അണയാത്ത കനലുകള്‍-കലാജാഥയ്ക്ക് വൈക്കത്ത് തുടക്കം

71

കോട്ടയംകെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ വിളംബരമറിയിച്ചുള്ള കലാജാഥയ്ക്ക് വൈക്കത്ത് തുടക്കമായി. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു. അസോ. സംസ്ഥാന പ്രസിഡന്റ്‌ ഡോ. എം ജി സുരേഷ് കുമാർ അധ്യക്ഷനായി. ജില്ലാ വർക്കിങ് പ്രസിഡന്റ്‌ സി വി ജാൻസി, കേന്ദ്ര നിർവാഹക സമിതിയംഗം എം പി സുദീപ്, സോണൽ സെക്രട്ടറി കെ എസ്‌ സജീവ് എന്നിവർ സംസാരിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം സി പ്രദീപൻ ജാഥ ക്യാപ്ടനും കേന്ദ്ര കമ്മിറ്റിയംഗം ഒലീന പാറക്കാടൻ വൈസ് ക്യാപ്ടനും ജില്ലാ കമ്മിറ്റിയംഗം സതീഷ് ബാബു ജാഥാ മാനേജരുമാണ്. 21വരെ ജാഥ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തും. ചൊവ്വാഴ്ച വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, കുറവിലങ്ങാട്, ഏറ്റുമാനൂർ എന്നിവിടങ്ങളിലാണ് ജാഥ പര്യടനം നടത്തിയത്. സ്വീകരണ കേന്ദ്രങ്ങളിലായി നന്ദകുമാർ എൻ, ജഗദീശൻ.സി. പ്രകാശ് കുമാർ പി.ടി. എന്നിവർ സംസാരിച്ചു. കെ എ ബുധൻ രാവിലെ ഒമ്പതിന് പാല, 11ന് ഇരാറ്റുപേട്ട, രണ്ടിന് കാഞ്ഞിരപ്പള്ളി, നാലിന് പൊൻകുന്നം, ആറിന് പാമ്പാടി എന്നിവിടങ്ങളിലും. വ്യാഴം രാവിലെ ഒമ്പതിന് മണർകാട്, 11ന് കറുകച്ചാൽ, രണ്ടിന് ചങ്ങനാശേരി, നാലിന്  കുറിച്ചി എന്നിവിടങ്ങളിൽ പര്യടനം നടത്തുന്ന ജാഥ കോട്ടയത്ത് സമാപിക്കും.