കാര്‍ഷിക സമ്പദ് വ്യവസ്ഥയെ പൂര്‍ണമായി മാറ്റി മറിക്കുന്ന മൂന്ന് ബില്ലാണ് കേന്ദ്ര സർക്കാർ തിടുക്കത്തില്‍ പാസാക്കിയത്.കാര്‍ഷിക വിപണി വന്‍കിട ഭൂ ഉടമകളും കോര്‍പറേറ്റുകളും ചേര്‍ന്നുള്ള അവിശുദ്ധ കൂട്ടു കെട്ടിനും ബഹുരാഷ്ട്ര സംഘങ്ങള്‍ക്കും അനുകൂലമായി മാറുകയാണ് . കാര്‍ഷിക മേഖലയില്‍ ന്യായവില, മിനിമം താങ്ങുവില തുടങ്ങിയവ ഉറപ്പാക്കാനുള്ള ഉത്തരവാദിത്തത്തില്‍ സര്‍ക്കാര്‍ പിന്‍വലിയുന്നതിന്റെ ഭാഗമാണ് ഈ നിയമങ്ങള്‍. ആഭ്യന്തര – വിദേശ വന്‍കിട കമ്പനികളായ അദാനി,വില്‍മാര്‍, റിലയന്‍സ്, വാള്‍മാര്‍ട്ട്, ബിര്‍ള,ഐടിസി തുടങ്ങിയവര്‍ക്ക് ലാഭം കൊയ്യാൻ വഴിയൊരുക്കുകയാണ് സര്‍ക്കാര്‍.
ഊര്‍ജ്ജ മേഖല അടക്കം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇല്ലാതാക്കുന്നതിന്റെ കൂടെയാണ് കാര്‍ഷിക മേഖലയില്‍ പുതിയ നടപടികള്‍ ഉണ്ടാകുന്നത്. വിശദമായ ചര്‍ച്ച ഇല്ലാതെ ബില്ലുകള്‍ പാസക്കപ്പെട്ടു. പ്രതിഷേധിക്കുന്നവരെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കുകയാണ്.
EEFI കർഷക ദ്രോഹ ബില്ലുകൾക്ക് എതിരെ ശക്തമായി പ്രതിഷേധിക്കാന്‍ തീരുമാനിച്ചു . എംപിമാരെ ജനാധിപത്യവിരുദ്ധമായി പുറത്താക്കിയതിനേയും EEFI അപലപിക്കുന്നു
സപ്തംബര്‍ 22 ന് രാവിലെ എല്ലാ വൈദ്യുതി ഓഫീസിലും ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും വിശദീകരണവും നടത്തി. ഡിവിഷന്‍/ സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ച് സപ്തംബര്‍ 22ന് ഉച്ചയ്ക്കാണ് പ്രതിഷേധ യോഗങ്ങള്‍ നടന്നത്.
കര്‍ഷകരുടെ കടക്കെണിയുടെ ഊരാക്കുടുക്കിലേക്ക് നയിക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് വൈദ്യുതി മേഖലയില്‍ നിന്ന് ഉയര്‍ന്നത്.