ആയിരക്കണക്കിന് വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ അതിഗംഭീരമായി പവ്വർക്വിസ്സ് 2019 ജില്ലാതല മത്സരം കോഴിക്കോട് കോക്കല്ലൂർ സ്കൂളിൽ വച്ച് നടത്തപ്പെട്ടു. ഗവൺമെന്റ് കോളേജ് മടപ്പള്ളിക്കു വേണ്ടി അനുശ്രുതി എ.എസ്. അനുനന്ദ വി എന്നീ വിദ്യാർത്ഥിനികളുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഒക്ടോബർ മാസം 3ന് നടന്ന പ്രാഥമീകതല മത്സരത്തിൽ വിജയികളായ കോഴിക്കോട് ജില്ലയിലെ 41 വിദ്യാലയങ്ങളിലെ 82 വിദ്യാർത്ഥികളിൽ നിന്നും മത്സരംനടത്തി 6 ടീമുകളെ തിരഞ്ഞെടുത്തു. തിരഞ്ഞെടുക്കപ്പെട്ട സി.കെ.ജി.എം കോളേജ് പേരാമ്പ്ര, ജി.എച്ച്.എസ്.എസ് നടുവണ്ണൂർ, വടക്കുമ്പാട് എച്ച്.എസ്.എസ്, ഗവൺമെന്റ് കോളേജ് മടപ്പള്ളി, എന്‍.എച്ച്.എസ്.എസ് വട്ടോളി, ജി.എച്ച്.എസ്.എസ് കോക്കല്ലൂർ എന്നീ ടീമുകളിൽ നിന്നും വാശിയേറിയ മത്സരമാണ് പിന്നീട് നടന്നത്, 160 പോയിന്റോടെ ഒപ്പത്തിനൊപ്പമെത്തിയ ഗവൺമെന്റ് കോളേജ് മടപ്പള്ളി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ ടീമുകൾ ഇഞ്ചോടിഞ്ച് പൊരുതി ടൈബ്രേക്കറിൽ ഗവൺമെന്റ് കോളേജ് മടപ്പള്ളി ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ആവേശകരമായ മത്സരം ശ്രീ. സജിൻ ഇസ്മയിൽ ശ്രീ റിതിൻ റാം എന്നിവർ ചോദ്യകർത്താക്കളായപ്പോൾ, സെലക്ഷൻ റൗണ്ട് മത്സരം ആകർഷണീയമായി ശ്രീമതി. രശ്മി മാർട്ടിൻ നടത്തി.

പവ്വർക്വിസ്സ് കോഴിക്കോട് ജില്ലാ കൺവീനർ ഷൈനി കെ.പി. സ്വാഗതം പറഞ്ഞാരംഭിച്ച ചടങ്ങിന് അസോസിയേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ശ്രീ.കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ഇ. മനോജ് വിശദീകരണം നൽകുകയും, കോക്കല്ലൂർ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ഗണേശൻ മാസ്റ്റർ സമ്മാനദാനവും, പിടിഎ പ്രസിഡന്റ് ശ്രീ.മുസ്തഫ, ഹെഡ്മാസ്റ്റർ പുഷ്പരാജ്, സംസ്ഥാന സമിതി അംഗം ശ്രീ.ബോസ് ജേക്കബ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി സീമ കെ.പി തുടങ്ങിയവർ ആശംസകളർപ്പിക്കുകയും, ശ്രീ. സലീം എൻ.ഇ. നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

കെ എസ് ഇ ബി ഒ എ യുടെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങൾ ആവേശപൂർവ്വം പങ്കെടുത്ത് നടത്തിയ പരിപാടിയിൽ കോക്കല്ലൂർ സ്കൂളിലെ അധ്യാപകരും മറ്റ് ജീവനക്കാരും എന്‍.സി.സി, എന്‍.എസ്.എസ്, സ്കൗട്ട് തുടങ്ങിയവയിലെ വിദ്യാർത്ഥികളും വളണ്ടിയർമാരായി സഹായിച്ചു.