കണ്ണൂരിൽ ഓഫീസർമാർക്ക് പഠന ക്ലാസ് നടത്തി

182

കെ.എസ്.ഇ.ബി ഓഫിസിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് ഓഫീസർമാർ അറിഞ്ഞിരിക്കേണ്ട പൊതു നിയമങ്ങളെ കുറിച്ചുള്ള പഠനക്ലാസ് കണ്ണൂരിൽ കെ.എസ്.ഇ ബി ഓഫീസേഴ്സ് ഹൗസിൽ മാർച്ച് 6 ന് നടന്നു. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കരിയർ ഡവലപ്മെൻറ് പ്രോഗ്രാം സബ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. ഉത്തര മലബാർ ചീഫ് എഞ്ചിനീയർ ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം വൈദ്യുതി ഭവനിലെ അസിസ്റ്റന്റ് എക്സിക്യുട്ടിവ് എഞ്ചിനീയർ ആർ. ബിജുരാജ് ക്ലാസ് എടുത്തു.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രീജ പി അധ്യക്ഷത വഹിച്ചു. ജില്ലാ സി ഡി.പി ചെയർമാൻ ലീജോ തോമസ് സ്വാഗതം പറഞ്ഞു. ഭരണഘടന, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവയിലെ വൈദ്യുതി മേഖലയെ പരാമർശിക്കുന്നതും ദൈനംദിന പ്രവൃത്തിക്കിടയിൽ കടന്നു വരുന്ന നിയമ വിഷയങ്ങളും പ്രതിപാദ്യ വിഷയമായി.

വിവരണവും ചർച്ചയും അനുഭവങ്ങൾ പങ്ക് വയ്ക്കലുമായി രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ട പരിപാടിക്ക് ലതീഷ് എം നന്ദി പറഞ്ഞു.