കേരളം സൃഷ്‌ടിച്ച മാതൃകയും കരുതലും

677
• കൊച്ചി-ഇടമൺ 400 കെ.വി. ലൈനും ഗെയ്ൽപദ്ധതിയും കേരളത്തിൽ യാഥാർത്ഥ്യമാവുമെന്ന് അഞ്ച് വര്‍ഷം മുന്‍പ് സ്വപ്നത്തിൽ പോലും നാം കരുതിയിരുന്നോ ?
• ഇന്നിപ്പോൾ ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാവുമ്പോൾ, അന്നു തന്നെ വൈദ്യുതി കണക്ഷനും കൂടി ലഭിക്കുമെന്ന് മുമ്പ് നാം വിചാരിച്ചിരുന്നോ ?
• പവർ കട്ടും ലോഡ് ഷെഡിംഗുമില്ലാത്ത ഇന്നത്തെ ഈ കേരളത്തെ കുറിച്ച് അന്ന് സങ്കൽപിക്കുവാൻ പോലും ആവുമായിരുന്നോ ?
• കെ.എസ് ഇബി യു ടെ എല്ലാ സേവനങ്ങളും നമ്മുടെ ഈ വാതിൽപ്പടിയിൽ ലഭ്യമാകും എന്ന് മുമ്പെപ്പോഴെങ്കിലും നാം ചിന്തിച്ചിരുന്നോ ?
• പണ്ട് വൈകുന്നേരങ്ങളിൽ മിന്നി മിന്നി കത്തിയിരുന്ന ബൾബുകൾക്ക് ഇപ്പോള്‍ ഇത്രയേറെ പ്രകാശം തരാൻ കഴിയുമെന്ന് ഓർത്തിരുന്നോ ?
• വീട്ടിലെ എല്ലാ മുറികളിലും ഗുണ മേൻമയുള്ള എൽ ഇഡി ബൾബുകൾ കുറഞ്ഞ വിലക്ക് കെ.എസ്ഇ ബി വീട്ടിലെത്തിച്ചു തരുമെന്ന് മുമ്പെപ്പോഴെങ്കിലും നാം കരുതിയിരുന്നോ ? 
• പെട്രോളിനും ഡീസലിനും ഗ്യാസിനും ഇത്രയേറെ വില വർദ്ധിപ്പിക്കുമ്പോഴും നമ്മുടെ സംസ്ഥാനത്തെ വൈദ്യുതിയുടെ കുറഞ്ഞ വിലയെക്കുറിച്ച് ഓർത്ത് നമ്മള്‍ ആശ്ചര്യപ്പെടാറുണ്ടോ ?
• എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് നമ്മുടെ കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ വൈദ്യുതീകരണ സംസ്ഥാനം എന്ന പദവിലെക്കുയര്‍ത്തിയത് നമ്മുക്ക് ഒരു അഭിമാനമല്ലേ ? 
• ഇന്റർനെറ്റ് ലഭ്യത  മൗലിക അവകാശമാണെന്ന പ്രഖ്യാപനത്തോടെ 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റ് സാധാരണ ജനങ്ങൾക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാകുമെന്ന് നമ്മുടെ പ്രതീക്ഷയിൽ  പോലും ഉണ്ടായിരുന്നുവോ ?

സംസ്ഥാന ഗവര്‍മെന്റ് ആസൂത്രണം ചെയ്ത ഊര്‍ജ്ജ കേരള മിഷന്റെ ഭാഗമായി പ്രസരണ വിതരണ ശൃഘലയെ ആധുനീക വത്കരിക്കുവാനും ശക്തിപ്പെടുത്തുവാനും നമ്മുക്ക് സാധിച്ചു . കൃത്യമായ പവര്‍ മാനേജ്മെന്റ് വഴിയും കാര്യക്ഷമതയോടെയുള്ള പ്രവര്‍ത്തനത്തിലൂടേയും എല്ലാ ഉപഭോക്താക്കൾക്കും ഗുണമേന്മയുള്ള വൈദ്യുതി ഉറപ്പാക്കി.. വൈദ്യുതി തടസ്സം നേരിടുന്ന സമയവും (SAIDI) വൈദ്യുതി തടസ്സങ്ങളുടെ എണ്ണവും (SAIFI) അന്തർ ദേശീയ നിലവാരത്തിലേയ്ക്ക് എത്തിച്ച്, 24X7 വൈദ്യുതി ലഭ്യത എന്നത് ഇന്ന് യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് .
പ്രസരണ വിതരണ നഷ്ടം 12% ത്തില്‍ താഴെയായി കുറച്ചു കൊണ്ടും ഊര്‍ജ്ജ ക്ഷമതയുള്ള എല്‍ ഇ ഡി ബള്‍ബുകൾ വീടുകളില്‍ എത്തിച്ചും മികച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയും കേന്ദ്രഗവര്‍മെന്റിന്റെതടക്കം വിവിധ ദേശീയ പുരസ്കാരങ്ങൾ തുടര്‍ച്ചയായി കേരളത്തിന് നേടിയെടുക്കുവാന്‍ കഴിഞു. നമ്മുടെ വീടുകളി ല്‍ പുരപ്പുറ സോളാര്‍ പാനലുക ള്‍ സ്ഥാപിച്ചു കൊണ്ടും ഇലക്ട്രിക് വാഹനങ്ങ ള്‍ക്ക് ചാര്ജ്ജിംഗ് സ്റ്റെഷനുക ള്‍ ആരംഭിച്ചു കൊണ്ടും സുസ്ഥിര വികസനം എന്ന ലക്‌ഷ്യം കൈവരിക്കുവാനായി.


