത് കണ്ടുപിടിക്കാനുള്ള രീതികൾ ചർച്ചചെയ്യാം. 11 കെവി ലൈൻ ട്രിപ്പായാൽ സബ്‌സ്‌റ്റേഷനിൽനിന്ന് അറിയിക്കും. ആ നിമിഷം മുതൽ എഇ, സബ് എഞ്ചിനീയർ, സെക്‌ഷൻ സ്റ്റാഫ് മുതലായവരുടെ ചിന്തയിൽ പല ലൈനുകളും പ്രത്യക്ഷപ്പെടും. തുടർന്ന് ഏതെങ്കിലും ഭാഗം fault ആകാമെന്നുള്ള ധാരണയിൽ ആ ഭാഗത്തേക്കുള്ള ഒരു AB തുറന്ന് ലൈൻ ചാർജ് ചെയ്യും. ഭാഗ്യമുണ്ടെങ്കിൽ fault അവിടെ ആയിരിക്കുകയും ലൈൻ നിൽക്കുകയും ഉപഭോക്താവിന് വൈദ്യുതി ലഭിക്കുകയും ചെയ്യും. അല്ലെങ്കിൽ മേൽപ്പറഞ്ഞ പ്രവർത്തി വേറൊരു AB തുറന്ന് ചെയ്യും. അങ്ങനെ fault ഉള്ള ഭാഗം കണ്ടുപിടിക്കുകയും fault പരിഹരിക്കുകയും ചെയ്യും. ഈ പ്രവർത്തിക്ക് ഏകദേശം അരമണിക്കൂർ മുതൽ നാല് മണിക്കൂർ വരെ എടുക്കാം. അത്രയും നേരം കൺസ്യൂമർക്ക് വൈദ്യുതി ഇല്ലാതിരിക്കുകയോ വന്നുപോകുകയോ ചെയ്യും.
വൈദ്യുതി fault കണ്ടുപിടിക്കൽ എളുപ്പമാക്കിയാൽ വൈദ്യുതി പെട്ടെന്നുതന്നെ പുനസ്ഥാപിക്കാൻ പറ്റും. ആ രീതിയിൽ ചിന്തിക്കുമ്പോൾ ആദ്യം ഓർമ വരിക പ്രസരണ ലൈനുകളിൽ ഉപയോഗിക്കുന്ന distance/impedance റിലേയാണ്. അത് 11 കെവി ലൈനിൽ സ്ഥാപിച്ചാൽ പോരെയെന്ന് പലരും ചോദിക്കുന്നുണ്ട്. ട്രാൻസ്‌മിഷൻ ലൈനിലാണെങ്കിൽ സാധാരണ പുറപ്പെടുന്ന/സ്വീകരിക്കുന്ന സ്‌റ്റേഷനും അതിനിടയിലെ ലൈനും മാത്രമാണുള്ളത്. ഈ ലൈനിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അതുമൂലം വ്യക്തമായ ഇംപിഡൻസ് കണക്കാക്കാനും അതുമൂലം ദൂരം കണ്ടുപിടിക്കാനും സാധിക്കും. പക്ഷേ 11 കെവി ലൈനിൽ സമാന്തരപാതകൾ കൂടുതലാവുകയും ലൈനുകൾ standard അല്ലാത്തതുമൂലവും ലോഡ് മൂലവും impedance മാറുന്നത് മൂലം അങ്ങനെ ഇംപിഡൻസ് കണക്കാക്കി ദൂരം കണ്ടുപിടിക്കാനും സാധിക്കുകയില്ല. അവിടെ നമ്മൾക്ക് fault കറണ്ട് സഞ്ചരിച്ച വഴി കണ്ടുപിടിച്ച് fault ഉള്ള ഏരിയ കണ്ടുപിടിക്കാൻ സാധിക്കും. അങ്ങനെ fault കറണ്ട് പ്രവഹിച്ച വഴി കണ്ടുപിടിക്കുന്നതുമൂലമാണ് fault pass detector എന്ന് പേരുവന്നത്. ഈ fault pass detectorകൾ ലൈനിൽ ഇടവേളകളിൽ സ്ഥാപിക്കുകയും fault കറണ്ടിന്റെ വഴി മനസ്സിലാക്കുകയും അങ്ങനെ fault ഉള്ള ഏരിയ കണ്ടുപിടിച്ച് പെട്ടെന്നുതന്നെ പരിഹരിക്കാൻ സഹായിക്കുകയും ചെയ്യും.
ഫാൾട്ട് പാസ്സ് ഡിറ്റക്ടറുകൾ രണ്ടുതരമുണ്ട്. fault pass indicator മാത്രവും വാർത്താവിനിമയശേഷി ഉള്ളവയും. ആദ്യം പറഞ്ഞതരം ലൈനിൽ സ്ഥാപിച്ചാൽ fault വരുമ്പോൾ അതിൽ light/sound indication വരും. ഇത് പിന്തുടർന്ന് ഫാൾട്ടുള്ള ഏരിയ കണ്ടുപിടിക്കാം. ഈ രീതി നമ്മുടെ ആദ്യം പറഞ്ഞ രീതിയുമായി വലിയ സമയ വ്യത്യാസമുണ്ടാക്കില്ല. പക്ഷേ അർബൻ മേഖലകളിൽ അവ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നമ്മുടെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകൾമൂലം കമ്യൂണിക്കേഷനുള്ള FPIകളാണ് നല്ലത്. fault ആകുമ്പോൾ തന്നെ നമുക്ക് ലൊക്കേഷൻ സംബന്ധിച്ച മെസ്സേജ്/ഇൻഫർമേഷൻ കിട്ടുന്നത് മൂലം ഫോൾട് ഉള്ള ഏകദേശ ഏരിയ കണ്ടുപിടിക്കാൻ സാധിക്കും അങ്ങനെ അത് പെട്ടെന്നുതന്നെ പരിഹരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കാനും പറ്റും.
