മലപ്പുറം ജില്ലാ സമ്മേളനം

57

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് മലപ്പുറം ജില്ലാ സമ്മേളനം ആഗസ്റ്റ് 22 ന് തിരൂർ സംഗമം റെസിഡൻസിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഡോ. എം ജി സുരേഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇന്ദിര കെ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെഫീഖ് വി. ജില്ലാ റിപ്പോർട്ടും, ട്രഷറർ സുനിൽ എം. കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ സംസ്ഥാന ജോയന്റ് സെക്രട്ടറി ശ്രീ. രമേശ് വി., കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ബാബു, സംസ്ഥാന ഭാരവാഹികളായ മനോജ് ഇ, പ്രകാശൻ സി.കെ, എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ലതീഷ് പി.വി ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് ബൈജു സി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.
പ്രസിഡന്ററായി രാജീവ് ഇ, സെക്രട്ടറിയായി രാഹുൽ എസ്, ട്രഷററായി ശ്രീനിവാസൻ സി എന്നിവരേയും 27 അംഗ ജില്ലാ കമ്മിറ്റിയേയും, ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 23 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. മലപ്പുറം ജില്ലയിലെ 127 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.