ഇ മൊബിലിറ്റി – ദേശീയ ശ്രദ്ധയിലേക്ക്

പാരിസ്ഥിതിക മലിനീകരണം ലഘൂകരിക്കുക, ഊർജ്ജ സംരക്ഷണം ഉറപ്പാക്കുക തുടങ്ങിയ സുപ്രധാനമായ അടുത്ത തലമുറയെ വരെ സ്വാധീനിക്കുന്ന ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് രാജ്യത്താദ്യമായി ഒരു ഈ മൊബിലിറ്റി പോളിസി തയാറാക്കിയ സംസ്ഥാനമാണ് കേരളം. ഈ മൊബിലിറ്റി അഥവാ ഇലക്ട്രിക് മൊബിലിറ്റി എന്നാൽ എന്നാൽ ഇലക്ട്രിക് വാഹനങ്ങളും...

ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി

കേരളസർക്കാർ‍‍‍ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ‍‍‍ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ‍‍‍ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ‍‍‍ ലഭ്യമാക്കുവാൻ‍ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത് ഏഴ് കോടി എൽഇഡി...

തെരുവിളക്കുകൾ എൽ.ഇ.ഡി പ്രഭയിലേക്ക്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പരമ്പരാഗത തെരുവിളക്കുകളെ ഒഴിവാക്കി പകരം വളരെ കുറഞ്ഞ വൈദ്യുതി ചെലവും പരിപാലന ചെലവുമുള്ള എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ.ആവിഷ്ക്കരിച്ച പദ്ധതിയാണ് നിലാവ്. സംസ്ഥാനത്തെ ഏകദേശം പത്ത് ലക്ഷത്തോളം തെരുവ് വിളക്കുകളാണ് ദക്ഷ്യതയേറിയ എൽ.ഇ.ഡി ബൾബുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്....

നൂറ് ദിവസമായി നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം

ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം 2021 മാര്‍ച്ച് 6ന് നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. വിനാശകരമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും വൈദ്യുതി നിയമ ഭേദഗതിക്കെതിരേയും നടക്കുന്ന ഈ സമരം ലോകം കണ്ട ഏറ്റവും ശക്തമായ പ്രക്ഷോഭമായി മാറിക്കഴിഞ്ഞു. 100 ദിനത്തിനുള്ളിൽ 108 കർഷകരാണ് സമരഭൂമിയിൽ മരണപ്പെട്ടത് . മോദിസർക്കാർ...

കൽക്കരി സമ്പത്തും കവരുന്നു

കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന്‌ ചോദിച്ചത്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസാണ്‌. ആത്‌‌മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ്‌ കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാൻ തീരുമാനിച്ചത്‌. 41 കൽക്കരി ബ്ലോക്കുകളാണ്‌ ഇ–-ലേലത്തിലൂടെ കൈമാറുന്നത്‌. പ്രധാനമന്ത്രി നേരിട്ടു പങ്കെടുത്താണ്‌...

ഫെബ്രുവരി 3- ദേശീയ വൈദ്യുതി പണിമുടക്ക് തുടങ്ങി

2021 ഫെബ്രുവരി 3ന് ഇന്ത്യയിലെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ജീവനക്കാര്‍ പണിമുടക്കുകയാണ്. നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സിന്റെ ആഭിമുഖ്യത്തില്‍ ജീവനക്കാരുടെ ഐക്യവേദിയാണ് പണിമുടക്ക് നടത്തുന്നത്. തൊഴിലാളികളും കരാര്‍ തൊഴിലാളികളും എഞ്ചിനീയര്‍മാരും ഓഫീസര്‍മാരും എല്ലാം...

ചെലവിനു പണം കണ്ടെത്താൻ ഓഹരിവിൽപ്പന-കേന്ദ്ര ബഡ്ജറ്റ്

ചെലവിനു പണം കണ്ടെത്താൻ ദേശീയ ആസ്‌തികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഹരികളും കൂട്ടത്തോടെ വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍. കോർപറേറ്റുകൾക്ക്‌ ഇളവുകൾ തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇക്കൊല്ലം ഓഹരിവിറ്റ് 1,75,000 കോടി രൂപ സമാഹരിക്കും. ബിപിസിഎൽ, എയർഇന്ത്യ, ഷിപ്പിങ്‌ കോർപറേഷൻ, കണ്ടെയ്‌നർ കോർപറേഷൻ, ഐഡിബിഐ...

വൈദ്യുതി നിയമ ഭേദഗതി ബിൽ പാർലമെൻറിലേക്ക് -ദേശീയ വൈദ്യുതി പണിമുടക്ക് വിജയിപ്പിക്കുക

ഈ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 20ഓളം ബില്ലുകള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. ഇതില്‍ വൈദ്യുതി നിയമ ഭേദഗതി ബില്ലും ഉള്‍പ്പെടുന്നു. സമരം ചെയ്യുന്ന കര്‍ഷകരോട് നടത്തിയ ചര്‍ച്ചയുടെ ഭാഗമായി വൈദ്യുതി നിയമ ഭേദഗതി മാറ്റി വയ്കാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ദേശീയ തലത്തില്‍...

