പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു

727

KSEB ഓഫീസേർസ് അസോസിയേഷൻ സംഘടിപ്പിച്ച പവർ ക്വിസ്സ് 2022 മത്സരങ്ങൾ വിജയകരമായി പൂർത്തീകരിച്ചു. കോട്ടയം CMS കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ കാർമൽ എൻജിനിയറിംഗ് കോളജ് ആലപ്പുഴ ഒന്നാംസ്ഥാനവും സർ . വിശ്വേശ്വരയ്യ ട്രോഫിയും നേടി. ഗവ: ലോ കോളേജ് തിരുവനന്തപുരം രണ്ടാം സ്ഥാനവും ബി.എൽ റാവു ട്രോഫിയും നേടി. എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻററി ഷോർണൂർ പാലക്കാട് പൗൺസ് ചാമ്പ്യൻമാരായി. ബഹു. സഹകരണ ,രജിസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ വി.എൻ വാസവൻ സമ്മാനങ്ങൾ വിതരണം ചെയ്തു. CMS കോളേജ് പ്രിൻസിപ്പാൾ ശ്രീ. വർഗ്ഗീസ് സി.ജോഷ്വ മുഖ്യാതിഥിയായി . സംഘാടക സമിതിയുടെ ചെയർമാൻ ശ്രീ.കെ. അനിൽകുമാർ സ്വാഗതവും KSEBOA പ്രസിഡണ്ട് ശ്രീ.എം.ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തൊട്ടാകെ ഹയർ സെക്കണ്ടറി, ITI / ITC, പോളി കടക്നിക്, എഞ്ചിനീയറിംഗ് , ആർട്സ് & സയൻസ് കോളേജുകൾ ഉൾപ്പെടെ 914 സ്ഥാപനങ്ങളിൽ നടന്ന പ്രാഥമിക മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർത്ഥികൾ ജില്ലാ മത്സരത്തിൽ ഒരു ടീമായാണ് സ്ഥാപനങ്ങളെ പ്രതിനിധീകരിച്ചത്.ജില്ലാ മത്സരത്തിൽ തെരെഞ്ഞെടുക്കപ്പെട്ട 14 ടീമുകളാണ് സംസ്ഥാന തല മത്സരത്തിൽ പങ്കെടുത്തത്. രണ്ട് ഘട്ടങ്ങളായി നടന്ന മത്സരത്തിൽ CMS കോളേജ് ഉൾപ്പെടെ 6 ടീമുകൾ ഓറൽ റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. പവർ ക്വിസ്സ് 2022 ലോഗോ ഡിസൈൻ ചെയ്ത ശ്രീ. അഭിഷേക് ഐഡിയ, പ്രകാശനം ചെയ്ത പ്രശസ്ത മാന്ത്രികൻ ശ്രീ. ഗോപിനാഥ് മുതുകാട്, പ്രാഥമിക തലം മുതൽ സഹകരിച്ച സ്ഥാപന അധികാരികൾ, ഫൈനൽ മത്സരം നടന്ന CMS കോളേജ് അധികൃതർ , അധ്യാപകർ, വിദ്യാർത്ഥികൾ ,സംഘാടക സമിതി അംഗങ്ങൾ , കോട്ടയത്തെ OA പ്രവർത്തകർ , ക്വിസ്സ് നടത്തിപ്പുമായി ആദ്യം മുതൽ സഹകരിച്ചു വരുന്ന മെമ്പർമാർ , ചോദ്യങ്ങൾ തയ്യാറാക്കാൻ സഹകരിച്ചവർ പ്രചരണത്തിന് നേതൃത്വം നൽകിയ ന്യൂമീഡിയ സബ് കമ്മറ്റി അംഗങ്ങൾ, CC മെമ്പർമാർ തുടങ്ങി സഹകരിച്ച മുഴുവൻ സഹപ്രവർത്തകർക്കും പവ്വർ ക്വിസ് വൻ വിജയമാക്കിയ ക്വിസ് മാസ്റ്റേഴ്സ് ആയ റിയാ ജേക്കബ് നും ഹരിപ്രസാദിനും പവർ ക്വിസ് സബ് കമ്മറ്റിയുടെ നന്ദി