കൊച്ചി-ഇടമണ്‍ പവര്‍ ഹൈവേ യാഥാര്‍ത്ഥ്യമായി

397

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്കു ദീർഘകാല പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഇടമണ്‍- കൊച്ചി ഊര്‍ജ ഇടനാഴിയിലൂടെ 2019 സപ്തംബര്‍ 25ന് വൈകുന്നേരം 4.16 നു പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചു. 396MW വൈദ്യുതി ആണ് ഈ ലൈൻ വഴി പ്രവഹിച്ചത്.

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളില്‍ തട്ടി നിലച്ച അവസ്ഥയിലായിരുന്നു പദ്ധതി. ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ആശങ്കകള്‍ പരിഹരിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്.

കൂടംകുളം ആണവോര്‍ജ നിലയത്തില്‍നിന്നു കൊച്ചിയിലേക്ക് നേരിട്ടു പ്രസരണ ലൈന്‍ വരുന്നതോടെ കേന്ദ്ര പൂളില്‍നിന്ന്‌ 2000 മെഗാവാട്ട്‌ വരെ വൈദ്യുതി കൊണ്ടുവരാന്‍ സാധിക്കുന്നതോടൊപ്പം കടുത്ത വേനലില്‍ പോലും പവര്‍ കട്ടും ലോഡ്‌ ഷെഡിങ്ങും ഒഴിവാക്കുകയും ചെയ്യാം.

ആകെ 447 ടവറുകളാണ് പദ്ധതിയ്ക്കായി നിർമ്മിക്കേണ്ടിയിരുന്നത്‌. അതില്‍ 351 എണ്ണവും (78.5% ) പൂർത്തിയാക്കിയത് ഈ മൂന്നു വര്‍ഷത്തിനിടയിലാണ്. 96 (21.5%) എണ്ണമാണ് 2011-16 കാലത്ത് നടന്നത്. 148.3 കിലോമീറ്ററിലാണ് ആകെ ലൈന്‍ വലിക്കേണ്ടിയിരിക്കുന്നത്. 138.8 കിലോമീറ്ററും (93.5 %) പൂര്‍ത്തിയാക്കിയത് ഈ സര്‍ക്കാരാണ്. 9.5 കിലോ മീറ്ററിലാണ് (6.5 %) 2011-16 കാലത്ത് ലൈന്‍ വലിച്ചത്.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തില്‍നിന്നു കേരളത്തിലേക്ക്‌ വൈദ്യുതി എത്തിക്കുന്നതിനുള്ള ലൈന്‍ നിര്‍മാണം സ്ഥലമുടമകളുടെ എതിര്‍പ്പ് മൂലം 13വര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ മൂലം തര്‍ക്കങ്ങള്‍ പരിഹരി ച്ച് 09.03.2017ല്‍ പുനരാരംഭിച്ച, നാല് ജില്ലകളിലൂടെ കടന്നുപോകുന്ന 148കി.മീ. ദൈര്‍ഘ്യവും 447 ടവറുകളുമുള്ള ഈ പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 10.09.2019ല്‍ പൂര്‍ത്തിയായി.