കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പവർ ക്വിസിന് തിരുവനന്തപുരം ജില്ലയിൽ ഗംഭീരമായ തുടക്കം. എഴുപത്തിയാറു വിദ്യാലയങ്ങളിൽ നടത്തിയ പ്രാഥമികതല മത്സരങ്ങളിൽ ഏകദേശം നാലായിരത്തോളം വിദ്യാർത്ഥി- വിദ്യാർത്ഥിനികളാണ് ഈ വിജ്ഞാന വിരുന്നിനു പങ്കെടുത്തത്. ആവേശകരമായ മത്സരത്തിൽ മിക്കയിടത്തും ടൈ ബ്രേ ക്കിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

