കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികൾ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ എസ് ഇ ബി ഓഫീസേഴ്‌സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കാസർഗോഡ് പബ്ലിക് സർവ്വന്റ് ഹാളിൽ വെച്ച് നടന്ന ജില്ലാ സമ്മേളനം കെ എസ് ഇ ബി ഒ എ സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സംസ്ഥാന നിർവ്വാഹക സമിതി അംഗം സീമ കെ പി സംസ്ഥാന റിപ്പോർട്ടും ജില്ലാ സെക്രട്ടറി ഭാസ്കരൻ എം ജില്ലാ റിപ്പോർട്ടും അവതരിപ്പിച്ചു.ജില്ലാ വനിതാ സബ്കമ്മിറ്റി കൺവീനർ ഷൈമ എം സ്വാഗതം ആശംസിച്ച യോഗത്തിൽ കേന്ദ്ര നിർവ്വാഹക സമിതി അംഗങ്ങളായ ലതീഷ് പിവി, ശ്രീലാകുമാരി എ എൻ, മധുസൂദനൻ പി വി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രമേഷ് ഒ വി, സുദീപ് എം പി തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ അനുരാജ് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ മധു എച്ച് ചർച്ചകൾക്ക് മറുപടി നൽകി.ജില്ലാ സമ്മേളനം ഭാസ്കരൻ എം നെ സെക്രട്ടറിയായും ആശ ടി പി യെ പ്രസിഡന്റായും കേശവൻ എം ആർ നെ ട്രഷറർ ആയും തിരഞ്ഞെടുത്തു. വർക്കിംഗ് പ്രസിഡന്റായി നന്ദകുമാർ പി പി , ഓർഗനൈസിംഗ് സെക്രട്ടറിയായി രതീഷ് സി കെ എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.
Home Districts Kasaragode കാസർഗോഡ് ജില്ലയിലെ പ്രസരണ ശൃംഖല ശക്തിപ്പെടുത്തുക – കാസർഗോഡ് ജില്ല സമ്മേളനം
സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ
ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ...