എറണാകുളം ജില്ലാ സമ്മേളനം

95

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് എറണാകുളം ജില്ലാ സമ്മേളനം സെപ്റ്റംബർ 5 ന് മൂവാറ്റുപുഴ മേള ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി ജഗദീശൻ സി കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി മനോജ് കുമാർ കെ ജില്ലാ റിപ്പോർട്ടും, ട്രഷറർ ഷീലാ ജോർജ്ജ് കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ കെ ആർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അർ ബാബു ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് ത്രിപുടി ജയൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.പ്രസിഡന്ററായി ത്രിപുടി ജയൻ, സെക്രട്ടറിയായി റസ്സൽ ബി വി, ട്രഷററായി ഷഹനാസ് ബീഗം എന്നിവരേയും 47 അംഗ ജില്ലാ കമ്മിറ്റിയേയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 38 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. എറണാകുളം ജില്ലയിലെ 200 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു

.