സംഘടനാംഗവും നോര്‍ത്ത് പറവൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന് ഓഫീസിലെ സീനിയര്‍ സൂപ്രണ്ടുമായ എന്‍ എസ് ഡെയ്സിയുടെ “വളരെ ശ്രദ്ധിച്ച് കാതോര്‍ത്താല്‍ മാത്രം കേള്‍ക്കുന്ന ദലമര്‍മ്മരങ്ങള്‍” എന്ന കഥാസമാഹാരത്തിന്റെ പ്രകാശനം ഡോ. കെ എസ് കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. സംസ്കൃതി സാംസ്കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പുസ്തക പ്രകാശന പരിപാടി എസ്. ശര്‍മ്മ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം കരീം അധ്യക്ഷനായിരുന്നു. കവി സെബാസ്റ്റ്യന്‍ പുസ്തകം ഏറ്റുവാങ്ങി. നോവലിസ്റ്റ് ടി കെ ഗംഗാധരന് പുസ്തകം പരിചയപ്പെടുത്തി. ജോസഫ് പനയ്ക്കല്‍, അഡ്വ. പി കെ ഉണ്ണികൃഷ്ണന്, സാജന് പെരുമ്പടന്ന, കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന് നേതാക്കളായ മുഹമ്മദ് കാസിം, കെ ഇന്ദിര, ആര് സുബിന് എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. വി എസ് സന്തോഷ് സ്വാഗതവും എന്‍ എസ് ഡെയ്സി നന്ദിയും പറഞ്ഞു.
ചരിത്രമെഴുതിയ ആറ് സമര ദിനങ്ങൾ
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങൾക്ക് അത്യുജ്ജലമായ ഒരു ചരിത്രമുണ്ട്. 1922 ൽ ആലപ്പുഴയിലെ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് സഖാവ് ആർ സുഗതൻ ആരംഭിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷനാണ് കേരളത്തിന്റെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിൽ ആദ്യത്തേത്....