വനിതാ സമ്മേളനം-പോസ്റ്റർ ഡിസൈൻ മത്സരം

461

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തി രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പോസ്റ്റർ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു.
ആഗസ്റ്റ്‌ പത്താം തീയതി നടക്കുന്ന വനിതാ സമ്മേളനത്തിന്റെ പോസ്റ്ററുകളാണ്‌ തയ്യാറാക്കേണ്ടത്‌.
മത്സര നിയമാവലി

 1. കെഎസ്ഇബിയിലെ ജീവനക്കാർക്കും / കരാർ തൊഴിലാളികൾക്കും മത്സരത്തിൽ പങ്കെടുക്കാം. കെഎസ്ഇബിയിൽ നിന്ന് വിരമിച്ച ജീവനക്കാർക്കും മത്സരത്തിൽ പങ്കെടുക്കാം.
 2. ആഗസ്റ്റ്‌ പത്താം തീയതി നടക്കുന്ന കെ എസ്‌ ഇ ബി ഓഫീസേർസ്സ്‌ അസോസിയേഷന്റെ വനിതാ സമ്മേളനത്തിന്റെ പോസ്റ്ററാണ്‌ തയ്യാറാക്കേണ്ടത്‌. പോസ്റ്ററിന്റെ ഉള്ളടക്കം മുകളിലെ ചിത്രത്തിൽ നൽകിയിട്ടുണ്ട്‌. പോസ്റ്ററുകൾ ചിത്രത്തിൽ നൽകിയിട്ടുള്ള വാട്ട്സ്ആപ്പ് (9447935601 ) നമ്പറിലേക്ക് അയച്ചുതരേണ്ടതാണ്.
 3. മത്സരത്തിനായി ഒരാൾക്ക് പരമാവധി രണ്ട്‌ പോസ്റ്ററുകൾ വരെ അയക്കാം.
 4. നിങ്ങൾ അയക്കുന്ന പോസ്റ്ററിനൊപ്പം മത്സരാർത്ഥിയുടെ പേര്‌ , ജോലിചെയ്യുന്ന ഓഫീസ്‌ ( ജോലിയിൽ നിന്ന് വിരമിച്ചവരാണെങ്കിൽ ഒടുവിൽ ജോലി ചെയ്തിരുന്ന ഓഫീസ്‌ ) എന്നീ വിവരങ്ങൾ കൂടി നൽകണം.
 5. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല. മത്സരത്തിന്റെ ഘടന,നിയമങ്ങൾ തുടങ്ങിയവ മാറ്റുവാൻ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനു പൂർണമായ അധികാരമുണ്ടായിരിക്കും.
  6.സംഘടന ചുമതലപ്പെടുത്തുന്ന മൂല്യനിർണയ കമ്മിറ്റി വിജയികളെ പ്രഖ്യാപിക്കും. ഫലപ്രഖ്യാപനവും മികച്ച പോസ്റ്ററുകളും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും
  സമ്മാന തുക : Rs 2000
  ചിത്രങ്ങൾ ലഭിക്കേണ്ട അവസാന തീയതി: 2021 ജൂലൈ 31