കമ്യൂണിക്കേഷൻ ഉള്ള FPIകൾക്ക് മാർക്കറ്റിൽ ഒരു ലൊക്കേഷനിലേക്ക് 85000 – 1.25 lakh cost വരുന്നുണ്ട്. server handling charge, data ചാർജ് മുതലായവ കൂടുതലായി വരും. ഇത്രയും എണ്ണം CFPDകൾ സ്ഥാപിക്കാൻ നമ്മൾക്ക് വലിയ ചെലവ് വരും. (30,000 x 100000 = 3000000000) (3000 കോടി രൂപ) വരും. ആയതു കൊണ്ട് കുറഞ്ഞ ചെലവിൽ ഇത് നിർമിക്കാനും സ്ഥാപിക്കാനുമുള്ള ഗവേഷണത്തിന്റെ ഫലമായിട്ടാണ് ബോർഡ് തന്നെ സ്വന്തം ആയി CFPD developചെയ്‌തത്. ഇത് developചെയ്യാൻ Kerala Government Innovation and ESCT fundൽ നിന്നും 309.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
KSEB developചെയ്‌ത CFPD നിർമ്മിക്കാൻ ഏകദേശം 13500 രൂപ മാത്രമാണ് ഒരു യൂണിറ്റിലേക്ക് വരുന്നത്. Employee costസഹിതം ഏകദേശം 17000 രൂപ ആകും. അങ്ങനെ പ്രോജക്ട് cost നോക്കിയാൽ 30000 x 16000 = 480000000.00 (48 കോടി)യായി ചുരുങ്ങും. തന്മൂലം CFPDകൾ വ്യാപകമായി ഉപയോഗിക്കാനും വൈദ്യതി തടസ്സം കുറയ്‌ക്കാനും സാധിക്കും. മൊത്തം 30000 എന്നതിൽ ഇപ്പോൾ 13000 എണ്ണം ഉൽപ്പാദിപ്പിക്കുകയും 10000 എണ്ണത്തോളം ഇൻസ്റ്റാൾ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ശരിയായ രീതിയിൽ ഇൻസ്റ്റാൾ ചെയ്‌ത് ഉപയോഗിക്കുന്ന സെക്ഷനുകളിൽ വൈദ്യുതി തടസ്സങ്ങൾ ഗണ്യമായി കുറയ്‌ക്കാൻ സാധിച്ചിട്ടുണ്ട്.
ഏതൊരു ഉപകരണത്തിന്റെയും പോലെ സി എഫ് പി ഡി കൾക്കും ചെറിയ മൈന്റെനൻസ് ആവശ്യം ആണ്. ഉദാഹരണത്തിന് നമ്മുടെ മൊബൈൽ ഫോണിൽ നെറ്റ്‌വർക്ക് കിട്ടുന്നില്ലെങ്കിൽ നമ്മൾ അപ്പോൾ തന്നെ ഫോൺ ഒന്ന് ഓഫ് ചെയ്തു ഓൺ ചെയ്യും, എന്നിട്ടും ശരി ആയില്ലെങ്കിൽ സിം കാർഡ് ഒന്ന് അഴിച്ചു ഇട്ടു നോക്കും.എന്നിട്ടും ശരി ആയില്ലെങ്കിൽ മാത്രമേ നമ്മൾ സർവീസ് സെന്ററിൽ കൊടുക്കുകയുള്ളൂ. അത് പോലെ നമ്മൾ ഉപയോഗിക്കുന്ന ഒരു എമർജൻസി ലൈറ്റിന്റെ ഫ്യൂസ് പോയിട്ടുണ്ടെങ്കിൽ നമ്മൾ അത് മാറ്റിയിട്ടു നോക്കും, എന്നിട്ടു ശരിയായില്ലെങ്കിൽ മാത്രമേ സർവീസ് സെന്ററിൽ കൊടുക്കുകയുള്ളൂ. ഇതുപോലുള്ള മെയിന്റനൻസ് CFPDയ്ക്കും ആവശ്യമാണ്. അത് കണ്ടുപിടിക്കാനും ശരിയാക്കാനും ഉള്ള വഴികൾ തുടർ ലക്കങ്ങളിൽ പ്രതീക്ഷിക്കാം. കൂടാതെ CFPD സോഫ്റ്റ്‌വെയർ നിന്നും എന്തൊക്കെ റിേപ്പാർട്ടുകൾ കിട്ടും, അതിൽ നിന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാം എന്നുള്ള കാര്യങ്ങളും തുടർ ലക്കങ്ങളിൽ ചർച്ച ചെയ്യാം.