ഇടുക്കി ജില്ലാ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 14/02/2020ന് ലോവർപെരിയാർ P H, തൊട്ടിയർ PH Site, പാംബ്ല Dam സന്ദർശനവും പാംബ്ല IBൽ വച്ച് ഒരു വനിത കൂട്ടായ്മയും സംഘടിപ്പിക്കുകയുണ്ടായി.
സംഘടനയുടെ ജനറൽ സെക്രട്ടറി ശ്രീ. ലതീഷും സംസ്ഥാന വനിതാ സബ് കമ്മിറ്റി കൺവീനർ ശ്രീമതി. ശ്രീലകുമാരിയും ഈ പരിപാടിയിൽ ആദ്യാവസാനം ‘പങ്കെടുത്തു.
കൂടാതെ സംഘടനാ നേതാക്കളായ ശ്രീ.ഷൈൻ രാജ്, ശ്രീ.സതീഷ് കുമാർ, ശ്രീ’ബോസ്, ശ്രീ. ജോമി തുടങ്ങിയവരും പങ്കെടുത്തു. ജില്ലയിലെ സംഘടനാംഗങ്ങളായ വനിതകളുടെ മികച്ച പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പു വരുത്താൻ സംഘടന ഭാരവാഹികൾക്ക് കഴിഞ്ഞു.
വളരെ വിജ്ഞാനപ്രദമായ site visit ന് ശേഷം പാംബ്ല IB യിൽ വെച്ച് ശ്രീമതി ജുമൈലാ ബീവി യുടെ അദ്ധ്യക്ഷതയിലാണ് കൂട്ടായ്മ നടന്നത്. അവതരണ ഗാനത്തോടെ ആരംഭിച്ച കൂട്ടായ്മയിൽ ശ്രീമതി ഷിബി AE, സ്വാഗതം പറഞ്ഞു . ശ്രീ.ലതീഷ് P V ജനറൽ സെക്രട്ടറി മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് ശ്രീമതി നസീമ, AE കവിത പാരായണം നടത്തി.
ആധുനിക സമൂഹവും മാറുന്ന വനിതകളും എന്ന വിഷയത്തിൽ ശ്രീമതി ശ്രീലാകുമാരി പ്രഭാഷണം നടത്തി. തുടർന്നു നടന്ന ചർച്ചയിൽ കൂട്ടായ്മയിലെ എല്ലാ അംഗങ്ങളും വളരെ താൽപര്യ പൂർവ്വം പങ്കെടുക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കണം എന്ന ആവശ്യം അംഗങ്ങൾക്കിടയിൽ നിന്നും ഉയർന്നു. ശ്രീമതി ഹണിമോൾ ഗാനാവതരണവും ചർച്ച ക്രോഡീകരണവും നടത്തുകയുണ്ടായി.
ഈ വർഷത്തെ വനിതാ ദിനം മുൻ വർഷങ്ങളേതിൽ നിന്നും വളരെ വിഭിന്നമായി സംഘടനയിലെ എല്ലാ അംഗങ്ങളേയും ഒരുമിച്ച് ചേർത്തുകൊണ്ടു് വിപുലമായി നടത്തുവാൻ യോഗം തീരുമാനിച്ചു.
വനിതാ കൂട്ടായ്മയുടെ നടത്തിപ്പിലും നല്ല പങ്കാളിത്വത്തിലും ചർച്ചയിൽ ഉരുത്തിരുത്തുവന്ന ആശയങ്ങളിലും ശ്രീ. ലതീഷും ശ്രീ. ഷൈൻ രാജും സന്തോഷവും സംതൃപ്തിയും രേഖപ്പെടുത്തി. ശ്രീമതി രഷ്മി, ജില്ലാ കൺവീനർ, നന്ദി പറഞ്ഞ് യോഗം 4:30 ഓടുകൂടി അവസാനിച്ചു.