സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടികൾക്ക് ആവേശകരമായ തുടക്കം

161


പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബര്‍ 9 ന് സംഘടിപ്പിച്ച സെമിനാര്‍ പങ്കാളിത്തവും ഉള്ളടക്കവും കൊണ്ട് ശ്രദ്ധേയമായി. കേരളത്തിന്റെ ഊർജ്ജ പ്രതീക്ഷകളും കെ എസ്സ് ഇ ബിയും എന്ന വിഷയത്തിലെ സെമിനാർ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. പ്ളാനിംഗ് ബോർഡ് അംഗം ശ്രീ. രവിരാമൻ വിഷയാവതരണം നടത്തി. ഉണ്ണികൃഷ്ണൻ സി, കിഷോർ എന്നിവർ പ്രതികരണം നടത്തുകയും ഡോ. എം ജി സുരേഷ് കുമാർ മോഡറേറ്ററായി ക്രോഡീകരണം നടത്തുകയും ചെയ്തു. വിവിധ സർവ്വീസ് സംഘടനകളും വർഗ്ഗ ബഹുജന സംഘടനകളേയും കൂടാതെ തൃശ്ശൂർ, മലപ്പുറം ജില്ലയിലെ അംഗങ്ങളും ഈ മേഖല സെമിനാർ വിജയിപ്പിക്കാനും പങ്കാളിത്തം ഉറപ്പാക്കാനും ശ്രമിച്ചിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തിന്റെ ആദ്യ സെമിനാർ എന്ന നിലയിലേക്ക് ഈ സെമിനാറിന്റെ വിജയം സംഘാടകര്‍ക്കും സംഘടനാ പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്നതാണ്.