ബീഹാറിലെ വൈദ്യുതിതൊഴിലാളികള്‍ക്ക് നേരേയുള്ള പോലീസ് അക്രമത്തിനെതിരെ പ്രതിഷേധം

555

വൈദ്യുതിനിയമത്തെ പിന്‍ പറ്റി വിഭജനം നടപ്പാക്കിയ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി സ്ഥാപനങ്ങള്‍ നടത്തുന്ന കടുത്ത തൊഴിലാളി വിരുദ്ധ നടപടികള്‍ക്കെതിരെ കനത്ത പ്രതിഷേധങ്ങളാണ് ഇന്ത്യയില്‍ ഉയര്‍ന്ന് വരുന്നത്. ഇതില്‍ ഏറ്റവും ഒടുവില്‍ ബീഹാറില്‍ നിന്നുള്ള വാര്‍ത്തകളാണ് രാജ്യ ശ്രദ്ധനേടിയിരിക്കുന്നത്. പുതിയ ഫ്രാഞ്ചൈസികള്‍ അനുവദിക്കാനുള്ള തീരുമാനത്തിനെതിരെ പാറ്റ്നയിലെ തെരുവില്‍ പ്രതിഷേധവുമായി പ്രകടനം നടത്തിയ എഞ്ചിനീയര്‍മാര്‍ക്കെതിരേയും തൊഴിലാളികള്‍ക്കെതിരേയും ജലപീരങ്കിയും ബാറ്റണുകളും ആയെത്തിയാണ് പോലീസ് അക്രമം അഴിച്ച് വിട്ടത്. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പേടെയുള്ളവര്‍ക്കെതിരെ നടത്തിയ മര്‍ദ്ദനമുറകളില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക് പറ്റി. സമാധാനപരമായി നടത്തിയ പ്രകടനത്തിനെതിരെ സര്‍ക്കാര്‍ ബലപ്രയോഗത്തിനിറങ്ങിയപ്പോള്‍ ഉപരോധസമരമായി മാറുകയായിരുന്നു. വിദ്യുത് കാംഗാർ പധാധികാരി അഭിയന്തസംയുക്ത സംഘർഷ് മോർച്ചയുടെ ആഭിമുഖ്യത്തിലാണ് ജീവനക്കാർ വൈദ്യുതിഭവനു മുന്നില്‍ ധർണ്ണയും റോഡ് പിക്കറ്റിങ്ങും നടത്തിയത്. ഇതിനെതിരേയാണ് നിതീഷ് കുമാറിന്റെ പോലീസ് നരനായാട്ടിനിറങ്ങിയത്.

കണ്ണൂര്‍ വൈദ്യുതിഭവനു മുന്നില്‍ നടന്ന പ്രകടനത്തെ കെ.എസ്.ഇ.ബി ഒ.എ ജനറല്‍ സെക്രട്ടറി പി.വി ലതീഷ് അഭിവാദ്യം ചെയ്യുന്നു

ബീഹാര്‍സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എം പ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് (എന്‍.സി.സി.ഒ.ഇ.ഇ.ഇ) ആഹ്വാനം ചെയ്യുകയുണ്ടായി. ഇത് അനുസരിച്ച് കേരളത്തിലെ വൈദ്യുതി ഓഫീസുകള്‍ക്ക് മുന്നില്‍ തൊഴിലാളികളും ഓഫീസര്‍മാരും 2020ജനുവരി 30ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകരും ബീഹാറിലെ വൈദ്യുതി തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനങ്ങളില്‍ പങ്കാളികളായി.

തൃശൂര്‍ വൈദ്യുതിഭവന്‍

മെയിന്റനന്‍സ്- ഫ്രാഞ്ചൈസി നയങ്ങളുടെ ഭാഗമായി സ്വകാര്യവതകരണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍.ഡി.എ സര്‍ക്കാര്‍. ഇതിനെതിരെ തൊഴിലാലികളും എഞ്ചിനീയര്‍മാരും സെപ്തംബര്‍ 15ന് കണ്‍ വെന്‍ഷന്‍ വിളിച്ച് ചേര്‍ത്ത് സമരപ്രഖ്യാപനം നടത്തുകയുണ്ടായി. ജനുവരി 20ന് സംസ്ഥാനസര്‍ക്കാരിന് നോട്ടിസ് നല്‍കുകയും ചെയ്തു. ഗയ,ഭഗല്‍പൂര്‍ മുസാഫര്‍ ജില്ലകളിലെ വൈദ്യുതി വിതരണം ഫ്രാഞ്ചൈസികളെ ഏല്‍പിക്കുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ കൊള്ളയടിയാണ് നടന്നിരിക്കുന്നത്.

പാലക്കാട്

സംസ്ഥാനത്ത് വൈദ്യുതി വിതരണം സുഗമമാക്കി വൈദ്യുതി കമ്പനികളുടെ ജീവനാഡിയായ പതിനായിരത്തോളം ജീവനക്കാരുടെ സ്ഥിരപ്പെടുത്തലിനും കുറഞ്ഞകൂലി 18000രൂപയാക്കി ഉയര്‍ത്തുന്നതിനുമുള്ള സമരത്തിന്റെ പാതയിലായിരുന്നു തൊഴിലാളി സംഘടനകള്‍. ഫ്രാഞ്ചൈസികള്‍ വ്യാപിപ്പിക്കുന്നത് വൈദ്യുതി വില കുത്തനെ ഉയരാനിടയാകുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം തെരുവിലേക്ക് വ്യാപിച്ചത്. സമരത്തെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി നിലക്കുന്ന സാഹചര്യവും ഉണ്ടായി.

കോഴിക്കോട്

സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ തുടരുന്ന രാജ്യവ്യാപക പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കാനൊരുങ്ങുകയാണ് എന്‍.സി.സി.ഒ.ഇ.ഇ.ഇ.

കണ്ണുര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