കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ല വനിത സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 7 ന് അന്താരാഷ്ട്ര വനിത ദിനം -2020 സമുചിതമായി ആഘോഷിച്ചു. ജില്ലാ പ്രസിഡൻ്റ് ശ്രീമതി ജുമൈല ബീവി അധ്യക്ഷത വഹിച്ച ചടങ്ങ് കേന്ദ്ര കമ്മറ്റി അംഗവും ഇടുക്കി വനിത സബ് കമ്മറ്റി ചെയർപേഴ്സണുമായ ശ്രീമതി ഹണിമോൾ ഉദ്ഘാടനം ചെയ്തു.
രാവിലെ 10.30 ന് കൺവീനർ രശ്മിയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടികൾ ഔപചാരികത തീർത്തും ഒഴിവാക്കി എല്ലാ അംഗങ്ങളേയുo ഉൾപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു. തുടർന്ന് സംഘടനാംഗങ്ങൾ ചേർന്ന് അവതരണ ഗാനം ആലപിച്ചു. വനിത ദിനാഘേഷ പരിപാടികളിൽ ഏറ്റവും ശ്രദ്ധേയമായത് ഇടുക്കി ജില്ല വനിത സബ്കമ്മറ്റി തന്നെ രചനയും സംവിധാനവും അവതരണവും നിർവഹിച്ച ലഘു നാടകം ആയിരുന്നു .
ജുമൈല ബീവി, ഹണിമോൾ, രശ്മി,ഷെറിൻ, നസീമ തുടങ്ങിയവരും കെ.എസ്.ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ശ്രീ.സതീഷും ഇതിൽ പങ്കെടുത്തു . കാലിക പ്രസക്തിയുള്ള വിഷയത്തിലൂന്നി അവതരിപ്പിച്ച സ്കിറ്റ് സ്ത്രീകളടക്കമുള്ള പൊതു സമൂഹം ജ്ഞ നേരിടുന്ന ദുരവസ്ഥയുടെ ഒരു നേർകാഴ്ചയായി. കേരളമാണ് എല്ലാത്തിനു മാതൃക എന്ന് ഉറക്കെ പറഞ്ഞ കൊണ്ട് ഒരു കേരള ബദൽ ഉയർത്തി കാണിച്ചു കൊണ്ടാണ് സ്കിറ്റ് അവസാനിച്ചത്.
ഇതേ തുടർന്ന് വിവിധ അംഗങ്ങൾ ആശംസകൾ അർപ്പിച്ചു. ഒപ്പം സംഘടനാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപിച്ചു . ഇതേ തുടർന്ന് സംഘടനാംഗമായ ശ്രീമതി നസീമ മോട്ടിവേഷണല്‍ ക്ലാസ് എടു ത്തു. വിവിധ തരം ആക്റ്റിവിറ്റീസ് ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ പരിപാടി വളരെ മികച്ച നിലവാരം പുലർത്തിയ ഒന്നായിരുന്നു. ഇതേ തുടർന്ന് ശ്രീമതി സൽമയുടെ കൃതജ്ഞതയോടെ പരിപാടി അവസാനിച്ചു