ഫിലമെന്റ് രഹിത കേരളം – മറ്റൊരു മാതൃക കൂടി

209

കേരളസർക്കാർ‍‍‍ ഊർജ്ജ കേരള മിഷന്റെ ഭാഗമായി വിഭാവനം ചെയ്ത അഞ്ചു പദ്ധതികളിൽ‍‍‍ ഒന്നായ ഫിലമെന്റ് രഹിത കേരള (FFK) പദ്ധതി പ്രകാരം ഗാർഹിക ഉപഭോക്താക്കൾക്ക് സഹായവിലയിലൽ‍‍‍ ഗുണമേൻമയുള്ള എൽ ഇ ഡി ബൾബുകൾ‍‍‍ ലഭ്യമാക്കുവാൻ‍ ലക്ഷ്യമിടുന്നു. പദ്ധതി വിഭാവനം ചെയ്യുന്നത് ഏഴ് കോടി എൽഇഡി ബൾബുകളും മൂന്നുകോടി 18W എൽഇഡി ട്യൂബുകളും വിതരണം ചെയ്ത് അത്രയും തന്നെ എണ്ണം CFL ബൾബുകളും ഫിലമെൻറ് ബൾബുകളും തിരിച്ചെടുക്കുന്നതിനും ആണ്.

ഈ പദ്ധതിയില്‍‍‍ 13.27 ലക്ഷം ഉപഭോക്താക്കൾ‍107 ലക്ഷം LED ബൾബുകൾക്കായി ആദ്യഘട്ടത്തിൽ .‍‍‍ രജിസ്റ്റര്‍‍‍ ചെയ്തിരുന്നു. ഇവയുടെ വിതരണം ജനുവരി മാസത്തിൽ‍‍ ആരംഭിച്ച് മാർച്ച് മാസത്തോടുകൂടി പൂര്ത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.കെ.എസ്.ഇ.ബി.യുടെ നേതൃത്വത്തിൽ‍‍ ഇ.എം.സി യുടെ പങ്കാളിത്തത്തോടുകൂടിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഉപഭോക്താക്കളുടെ കൈവശമുള്ള സാധാരണ ബൾബുകളും സി.എഫ്.എൽ കളും തിരിച്ചെടുക്കാനും അവ സുരക്ഷിതമായി സംസ്ക്കരിക്കുന്നതിനുമുള്ള ക്രമീകരണവും ഇതിൽ ഉൾപ്പെടുന്നു. ക്ലീന്‍‍‍ കേരള കമ്പനി ലിമിറ്റഡിന്റെ സഹായത്തോടെ ഇ.എം.സി യാണ് ഇത് നിര്വ്വഹിക്കുന്നത്. ഒരു LED ബൾബിന് സൌജന്യനിരക്കായ 65 രൂപയാണ് ഈടാക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി 2021 ജനുവരി 7 ന് നിർവ്വഹിക്കുകയുണ്ടായി.
രജിസ്റ്റർ‍‍‍ ചെയ്ത ഉപഭോക്താക്കളുടെ വീടുകളിൽ‍‍ നേരിട്ട് വിതരണം നടത്തി വരികയും പഴയ ബൾബുകൾ‍‍ ഉപഭോക്താക്കളിൽ‍‍ നിന്നും തിരികെ ശേഖരിക്കുകയും ചെയ്യുന്ന പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.
ഒരു LED ബൾബിന്റെ വാറന്റി 3 വർഷം ആയിരിക്കും. ഉപഭോക്താക്കൾക്ക് നല്കുന്ന LED ബൾബുകളുടെ വില ഒരുമിച്ചോ പരമാവധി 6 പലിശരഹിത തവണകളായോ ഓൺ‍‍ലൈനൻ‍‍ വഴിയോ‍ക്യാഷ് കൌണ്ടർ‍‍ വഴിയോ സ്വീകരിക്കുന്നതിനുള്ള സൌകര്യങ്ങൾ‍‍‍ ക്രമീകരിച്ചിടുണ്ട്. ഈ പദ്ധതി പ്രാവർത്തികമാകുന്നതോടുകൂടി ഏകദേശം 250 മെഗാവാട്ട് വൈദ്യുതി ലാഭിക്കുവാൻ‍‍ കഴിയുമെന്ന് കണക്കാക്കിയിട്ടുണ്ട്. കൂടാതെ ഫിലമെന്റ് ബൾബുകളിലെ മെർക്കുറി സൃഷ്ടിക്കുന്ന മലിനീകരണ സാധ്യത കുറയ്ക്കുവാനും ഹരിതഗൃഹവാതക നിർഗമനം കുറയ്ക്കുന്നതിനും സാധിക്കുന്നു.