പവര്‍ക്വിസ് 2019 ഫൈനല്‍ – കൊല്ലം ടി.കെ.എം എഞ്ചിനീയറിങ്ങ് കോളേജ് ജേതാക്കള്‍

794

28.11.2019 വ്യാഴാഴ്ച തൃശൂർ വിവേകോദയം ബോയ്സ് എച്ച്.എസ്.എസ് ൽ വച്ച് നടന്ന പവർക്വിസ് 2019 ന്റെ സംസ്ഥാനതല മത്സരം സംഘാടന മികവ് കൊണ്ടും അവതരണം കൊണ്ട് മികച്ച നിലവാരം പുലർത്തി.
20.11. 2019 ന് തൃശൂർ ബ്രഹ്മസ്വമഠം ഹാളിൽ വച്ച് വിപുലമായ സ്വാഗത സംഘ രൂപീകരണ യോഗം നടത്തിയിരുന്നു. കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍, കെ.എസ്.ഇ.ബി പെൻഷനേഴ്സ് യൂണിയൻ , എന്‍.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ, കെ.എസ്.ടി.എ , എല്‍.ഐ.സി.എം പ്ലോയീസ് യൂനിയന്‍, ഇ.ബിസി.ഡബ്ലു എ, കെ.എം.എസ്.ആര്‍.എ തുടങ്ങിയ വർഗബഹുജന സംഘടനകളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. തൃശൂർ ട്രാൻസ്മിഷൻ വിഭാഗം ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ സിദ്ധാർത്ഥൻ സാർ ചെയർമാനായും ജില്ലാസെക്രട്ടറി ദിലീപ് കുമാർ ജനറൽ കൺവീനറായും സ്വാഗത സംഘം രൂപീകരിച്ചു കൊണ്ട് പവർക്വിസ് 2019 സംസ്ഥാനതല മത്സരത്തിന്റെ മുന്നൊരുക്കങ്ങൾ അങ്ങേയറ്റം ചിട്ടയോടെ നടത്തി.

ക്വിസ് മാസ്റ്റർമാരായ സബീനയും റസ്സലും

28.11.2019 ന് രാവിലെ 10.30 ന് തന്നെ മത്സരാർത്ഥികളെല്ലാം രജിസ്റ്റർ ചെയ്തു. പാലക്കാട്, ഇടുക്കി ജില്ലകളിൽ നിന്നുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിച്ചില്ല. 11 മണിക്ക് സെലക്ഷൻ റൗണ്ട് മത്സരങ്ങൾ തുടങ്ങാൻ സാധിച്ചു. കേന്ദ്ര കമ്മിറ്റി അംഗം നിത്യ സെലക്ഷൻ റൗണ്ടിന് ആമുഖ ഭാഷണം നടത്തി. പവർക്വിസ് കൺവീനർ സി.എസ്. സുനിലാണ് സെലക്ഷൻ റൗണ്ട് മത്സരം നടത്തിയത്. ആതിഥേയരെന്ന നിലയിൽ തൃശൂർ ജില്ലയിലെ ടീം നേരിട്ട് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയിരുന്നു. ബാക്കി 5 ടീമുകളെ സെലക്ഷൻ റൗണ്ടിലൂടെ തെരഞ്ഞടുത്തു. കൃത്യം 12 മണിക്ക് സെലക്ഷൻ റൗണ്ട് കഴിഞ്ഞ് ഉച്ച ഭക്ഷണത്തിന് പിരിഞ്ഞു.

ഫൈനൽ റൗണ്ട് മത്സരങ്ങൾ കൃത്യം 1 മണിക്ക് തന്നെ ആരംഭിച്ചു. സംസ്ഥാന ഭാരവാഹിയായ നന്ദകുമാർ സംഘടനയെക്കുറിച്ചും പവർക്വിസിനെ കുറിച്ചും ആമുഖമായി പറഞ്ഞു കൊണ്ട് ക്വിസ് മാസ്റ്റർമാരായ സബീനയേയും (അസിസ്റ്റന്റ് എഞ്ചിനീയര്‍, ആര്‍.പി.ടി ഐ. തൃശൂർ) റസ്സലിനേയും (അസിസ്റ്റന്റ് എഞ്ചിനീയര്‍, ഇല സെക്ഷൻ, ആലുവ ടൗൺ) മത്സരം നടത്താൻ ക്ഷണിച്ചു. പൗണ്‍സ് ആന്റ് ബൗണ്‍സ് രീതിയിലാണ് മത്സരം സംഘടിപ്പിച്ചത്.

പവർ ക്വിസ് - 2019 വീഡിയോ

സെലക്ഷൻ റൗണ്ടിൽ പുറത്തായ 6 ടീമുകളേയും സ്റ്റേജിന് താഴെ പ്രത്യേകം സജ്ജമാക്കിയ സ്ഥലങ്ങളിൽ ഇരുത്തി പൗൺസ് മത്സരത്തിൽ പങ്കെടുക്കാൻ അനുമതി നൽകി. ഒന്നും രണ്ടും സ്ഥാനക്കാരെ കൂടാതെ സ്റ്റേജിന് താഴെയുള്ളവരെ കൂടി മത്സരിപ്പിച്ച് പൗൺസ് അടിസ്ഥാനത്തിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന ടീമിന് മൂന്നാം സമ്മാനവും ഇത്തവണ ഏർപ്പെടുത്തിയിരുന്നു. ആറു റൗണ്ടുള്ള മത്സരത്തിന്റെ 1,3,5 റൗണ്ടുകൾ റസ്സലും 2,4, 6 റൗണ്ടുകൾ സബീനയും വളരെ മികച്ച രീതിയിൽ നടത്തി. മത്സരാവസാനം 145 മാർക്ക് നേടി കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനവും 135 മാർക്ക് നേടിയ വയനാട് മാനന്തവാടി മേരി മാത കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പൗൺസ് അടിസ്ഥാനത്തിലുള്ള മത്സരത്തിൽ 135 മാർക്ക് നേടി ഗവ.കോളേജ് കോട്ടയം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

രണ്ടാം സ്ഥാനം-വയനാട് മാനന്തവാടി മേരി മാത കോളേജ്

തുടർന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ജെ സത്യരാജന്റെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങ് പ്രശസ്ത ഗാനരചയിതാവ് ശ്രീ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
സംഘടനയുടെ ജനറൽ സെക്രട്ടറി പി.വി ലതീഷ് സ്വാഗതം ആശംസിച്ചു. പവർക്വിസ് കൺവീനർ സി.എസ് സുനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് കെ, വിവേകോദയം ബി.എച്ച്,എസ്.എസ് പ്രിൻസിപ്പാൽ വേണുഗോപാലൻ എന്‍ എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് വിജയികൾക്കുള്ള സമ്മാനദാനം നടന്നു.
കേന്ദ്ര കമ്മിറ്റിയംഗം കെ.പി ബീന നന്ദി രേഖപ്പെടുത്തി.

മൂന്നാം സ്ഥാനം -ഗവ.കോളേജ് കോട്ടയം