ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുകയുണ്ടായി. കോഴിക്കോട് വൈദ്യുത ഭവനിലെ ഹാളിൽ പന്ത്രണ്ടോളം കലാകാരൻമാർ പങ്കെടുത്ത മത്സരത്തിൽ ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തി ജില്ലയിലെ ഈ മേഖലയിലെ പ്രമുഖരടങ്ങുന്ന പാനൽ വിശകലനം ചെയ്ത് മൂല്യനിർണ്ണയം നടത്തി വിജയികൾക്ക് വനിതാദിനത്തിൽ സമ്മാന വിതരണം നടത്തുന്നതാണ്.
പോണ്ടിച്ചേരിയിലെ വൈദ്യുതി ജീവനക്കാര്ക്ക് അഭിവാദ്യങ്ങള്
പോണ്ടിച്ചേരിയില് ഫെബ്രുവരി ഒന്നു മുതല് വൈദ്യുതിജീവനക്കാര് നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് സ്വകാര്യവല്ക്കരണ നടപടികള് തുടരില്ലെന്ന സര്ക്കാര് ഉറപ്പിനെത്തുടര്ന്ന് വിജയകരമായി അവസാനിച്ചു. ആത്മനിര്ഭര് അഭിയാന് പാക്കേജിന്റെ ഭാഗമായി കേന്ദ്രഭരണപ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്ക്കരിക്കാന് കേന്ദ്രസര്ക്കാര്...