ഉപേക്ഷിച്ച പദ്ധതികൾ പൂർത്തീകരിച്ചും അസാദ്ധ്യമെന്ന് കരുതിയ സേവനങ്ങൾ യാഥാർദ്ധ്യമാക്കിയും വൈദ്യുതി ബോർഡ് ഇൻഡ്യയ്ക്ക് ആകെ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്. സർവത്ര കച്ചവട താല്പര്യങ്ങൾ നിറച്ചു വച്ച വൈദ്യതിനിയമവും, നിയമത്തിനപ്പുറവും കടന്നുകൊണ്ട് കേന്ദ്രഗവൺമെന്റ് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നയങ്ങളേയും ചെറുത്തുനിന്നു കൊണ്ടാണ് സ്വപ്നതുല്യമായ ഈ നേട്ടങ്ങൾ കേരളം കൈവരിച്ചത് . ജനനന്മക്കായി എന്ന് പുറമേ പറഞ്ഞ ലക്ഷ്യങ്ങളായ – എല്ലാവർക്കും വൈദ്യുതി, പ്രസരണ വിതരണ നഷ്ടം കുറക്കുക, വിതരണ ലൈസൻസികളുടെ നഷ്ടം കുറക്കുക തുടങ്ങി കേന്ദ്ര വൈദ്യുതി നിയമത്തില്‍ സ്വകാര്യവത്കരണം ലക്ഷ്യമിട്ട് പറഞ്ഞിരുന്ന കാര്യങ്ങള്‍ മികച്ചനിലയിൽ പൊതു മേഖലയില്‍ നിന്ന് പൂര്‍ത്തീകരിച്ച സംസ്ഥാനമാണ് കേരളം.

കെ.എസ്ഇബിയെ കേരളത്തിന്റെ ഉർജ്ജമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട്, സാമൂഹ്യപ്രതിബദ്ധതയോടെ പൊതുമേഖലയിൽ തന്നെ നിലനിർത്താൻ കഴിഞ്ഞതു കൊണ്ടാണ് കേരളം ഇന്ത്യക്ക് ആകെ മാതൃകയായി മാറിയത്‌ . നഷ്ടമൊക്കെ പൊതുമേഘലയ്ക്കും ലാഭമൊക്കെ സ്വകാര്യ മേഘലയ്ക്കും എന്ന നിലയിൽ നഷ്ടത്തിന്റെ സാമൂഹ്യവത്കരവും ലാഭത്തിന്റെ സ്വകാര്യ വത്കരണവും എന്ന “ലെമൺ സേഷ്യലിസം” നമ്മുടെ രാജ്യത്ത് നടപ്പാക്കുന്ന കാലത്താണ് നമ്മുടെ കൊച്ചു കേരളം ചങ്കുറപ്പോടെ തലയുയർത്തി ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്.
തീർച്ചയായും ഇത് ഒരു ബദലാണ് ….
വീശിയടിച്ച കൊടുങ്കാറ്റിനും , ആർത്തലച്ചുവന്ന പേമാരിക്കും, സർവ്വതിനേയും ഒഴിക്കിക്കൊണ്ടുപോകാൻ വന്ന മഹാപ്രളയവും, നീപയും ലോകത്തെ സ്തംഭിപ്പിച്ച കൊറോണയും, അതിനെല്ലാമപ്പുറം എല്ലാം സ്വകാര്യവൽക്കരിക്കാനുള്ള ജ്വരം മൂത്ത കേന്ദ്രഗവൺമെന്റ് ഭീഷണിയും അതിജീവിച്ചു വന്ന ജനകീയ ബദൽ