പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് സ്വീകരണം നൽകി

502

കെ.എസ്.ഇ.ബി ലിമിറ്റഡിൽ പുതിയതായി നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർമാർക്ക് മൂലമറ്റം എച്ച് ആർ സി ഹാളിൽ വച്ച് ഫെബ്രുവരി 13ന് സ്വീകരണം നൽകി. ഇടുക്കി ജില്ലാ പ്രസിഡണ്ട് ശ്രീമതി ജുമൈല ബീവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സംസ്ഥാന സെക്രട്ടറി ശ്രീ ഷൈൻ രാജ് സ്വാഗതം പറഞ്ഞു.

ജനറൽ സെക്രട്ടറി സംഘടനയെ പരിചയപ്പെടുത്തുന്നു

ജനറൽ സെക്രട്ടറി ശ്രീ പി. വി ലതീഷ് നവാഗതർക്ക് സംഘടനയെ പരിചയപ്പെടുത്തി. സംഘടന രൂപം കൊണ്ട സാഹചര്യവും, സംഘടനയുടെ പ്രവർത്തന ശൈലിയും, രാജ്യത്തെ ഊർജ്ജ മേഖല നേരിടുന്ന പ്രതിസന്ധികളും ഇതിനെ മറികടന്ന കേരള ബദൽ നയവും ഇത്തരം ബദൽ നയങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ സംഘടനയുടെ ഇടപെടലുകളും, സംസ്ഥാന ഗവൺമെൻറിൻറെ ഫ്ലാഗ്ഷിപ്പ് പ്രോജകടായ ഊർജ്ജ കേരള മിഷന്റെ പ്രാധാന്യവും അദ്ദേഹം വിശദമാക്കി.


സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ശ്രീമതി ശ്രീലകുമാരി സബ് കമ്മിറ്റികളുടെ പ്രവർത്തനത്തെപ്പറ്റി വിശദമാക്കി. തുടർന്ന് നിയമനം ലഭിച്ച അസിസ്റ്റൻറ് എഞ്ചിനീയർ മാർ സജീവമായി ചർച്ചയിൽ പങ്കെടുക്കുകയും നിയമനവുമായി ബന്ധപ്പെട്ട് സംഘടന നടത്തിയ ഇടപെടലുകൾക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കൂടാതെ സംഘടനയിൽ സജീവമായി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

സംഘടനയുടെ ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ ഹരികുമാർ ആശംസകൾ അറിയിക്കുകയും . വർക്കിംഗ് പ്രസിഡണ്ട് ശ്രീ കുര്യൻ സെബാസ്റ്റ്യൻ ചർച്ചകൾക്കുള്ള മറുപടിയും പറഞ്ഞു. തുടർന്ന് ജില്ലാ സെക്രട്ടറി ശ്രീ സതീഷ് കുമാർ കെ പി ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കും നന്ദി രേഖപ്പെടുത്തി. സംസ്ഥാന ഭാരവാഹികളായ ശ്രീ ജയപ്രകാശ്, ശ്രീ മുഹമ്മദാലി, സോണൽ പ്രസിഡൻറ് ശ്രീ കെ കെ ബോസ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആയ ശ്രീമതി ഹണിമോൾ പി.എസ്, ശ്രീമതി സീമ , ഹുസ്ന മുംതാസ് ഉൾപ്പെടെ നിരവധി സംഘടന നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.