നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത്

96

നവകേരളം നവീന ഊർജ്ജം – ധർമ്മടം ഗ്രാമ പഞ്ചായത്ത് ജനകീയ സെമിനാർ ബഹു തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ധർമ്മടം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. രമേശൻ പി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് സിക്രട്ടറി സ്വാഗതം പറഞ്ഞു.

ഉദ്ഘാടനം - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.കെ.കെ രാജീവൻ

കെ.എസ്.ഇ.ബി.ഒ.എ കേന്ദ്ര കമ്മിറ്റി അംഗം ശ്രീ ജഗദീശൻ .സി ആമുഖ വിശദീകരണവും ശ്രീ അരുൺ , ശ്രീ അനൂപ് കുമാർ, ശ്രീമതി ലത ടി.കെ. എന്നിവർ മഴവിൽ പദ്ധതികളെപ്പറ്റി വിശദീകരിച്ച് സംസാരിക്കുകയും ശ്രീ വിജേഷ് എ. പി. ക്രോഡീകരിച്ച് സംസാരിക്കുകയും ചെയ്തു.


പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ -സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ 130 ഓളം പേർ പങ്കെടുത്തതിൽ 12 പേർ ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളും ഉണ്ടായിരുന്നു.