സംഘടനാ പ്രവര്‍ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്‍നിന്ന് പിന്തിരിയണം

67
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ഡോ.എം ജി സുരേഷ്കുമാർ എഴുതുന്നു.
കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ കേന്ദ്ര ഓഫീസായ വൈദ്യുതി ഭവനിലടക്കം വിവിധ കേന്ദ്രങ്ങളില് സായുധ പാറാവ് ഏര്പ്പെടുത്തുന്നതു സംബന്ധിച്ച് ചര്ച്ച ചെയ്യുന്നതിന് വൈദ്യുതി ബോര്ഡ് സി.എം.ഡി. ബോര്ഡിലെ വിവിധ സംഘടനകളുടെ യോഗങ്ങള് വിളിച്ചു ചേര്ത്തിരുന്നു. വര്ക്ക്മെന് ഓഫീസര് സംഘടനകളുടെ യോഗം പ്രത്യേകം പ്രത്യേകമായാണ് ചേരുകയുണ്ടായത്. എന്നാല് ഈ യോഗങ്ങള് വിളിക്കുന്നതിന് മുമ്പുതന്നെ ബോര്ഡ് മാനേജ്മെന്റ് ഇക്കാര്യത്തില് തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. ബോര്ഡുത്തരവ് തയ്യാറാക്കിയതിന് ശേഷമാണ് യോഗം ചേര്ന്നത്. 05-02-2022ന് ഉച്ചക്ക് രണ്ടുമണിക്കും മൂന്നുമണിക്കുമായാണ് യോഗം വിളിച്ചിരുന്നത്. എന്നാല് അന്ന് രാവിലെ തന്നെ എസ്.ഐ.എസ്.എഫുമായി ധാരണാപത്രം ഒപ്പിടുന്നതടക്കമുള്ള നടപടികള് പൂര്ത്തിയാക്കിയിരുന്നു. പോലിസില്നിന്നും ഡപ്യൂട്ടേഷനില് ആളുകളെ നിശ്ചയിക്കുന്നതിനുള്ള നടപടികളും ഇതിനിടയില്ത്തന്നെ പൂര്ത്തീകരിക്കുകയുണ്ടായി. ഇങ്ങിനെ എല്ലാ തീരുമാനങ്ങളുമെടുത്തു കഴിഞ്ഞ് തികച്ചും ഒരു പ്രഹസനമെന്ന നിലയിലാണ് സംഘടനകളെ യോഗത്തിന് വിളിച്ചത്. ഇതിലൂടെ സംഘടനകളെ അവഹേളിക്കുന്ന സമീപനമാണ് ബോര്ഡ് മാനേജ്മെന്റ് സ്വീകരിച്ചത്.
ഡാമുകള്, പ്ലാന്റുകള്, ബാങ്കുകള് തുടങ്ങി സുരക്ഷാപ്രാധാന്യമുള്ള സ്ഥലങ്ങളില് പാറാവ് ഏര്പ്പെടുത്തുന്നതിനുള്ള സംസ്ഥാന പോലിസ് വിഭാഗത്തിന്റെ പ്രത്യേക സംവിധാനമാണ് സ്റ്റേറ്റ് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോര്സ് (എസ്.ഐ.എസ്.എഫ്.). വൈദ്യുതിബോര്ഡിന്റെ ഉടമസ്ഥതയില് ഇടുക്കി ഭൂഗര്ഭനിലയം അടക്കം സുരക്ഷാപ്രാധാന്യമുള്ള കേന്ദ്രങ്ങളില് നിലവില്ത്തന്നെ പോലിസ് സുരക്ഷ ഏര്പ്പെടുത്തിയിട്ടുണ്ട്. അത്തരം കേന്ദ്രങ്ങളില് നിലവിലുള്ള പോലിസ് സുരക്ഷക്ക് പകരം എസ്.ഐ.എസ്.എഫ്. പാറാവ് ഏര്പ്പെടുത്തുന്നത് ആലോചിക്കാവുന്നതാണ്. എന്നാല് അത്തരം സുരക്ഷാഭീഷണികളൊന്നുമില്ലാത്ത വൈദ്യുതി ഭവന് പോലുള്ള ഓഫീസ് പ്രവര്ത്തനം മാത്രം നടക്കുന്ന കേന്ദ്രങ്ങളില് സായുധപാറാവ് ആവശ്യമില്ല എന്ന സമീപനമാണ് കെ.