കർഷക സമരം;ദേശീയ പ്രക്ഷോഭത്തിൽ പുതിയ ഏട് -പ്രഭാഷണം

ദില്ലിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചും പ്രതിഷേധത്തിനാധാരമായ 3 നിയമങ്ങള്‍ സംബന്ധിച്ചും അത് കാര്‍ഷിക മേഖലയെ എങ്ങിനെ ഗുരുതരമായി ബാധിക്കും എന്നത് സംബന്ധിച്ചും എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തകനുമായ ദീപക് പച്ച ഡിസംബർ 18 വെള്ളിയാഴ്ചരാത്രി 7.30ന് കെ.എസ്.ഇ.ബി.ഒ.എ വനിതാ കമ്മിറ്റി സംഘടിപ്പിക്കുന്ന വെബിനാറില്‍ വിശദീകരിക്കും.

പോരാട്ടങ്ങൾക്ക് ഊർജ്ജം പകര്‍ന്ന പണിമുടക്ക്

സ്വകാര്യവത്കരണത്തിനെതിരെയുള്ള പണിമുടക്ക് വിജയത്തിലെത്തിച്ച യു.പി വൈദ്യുതി ജീവനക്കാർക്ക് അഭിവാദ്യങ്ങൾ - വൈദ്യുതി മേഖലയുടെ സ്വകാര്യവത്കരണം നടപ്പാക്കിയിടങ്ങളിൽ ജനങ്ങൾക്ക് ദുരിതം സമ്മാനിച്ച് പാളിപ്പോയ അനുഭവങ്ങൾ നിലനിൽക്കുമ്പോഴാണ് യു .പി യിൽ സ്വകാര്യവത്കരണത്തിന് തീരുമാനവുമായി മുന്നോട്ട് പോയത്. ഭരണകൂട ഭീകരതയുടെ വർത്തമാനങ്ങൾ...

ഹത്രാസ് നീതിനിഷേധം -പ്രതിഷേധജ്വാലയൊരുക്കി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍

സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം...

കാര്‍ഷിക ബില്‍-ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രതിഷേധിക്കുക

ലോകത്ത്‌ കോവിഡിന്റെ ഏറ്റവും ഭീഷണമായ അവസ്ഥ നേരിടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇത്‌ മറയാക്കി ജനവിരുദ്ധനടപടികൾ ഒന്നൊന്നായി നടപ്പാക്കുകയാണ്‌ ബിജെപി ഭരണം. 11 ഓർഡിനൻസാണ്‌ സുപ്രധാന വിഷയങ്ങളിൽ പാസാക്കിയത്‌. ഒടുവിൽ പാർലമെന്റിനെ മറികടക്കാനും ബിജെപി‌ മടിക്കില്ലെന്ന്‌ തെളിയിച്ചു. കാലങ്ങളായി ജനമനസ്സിൽ അലയടിക്കുന്ന...

കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എം.പിമാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധം

കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന്‌ ബില്ലാണ്‌ കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില, മിനിമം താങ്ങുവില തുടങ്ങിയവ...

ചെറുകിട ജലവൈദ്യുത പദ്ധതികള്‍-പഠന റിപോര്‍ട്ട് സമര്‍പ്പണം

ജലസമൃദ്ധിയിലും നദികളുടെ എണ്ണത്താലും കേരളം മികച്ച് നിൽക്കുമ്പോഴും പരിമിതമാണ് ഹൈഡ്രോ പൊട്ടൻഷ്യൽ. ഇതിൽ തന്നെ ജലവൈദ്യുതിക്ക് സാധ്യതയുള്ളവയിൽ പകുതിയും സാധ്യമാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതി സൗഹൃദ -പുനരുപയോഗ ഊർജ്ജത്തിൻ്റെ പരിഗണനയ്ക്കർഹമായ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനായി വിവിധ ഘട്ടങ്ങളിൽ ശ്രമം നടത്തിയിട്ടുണ്ട്.1994ല്‍ കല്ലട ചെറുകിട...

നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്ക്‌

ഏഴ്‌ അടിയന്തരാവശ്യം ഉന്നയിച്ച് നവംബർ 26ന്‌ അഖിലേന്ത്യാ പണിമുടക്കിന്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെയും സ്വതന്ത്ര ഫെഡറേഷനുകളുടെയും സംയുക്തയോഗം ആഹ്വാനം ചെയ്‌തു. ഗാന്ധിജയന്തി ദിനത്തില്‍‌ ഓൺലൈനായാണ് യോഗം ചേർന്നത്‌. തൊഴിലാളികളുടെ പ്രകടനവും വിശദീകരണവുമായി പണിമുടക്കിന്റെ പ്രചരണം നടത്തും. സിഐടിയു, എഐടിയുസി, ഐഎൻടിയുസി,...

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് – കോഴിക്കോട് ജില്ലാ കമ്മറ്റി 10 ടെലിവിഷൻ കൈമാറി

വിദ്യാർത്ഥികൾക്കൊരു കൈത്താങ്ങ് - ഓൺലൈൻ പഠനത്തിന് കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി വക 10 ടെലിവിഷൻ സെറ്റുകൾ കൈമാറി. കോവിഡ് 19 സാഹചര്യത്തിൽ ലോകത്തിന് മാതൃക കാട്ടി മുന്നേറുന്ന കേരള സർക്കാർ വിദ്യാർത്ഥികൾക്കായി...
- Advertisement -
2020 Consumer Clinic Campaign

LATEST NEWS

MUST READ