സൗത്ത്‌ സോൺ പഠന ക്യാമ്പ്

44

സൗത്ത് സോണിന്റെ സോണല്‍ പഠന ക്യാമ്പ് 10.03.2023 ന് കൊട്ടാരക്കര ഹൈലാന്‍റ് ഹോട്ടല്‍ & റിസോര്‍ട്ടില്‍ വച്ച് നടന്നു. സൗത്ത് സോണൽ പ്രസിഡന്റ്‌ ശ്രീ. മധുസൂധനൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന പഠന ക്യാമ്പിൽ സൗത്ത് സോണൽ സെക്രട്ടറി ശ്രീ. ഷൈൻ രാജ് സ്വാഗതം പറഞ്ഞു.
സംഘടനയുടെ ജനറല്‍ സെക്രട്ടറി ശ്രീ. ബി. ഹരികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഈ സംഘടന കാലയളവിൽ ഏറ്റെടുത്ത പ്രക്ഷോഭങ്ങൾ, വ്യവസായത്തെ പൊതുമേഖലയിൽ നിലനിർത്താൻ നടത്തിയ പോരാട്ടങ്ങൾ, വ്യവസായത്തിന്റെ മുന്നോട്ട് പോക്കിനുള്ള ക്രിയാത്മകമായ സംഘടനാ ഇടപെടലുകൾ, റെഗുലേറ്ററി കമ്മീഷന്റെ പൊതു തെളിവെടുപ്പുകളിലെ സംഘടന പ്രാതിനിത്യം, വിവിധ സബ് കമ്മറ്റി പ്രവർത്തനങ്ങൾ, ഭാവിയിലെ സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തേണ്ട ആവശ്യകത എന്നിവ കൃത്യമായി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
തുടർന്ന് കെഎസ്ഇബിയുടെ നിലവിലെ പ്രവർത്തന അവലോകനം, കെ.എസ്.ഇ.ബി നേരിടുന്ന വെല്ലുവിളികൾ, ഭാവിയിലെ ഊർജ്ജ ആവശ്യകത നിറവേറ്റുന്നതിന് ഉത്പാദന, പ്രസരണ, വിതരണ രംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, വ്യവസായത്തിലെ റീ സ്ട്രക്ചറിങ്, ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള വൈദ്യുതി നൽകി സേവനം മെച്ചപ്പെടുത്താൻ ഉള്ള മാർഗങ്ങൾ എന്നിവ ഉൾപ്പെട്ട ” വൈദ്യുതി മേഖല ” സംബന്ധിച്ച പഠന ക്ലാസ് കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീ ജഗദീശൻ അവതരിപ്പിച്ചു.


സംഘടനാ-സ്ത്രീ പ്രാതിനിധ്യം – പങ്കാളിത്തം എന്ന വിഷയം കേന്ദ്ര കമ്മറ്റി അംഗമായ ശ്രീമതി. മിനി എ.ആർ അവതരിപ്പിച്ചു. തൊഴിലിടങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ, സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കേണ്ട ആവശ്യകത , സംഘടന പ്രവർത്തനങ്ങളിലെ സ്ത്രീ പ്രാതിനിധ്യം എന്നിവ വിശദയമായി അവതരിപ്പിച്ചു.
തുടർന്ന് അവതരിപ്പിച്ച വിഷയങ്ങളിൽ 4 ഗ്രൂപ്പായി തിരിഞ്ഞ് ചർച്ച നടത്തുകയും 10 പേർ പൊതു ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സംസ്ഥാന പ്രസിഡന്റ്‌ ഡോ: എം. ജി സുരേഷ് കുമാർ ചർച്ചകൾ ക്രോഡീകരിച്ച് കൊണ്ട് സംസാരിച്ചു. പ്രക്ഷോഭ കാലഘട്ടങ്ങളിൽ സംഘടന സ്വീകരിച്ച നിലപാടുകളും വിവിധ വെല്ലുവിളികൾ അതിജീവിക്കുന്നതിൽ സംഘടന അംഗങ്ങൾ വഹിച്ച പങ്കും ഊന്നി പറഞ്ഞു കൊണ്ടാണ് ചർച്ചകൾക്ക് മറുപടി നല്കിയത്.


തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട ജില്ലകളിലെയും മൂഴിയാർ യൂണിറ്റിലെയും പ്രധാന പ്രവർത്തകർ, ജില്ലകളിലുള്ള സംഘടനയുടെ സോണൽ, കേന്ദ്ര, സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 90ലധികം പേർ ക്യാമ്പിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗവും ക്യാമ്പ് ഡയറക്ടറുമായ ശ്രീ. സക്കീർ ഹുസൈൻ കൃതജ്ഞത രേഖപ്പെടുത്തി.