ജമ്മു കാശ്മീരിലെ വൈദ്യുതി ജീവനക്കാരുടെ സപ്തംബര്‍ 25,26 തീയതികളിലെ സമരത്തിലെ ആവശ്യങ്ങള്‍ അംഗീകരിക്കുക.

64

സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം അംഗീകരിച്ചു

ജമ്മു കാശ്മീരിൽ സമരം ചെയ്യുന്ന വൈദ്യുതി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക 2021 ഡിസംബർ മാസം വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിനെതിരെ ഐതിഹാസിക സമരം നടത്തി, പോലീസിന്റെയും പട്ടാളത്തിന്റെയും ഭീഷണികളെ വകവയ്ക്കാതെ സമരത്തിൽ ഉജ്ജ്വല വിജയം നേടിയവരാണ് കാശ്മീരിലെ വൈദ്യുതൊഴിലാളികൾ. ജമ്മു കാശ്മീരിന്റെ സ്വകാര്യവൽക്കരണം നീക്കം ഉൾപ്പെടെയുള്ള തൊഴിലാളി വിരുദ്ധ നടപടികളുമായി സർക്കാർ ഇപ്പോഴും മുന്നോട്ടു പോവുകയാണ്. പവർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർക്ക് ദിവസവേതനം നൽകുന്നതിൽ വലിയ കാലതാമസമാണ് വരുത്തുന്നത്. ജീവനക്കാർക്ക് കഴിഞ്ഞ ഒരാഴ്ചയായി കൂലി നൽകിയിട്ടില്ല. സാങ്കേതിക വിഭാഗത്തിലെ അഞ്ചായിരത്തോളം വരുന്ന ഒഴിവുകൾ നികത്താത്തത് ജീവനക്കാർക്ക് അധിക ജോലിഭാരം ഉണ്ടാക്കുന്നുണ്ട് .ഇതിൽ വലിയ പ്രതിഷേധം ഉയരുകയാണ്. ജമ്മുകാശ്മീർ പവർ ഡിപ്പാർട്ട്മെന്റിന്റെ അഞ്ചു കമ്പനികളായി വിഭജിച്ചത് 2019ലാണ്. ഈ വിഭജനവുമായി ബന്ധപ്പെട്ട് നടന്ന നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ 2021 ഡിസംബറിൽ സംഘടനങ്ങളുമായി ഉണ്ടാക്കിയ കരാറില്‍ ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ ജീവനക്കാർക്ക് നൽകിയ ഈ വാഗ്ദാനങ്ങൾ ഒന്നും തന്നെ ഇതുവരെ നടപ്പിലാക്കിയിട്ടില്ല. ദിവസ വേതനക്കാരെ സ്ഥിരപ്പെടുത്തുന്നതും ജീവനക്കാരുടെ സ്ഥാനക്കയറ്റവും ഒക്കെ കരാറിന്റെ ഭാഗമായിരുന്നുവെങ്കിലും ഇതിൽ ഒന്നും തന്നെ അനുകൂലമായ നടപടികൾ ഉണ്ടായില്ല. 2023 സെപ്തംബര്‍ 9ന് നടത്തിയ 24 മണിക്കൂർ പ്രതിഷേധപരിപാടി ഉൾപ്പെടെ ഒട്ടനവധി പ്രക്ഷോഭങ്ങൾ നടന്നുവെങ്കിലും അനുകൂലമായി പ്രതികരിക്കാൻ അധികാരികൾ തയ്യാറായിട്ടില്ല.
വേതനം വൈകിപ്പിക്കുന്നതും അധിക ജോലിഭാരം ഉൾപ്പെടെയുള്ള നീതി നിഷേധത്തിനെതിരെ ജീവനക്കാർ സെപ്തംബര്‍ 25, 26 തീയതികളിൽ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് അധികാരികൾ. അടിയന്തരമായി ഇടപെട്ട് ജീവനക്കാരുമായി ചർച്ച നടത്തി പ്രശ്നപരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ വൈദ്യുതി മുടക്കം ഉൾപ്പെടെയുള്ള വലിയ പ്രശ്നങ്ങളിലൂടെ ജമ്മു കാശ്മീർ കടന്നു പോകാൻ ഇടയുണ്ട്.
ജമ്മു കാശ്മീരിലെ ജീവനക്കാർ സെപ്തംബര്‍ 25, 26 തീയതികളിൽ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മുഴുവൻ ജീവനക്കാരോടും ആഹ്വാനം ചെയ്യുന്നു. ജമ്മു കാശ്മീരിലെ വൈദ്യുതി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണം.