നിയമനങ്ങളുടെ പൂക്കാലം

568

വൈദ്യുതി മേഖലയിലെ കോർപ്പരേറ്റ് പ്രീണനത്തിന്റെ ദുരന്ത ഫലം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് തൊഴിലാളികൾക്കണ് സ്ഥിരം തൊഴിലിൽ നിന്നു പുരത്താക്കപ്പെട്ടവർ നിരവധിയാണ്
പൊതുമേഘലകൾ സ്വകാര്യവൽക്കരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ
കേരളത്തിലെ പൊതുമേഘലാസ്ഥാപനങ്ങൾ വേറിട്ടുനില്ക്കുന്നു
കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇബി യിലും നിയമനത്തിന്റെ പൂക്കാലം. 2016 ജൂൺ മുതൽ 2020 ജൂൺ വരെ യുള്ള 4 വർഷ കാലയളവിൽ പി.എസ്.സി വഴി കെഎസ്ഇബിയിൽ നടന്നത് 4148 നിയമനങ്ങളാണ്. അസിസ്റ്റൻറ് എൻജിനീയർ തസ്തികയിൽ മാത്രം നടന്നത് 303 നിയമനങ്ങളാണ്. പി.എസ്.സി നിയമനങ്ങൾ തടയാൻ പ്രതിപക്ഷ സംഘടനകൾ നടത്തിയ ശ്രമവും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. സബ് എഞ്ചിനീയർ തസ്തികയിൽ 721 നിയമനങ്ങളും ജൂനിയർ അസിസ്റ്റൻറ്/ക്യാഷ്യർ തസ്തികയിൽ 628 നിയമങ്ങളും
ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 2496 നിയമനങ്ങളും നടന്നു, കെഎസ്ഇബിയിൽ ഉള്ള ജീവനക്കാരിൽ 13 ശതമാനം പേർക്കും നിയമനം ലഭിച്ചത് കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ആണ് എന്ന് അറിയുമ്പോഴാണ് അതിൻറെ വ്യാപ്തി മനസ്സിലാകുന്നത്.