കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സ്വകാര്യവല്‍ക്കരണ നയങ്ങള്‍ക്കെതിരെ മെയ് 18ന് കരിദിനമായി ആചരിച്ചു. കൽക്കരി ഘനനം, ധാതുക്കൾ, പ്രതിരോധ ഉൽപന്ന നിർമ്മാണം, വിമാനത്താവളങ്ങളും വ്യോമയാന മേഖലയും, ജമ്മു കാശ്മീര്‍ അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം, ബഹിരാകാശം, ആണവമേഖലകളിലെ സ്വകാര്യ വല്‍ക്കരണം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ കൂടുതല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇന്നത്തെ പ്രഖ്യാപനത്തിൽ സംസ്ഥാന ഗവൺമെന്റുകളുടെ കടമെടുക്കൽ പരിധി വർദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളിലൊന്ന് വൈദ്യുതി രംഗത്തെ പരിഷ്കരണങ്ങളാണ്. തന്ത്രപ്രധാന മേഖലകളില്‍ ഒഴിച്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുമെന്നും പൊതുമേഖല പൂര്‍ണമായും സ്വകാര്യമേഖലയ്ക്കായി തുറന്നുകൊടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ശരിക്കും മഹാമാരിയെ കൊള്ളയടിക്കുള്ള മികച്ച അവസരമാക്കുകയാണ് കേന്ദ്ര സർക്കാർ.
സംയുക്ത ട്രെയിഡ് യൂണിയനുകളും ഇ.ഇ.എഫ്.ഐയും അടക്കം പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാല്‍, നമ്മളെ എല്ലാവരേയും ബാധിക്കുന്ന നയങ്ങള്‍ക്കെതിരെയുള്ള തല്‍ക്ഷണമായ പ്രതിഷേധമായി ഇതിനെ മാറ്റണം.
എല്ലാ ജില്ലകളിലും ഓഫീസേഴ്സ് അസോയിയേഷന്‍ അംഗങ്ങള്‍ ബാഡ്ജ് ധരിച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഓഫീസ് കേന്ദ്രങ്ങള്‍ക്ക് പുറത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി കേന്ദ്ര ഗവണ്മെന്റ് നയങ്ങള്‍ക്കെര്‍തിരെയുള്ള പ്രതിഷേധത്തില്‍ അണിനിരന്നു.