എസ്.ഇ.ബി. ഓഫീസേര്സ് അസോസിയേഷന് യോഗത്തില് എടുത്തത്. വൈദ്യുതിമേഖലയിലെ വിവിധ ആവശ്യങ്ങള്ക്കായി നിരവധി പേര് ദൈനം ദിനം സന്ദര്ശിക്കുന്ന സ്ഥലമാണ് വൈദ്യുതി ഭവന്. വൈദ്യുതിബോര്ഡില് നിന്നും പെന്ഷന്പറ്റി പിരിഞ്ഞവരും പല ആവശ്യങ്ങള്ക്കായി ഇവിടെ വരാറുണ്ട്. ഇത്തരം സന്ദര്ശനങ്ങളെയെല്ലാം നിയന്ത്രിക്കുകയും സേവനങ്ങള് വൈകീട്ട് മൂന്നുമണിക്ക് ശേഷം മുന്കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവര്ക്ക് മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന യോഗത്തില് വ്യക്തമാക്കി. എക്സ് സര്വീസ്‌മെന് സൊസൈറ്റികളില് നിന്നുള്ള പാറാവുകാര് നിലവില്ത്തന്നെ ഇവിടങ്ങളിലെല്ലാം സുരക്ഷാ ആവശ്യങ്ങള്ക്ക് ലഭ്യമാണ്. നിലവില് ഓരോ മാസവും രണ്ടര ലക്ഷത്തോളം രൂപമാത്രമാണ് സെക്യൂരിറ്റി ആവശ്യങ്ങള്ക്ക് വൈദ്യുതി ഭവനില് ചെലവ് വരുന്നത്. ഇത് മുപ്പതുലക്ഷത്തിലധികം രൂപയുടെ ശമ്പളച്ചെലവ് മാത്രം വരുന്ന നിലയിലാണ് സായുധപാറാവ് ഏര്പ്പെടുത്താന് നിശ്ചയിച്ചിട്ടുള്ളത്. ലീവ് സറണ്ടര് അടക്കമുള്ള മറ്റാനുകൂല്യങ്ങള് കൂടിയാകുമ്പോള് ഇത് വീണ്ടും വര്ദ്ധിക്കും. വൈദ്യുതി ഭവനില് മാത്രം വരുന്ന അധികച്ചെലവാണിത്. ഇങ്ങിനെ കെ.എസ്.ഇ.ബിക്ക് അധിക സാമ്പത്തികച്ചെലവ് ഉണ്ടാക്കേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്നും സംഘടന യോഗത്തില് ചൂണ്ടിക്കാണിക്കുകയുണ്ടായി.
കെ.എസ്.ഇ.ബിയുടെ കേന്ദ്രഓഫീസ് എന്ന നിലയില് സംസ്ഥാനത്തെ മുഴുവന് വൈദ്യുതി ജീവനക്കാര്ക്കും വിവിധ തരം സര്വീസ് ഗ്രീവന്സുകള് പരിഹരിക്കുന്നതിന് തിരുവനന്തപുരത്തെ വൈദ്യുതിഭവനില് വരേണ്ടി വരാറുണ്ട്. എന്നാല് ഓഫീസ് മേധാവിയുടെ മുന്കൂര് അനുമതിയുണ്ടായാലേ ഇവര്ക്കൊക്കെ വൈദ്യുതി ഭവനില് പ്രവേശിക്കാനാവൂ എന്നത് അംഗീകരിക്കാന് കഴിയുന്നതല്ല. ഇത്തരം കാര്യങ്ങളിലെല്ലാം ഇടപെട്ട് പരിഹാരം കാണുന്നതിന് വൈദ്യുതിബോര്ഡിലെ വിവിധ സംഘടനകള് നല്ല പങ്ക് വഹിക്കുന്നുണ്ട്. ബോര്ഡ് മാനേജ്മെന്റിന്റെ തെറ്റായ സമീപനങ്ങളെ തിരുത്തിക്കുന്നതിലും സംഘടനകള് നല്ല ഇടപെടലുകള് നടത്തിവരുന്നുണ്ട്. ഇക്കാര്യങ്ങളില് വിവിധ തരത്തിലുള്ള പ്രക്ഷോഭ പരിപാടികള് സംഘടിപ്പിക്കേണ്ട സാഹചര്യവും ഉണ്ടാകാറുണ്ട്. എന്നാല് പുതിയ പാറാവ് സംവിധാനത്തിന്റെ ഭാഗമായി വൈദ്യുതിഭവനിലും മറ്റോഫീസുകളിലും പ്രവേശിക്കുന്നതിന് അംഗീകൃത സംഘടനകള്ക്ക് രണ്ട് പാസ് വീതം അനുവദിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് സംഘടനാപ്രവര്ത്തന സ്വാതന്ത്ര്യം നിഷേധിക്കുന്നതും പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളേയും നിരോധിക്കുന്നതിനും ലക്ഷ്യം വെക്കുന്ന സമീപനമാണ്. വൈദ്യുതി ഭവന് പോലെ കേവലം ഓഫീസ് പ്രവര്ത്തനം മാത്രം നടക്കുന്ന ഒരു കേന്ദ്രത്തില് വലിയ സായുധപ്പാറാവ് ഏര്പ്പെടുത്താനുള്ള നീക്കത്തിനു പിന്നിലെ യഥാര്ത്ഥ ലക്ഷ്യംതന്നെ ഇതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംഘടനാ പ്രവര്ത്തന സ്വാതന്ത്ര്യം മറ്റെല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നതിന് ആധാരമായിട്ടുള്ള ഒന്നാണ്. അത് അടിയറവെച്ചുകൊണ്ടുള്ള ഒരു സമീപനവും അംഗീകരിക്കാന് കഴിയുന്നതല്ല.
കെ.എസ്.ഇ.ബി. ഓഫീസേര്സ് അസോസിയേഷനോടൊപ്പം കെ.എസ്.ഇ.ബി. വര്ക്കേര്സ് അസോസിയേഷന്, കേരളാ ഇലക്ട്രിസിറ്റി വര്ക്കേര്സ് ഫെഡറേഷന് എന്നീ സംഘടനകളും വൈദ്യുതിഭവനിലും സമാന ഓഫീസുകളിലും എസ്.ഐ.എസ്.എഫ്. പാറാവ് സംവിധാനം നടപ്പാക്കരുതെന്ന അഭിപ്രായമാണ് യോഗത്തില് രേഖപ്പെടുത്തിയത്. വര്ക്ക്മെന് ഓഫീസര് വിഭാഗങ്ങളില് കാര്യമായ സ്വാധീനമൊന്നുമില്ലാത്ത ചില കാറ്റഗറി സംഘടനകളൊഴികെ ആരും തന്നെ ഈ ഏര്പ്പാടിനെ അംഗീകരിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായില്ല. ഇക്കാര്യത്തില് വൈദ്യുതിബോര്ഡിലെ ബഹുഭൂരിപക്ഷം ജീവനക്കാരുടേയും എതിര്പ്പാണ് യോഗത്തില് ഉയര്ന്നുവന്നത്. എന്നാല് ജനാധിപത്യപരമായി കാര്യങ്ങള് തീരുമാനിക്കുന്ന സമീപനമല്ല ബോര്ഡ് മാനേജ്മെന്റില് നിന്ന് ഉണ്ടായിട്ടുള്ളത്. ബോര്ഡ് ആസ്ഥാനത്ത് സായുധ പാറാവ് ഏര്പ്പെടുത്തുന്നതിന് തീരുമാനിച്ചതായുള്ള പത്രക്കുറിപ്പ്, ജീവനക്കാര് പാലിക്കേണ്ട നിബന്ധനകള് സംബന്ധിച്ച പരിപത്രം എന്നിവയൊക്കെയായി തീരുമാനിച്ച കാര്യങ്ങളുമായി ഏകപക്ഷീയമായി മുന്നോട്ടുപോകുന്ന സമീപനമാണ് ബോര്ഡ് മാനേജ്മെന്റില് നിന്ന് ഉണ്ടാകുന്നത്.
കെ.എസ്.ഇ.ബിയുടെ കോര് ബിസിനസ് പ്രവര്ത്തനങ്ങള് കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് പകരം മറ്റുകാര്യങ്ങളില് കേന്ദ്രീകരിക്കുന്ന സമീപനത്തിന്റെ ഭാഗമാണ് ഇപ്പോഴുണ്ടായിട്ടുള്ള തീരുമാനവും. വൈദ്യുതിത്തൂണുകള് അടക്കമുള്ള സാധനസാമഗ്രികളുടെ ലഭ്യതക്കുറവ് സമയബന്ധിതമായി വൈദ്യുതിക്കണക്ഷനുകള് നല്കാന് പോലും കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില് ക്രിയാത്മകമായി ഇടപെടാനോ പരിഹാരം കാണാനോ ബോര്ഡ് മാനേജ്മെന്റ് തയ്യാറാകുന്നില്ല. എന്നാല് വൈദ്യുതി ബോര്ഡിന് ദുര്വ്യയമുണ്ടാക്കുന്ന നിരവധി അനാവശ്യ വാങ്ങിക്കൂട്ടലുകള് യാതൊരു നിയന്ത്രണവുമില്ലാതെ നടക്കുകയാണ്. സംഘടനകളുടെ ശക്തമായ ഇടപെടലുകളുടെ ഭാഗമായാണ് വൈദ്യുതി വാഹനങ്ങള് വാങ്ങിക്കൂട്ടുന്നതിനും ടീഷര്ട്ടും ചുരിദാറും വിതരണം ചെയ്യുന്നതിനും ടാസ്റ്റാ വിന്യസിക്കുന്നതിനുമൊക്കെയുള്ള നീക്കങ്ങളില് നിന്നും പുറകോട്ടുപോകാന് ബോര്ഡിനെ നിര്ബന്ധിതമാക്കിയത്. സ്വാഭാവികമായും സംഘടനകളുടെ പ്രവര്ത്തന സ്വാതന്ത്ര്യം തടയുകയെന്നത് സ്ഥാപിതതാല്പര്യക്കാരുടെ പ്രധാന അജണ്ടയാണ്. ഇത് അംഗീകരിച്ചുപോകാന് വൈദ്യുതി ജീവനക്കാര്ക്ക് കഴിയുന്നതല്ല. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ ഈ സമീപനത്തെ തിരുത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തില് വൈദ്യുതിബോര്ഡിന്റെ ഏകപക്ഷീയ സമീപനങ്ങള് തിരുത്തണമെന്നും സംഘടനാ പ്രവര്ത്തന സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളില്നിന്ന് പിന്തിരിയണമെന്നും വൈദ്യുതിഭവനിലെ സായുധപാറാവ് തീരുമാനം പിന്വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമാന നിലപാടുള്ള സംഘടനകളുമായിച്ചേര്ന്ന് 14-02-2022 തിങ്കളാഴ്ച മുതല് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാന് കെ.എസ്.ഇ.ബി. ഓഫീസേര്സ് അസോസിയേഷന് തീരുമാനിച്ചിരിക്കുന്നു. മുഴുവനാളുകളുടേയും സഹായ സഹകരണങ്ങള് അഭ്യര്ത്ഥിക്കുന്നു.
May be an image of text that says "006 അനിശ്ചിതകാല പ്രക്ഷോഭവുമായി കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷൻ വൈദ്യുതി ബോർഡ് ഏറ്റെടുത്തു കൊണ്ടിരുന്നതും, കാലഘട്ടത്തിന നുസരിച്ച് ഏറ്റെടുക്കേണ്ടതുമായ സുപ്രധാന വിഷയങ്ങൾക്ക് ഒട്ടും ഗൗരവം നൽകാതെയും, നമ്മുടെ കോർ ബിസിനസ് ൽ നടത്തേണ്ട സാങ്കേതിക- -ഭരണ- -സാമ്പത്തിക പരിശോധനകളും, വിലയിരുത്തലുകളും, കൂടിയാലോചനകളും, തീരുമാനങ്ങളും നടത്താതെ ഏകപക്ഷിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്ന ബോർഡ് മാനേജ്‌മെൻ്റ് നടപടികളെ തിരുത്തിക്കേണ്ടതുണ്ട്. ജീവന ക്കാരെയും, ഓഫീസർമാരെയും വിശ്വാസത്തിലെടുക്കാത്തതും, സംഘടനകളുടെ അഭിപ്രായങ്ങളെ തമസ്ക്കരിക്കുന്നതും ഒട്ടും അംഗീകരിച്ച് പോകാവുന്നതല്ല. വൈദ്യുതി ഭവൻ ആസ്ഥാനത്ത് സാധാരണക്കാരായ തൊഴിലാളികൾക്ക് പ്രവേശന സ്വാതന്ത്ര്യം നിഷേധിച്ച കിരാത ഉത്തരവ് പിൻവലിക്കുക"