KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ “സമഷ്ടി”യുടെ 2019 ഫെബ്രുവരി മാസത്തെ പരിപാടി ഇരുപത്തേഴാം തീയതി വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്നു.
വൈകുന്നേരം 5:30നു തന്നെ ശ്രീമതി.ബിന്ദുലക്ഷ്മിയും ശ്രീ എസ് എസ് പ്രമോദും നയിച്ച “സംഗീത സന്ധ്യ “അരങ്ങേറി. വളരെ നല്ല രീതിയിൽ അരങ്ങേറിയ ഈ പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് തിരുവനന്തപുരം ഗവണ്മെന്റ് വിമൻസ് കോളേജ്, മനഃശാസ്ത്ര വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഷിജു ജോസഫിന്റെ “അറിയാം കൗമാര മനസ്സിനെ” എന്ന പ്രഭാഷണം നടന്നു .
![](https://kseboa.org/oa_uploads/2020/03/3samashti-trivandrum-february-27-02-2020.jpg)
കൗമാരം എന്ന വാക്കിനോട് പൊതുവെ ചേർത്തു വയ്ക്കുന്ന വാക്കാണ് കൗമാര പ്രശ്നങ്ങൾ. കൗമാരമെന്നാൽ, കുട്ടിയുമല്ല എന്നാൽ മുതിർന്നിട്ടുമില്ല എന്ന അവസ്ഥയാണ്. ജീവശാസ്ത്രപരമായും ചിന്താപരമായും സാമൂഹ്യ പരമായും ഉള്ള വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരപ്രായം.
![](https://kseboa.org/oa_uploads/2020/03/2samashti-trivandrum-february-27-02-2020.jpg)
കുട്ടികളുടെ അടിസ്ഥാനപ്രകൃതം(temperament) നോക്കി അവരെ രൂപപ്പെടുത്തി എടുക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. കുട്ടികളെ അറിഞ്ഞും പറഞ്ഞും വളർത്തുക. കൗമാരക്കാരിൽ നിന്നും യവൗനത്തിലേക്ക് കടക്കുമ്പോൾ ജീവശാസ്ത്രപരമായി അവർക്കുണ്ടാകുന്ന പ്രത്യേകതകൾ, സ്വഭാവരൂപീകരണത്തിൽ മസ്തിഷ്ക ഭാഗങ്ങൾക്കുള്ള പങ്ക് എന്നിവയെല്ലാം ചർച്ച ചെയ്യപ്പെടുന്നു ഈ പ്രഭാഷണത്തിൽ.
![](https://kseboa.org/oa_uploads/2020/03/5samashti-trivandrum-february-27-02-2020.jpg)
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ മാനസികാവസ്ഥയെ വിശദീകരിക്കുന്ന ഈ പ്രഭാഷണം എല്ലാ മാതാ പിതാക്കളും കണ്ടിരിക്കേണ്ടതാണ്.