കേന്ദ്ര സർക്കാരിൻ്റെ സ്വകാര്യവത്കരണ നീക്കങ്ങൾ അവസാനിപ്പിക്കണം- കണ്ണൂർ ജില്ലാ സമ്മേളനം

45

വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും ദുർബല വിഭാഗങ്ങൾക്കുമെതിരെ തുടരുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഉത്പാദന പ്രസരണ മേഖലയിലെ പദ്ധതികൾക്ക് വേഗം കൂട്ടണമെന്നും കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.


പോലീസ് സൊസൈറ്റി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് എം ജി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷമ്മി ടി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രീജ പി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി മനോജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ബി ഹരികുമാർ , സംസ്ഥാന ഭാരവാഹികളായ ഇ മനോജ്, തൻസീർ, സി എച്ച്, ജയപ്രകാശൻ പി ശ്രീലാകുമാരി എ.എൻ, ജഗദീശൻ സി, സോണൽ ഭാരവാഹി രമേശൻ യു എം എന്നിവർ സംസാരിച്ചു. വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി.

പുതിയ ഭാരവാഹികൾ –
ജില്ലാ പ്രസിഡൻ്റ് – അജിത്ത് എൻ വി
ജില്ലാ സെക്രട്ടറി – ലതീഷ് എം
ട്രഷററർ – വിജേഷ് എ.പി
ഓർഗനൈസിംഗ് സെക്രട്ടറി – രമ്യ എൻ
വർക്കിംഗ് പ്രസിഡൻ്റ് – ഷമ്മി .ടി

36 അംഗ ജില്ലാ കമ്മിറ്റിയേയും, ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 22 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. കണ്ണൂർ ജില്ലയിലെ 149 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.