ഇടുക്കി ജില്ലാ സമ്മേളനം

42

തൊടുപുഴ ലയൺസ് ക്ളബ് ഹാളിൽ വെച്ച് നടന്ന കെ എസ്സ് ഈ ബി ഓഫീസേർസ്സ് അസ്സോസ്സിയേഷന്റെ 22-ാമത് ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് (ആഗസ്റ്റ് 21) ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ജഗദീശൻ കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി സതീഷ് കുമാർ കെ പി ജില്ലാ റിപ്പോർട്ടും, ട്രഷറർ യേശുദാസ് കണക്കും അവതരിപ്പിച്ചു. വർക്കേർസ് അസ്സോസ്സിയേഷൻ ജോയന്റ് സെക്രട്ടറി ശ്രീ. ഉദയകുമാർ, കെ ജി ഒ എ ജില്ലാ സെക്രടറി റോബിൻസൺ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സൗത്ത് സോണൽ സെക്രട്ടറി ഷൈൻരാജ് ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് ജോമി എം എൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.
പ്രസിഡന്ററായി സതീഷ് കുമാർ കെ പി, സെക്രട്ടറിയായി അമൽ രവീന്ദ്രൻ, ട്രഷററായി മനോജ് എന്നിവരേയും 45 അംഗ ജില്ലാ കമ്മിറ്റിയേയും, സംസ്ഥാന സമ്മേളന പ്രതിനിധികളായി 20 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. ഇടുക്കി ജില്ലയിലെ 85 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.