ഫെബ്രുവരി മാസത്തെ ഡിജിറ്റൽ പേയ്‌മെന്റിൽ സംസ്ഥാന തലത്തിൽ തന്നെ റെക്കോർഡ് നേടിയിരിക്കുകയാണ് കാസര്‍ഗോഡ് ജില്ലയിലെ പൈവളിക സെക്ഷൻ. ഫെബ്രുവരി മാസം സെക്ഷൻ ഓഫീസിൽ നടന്ന 63.2 ശതമാനം പണമിടപാടും ഡിജിറ്റൽ ആണ്. നഗരപ്രദേശങ്ങലിലെ സെക്ഷൻ ഓഫീസുകളെ ബഹുദൂരം പിറകിലാക്കിയാണ് ഓണ്‍ ലൈന്‍ പേയ്‌മെന്റിൽ പൈവളിക ഒന്നാമതെത്തിയത്. സാമ്പത്തികമായി ഏറെ പിന്നിൽ നിൽക്കുന്ന കൃഷിക്കാരും, കന്നഡ സംസാരിക്കുന്ന ഉപഭോക്താക്കളും തിങ്ങിനിറഞ്ഞ പൈവളിക ഓഫീസിനു ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് സെക്ഷൻ ഓഫീസിലെ ജീവനക്കാർ ഒറ്റക്കെട്ടായുള്ള പ്രവർത്തനമാണ്. ഇവിടെ റവന്യൂ വിഭാഗത്തിന് നേതൃത്വം നല്‍കുന്നത് സീനിയര്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ആലപ്പുഴ സ്വദേശി മനോജ് എംടി ആണ്. ഇദ്ദേഹം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ്.
കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തിയാണ് ഈ നേട്ടം എത്തിപ്പിടിച്ചത്. ഭാഷാപ്രശ്നം മറികടക്കാന്‍ ഡിജിറ്റൽ പേയ്മെൻറ് ചെയ്യുന്ന രീതി വിവരിക്കുന്ന നോട്ടീസുകൾ കന്നടയിൽ പ്രിൻറ് ചെയ്ത് മീറ്റർ റീഡർ കൈവശം എല്ലാ ഉപഭോക്താക്കളും എത്തിച്ചു. മീറ്റർ റീഡർമാർ സ്വന്തം സ്മാർട്ട്ഫോണിൽ പെയ്മെൻറ് നടത്തുന്ന രീതി വിവരിച്ചു സംശയ നിവാരണംനടത്തി. സെക്ഷൻ ഓഫീസിൽ ഓൺലൈൻ പെയ്മെൻറ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചുവരുന്നു. പൈവളിക പോസ്റ്റ് ഓഫീസുമായി സഹകരിച്ച് പോസ്റ്റ് ഓഫീസിന്റെ ആപ്പ് ( india post payments bank) വഴി ഇലക്ട്രിസിറ്റി ചാർജ് അടക്കുന്ന രീതി ഉപഭോക്താക്കൾക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. കന്നട ഭാഷയിൽ ലഭ്യമായ ഈ ആപ്പ് ഉപഭോക്താക്കൾക്ക് ഏറെ സ്വീകാര്യമായിരുന്നു. റവന്യൂ വിങ്ങിലെ മുഴുവൻ ജീവനക്കാർക്കും E-Payment രീതി സ്മാർട്ട് ഫോണിൽ പഠിപ്പിച്ചു കൊടുക്കാൻ അറിയാമായിരുന്നു. വൈദ്യുതി ചാർജ് അടക്കാത്തവരെ ഡിസ്കണക്ട് ചെയ്യാൻ പോകുന്ന ഫീൽഡ് സ്റ്റാഫ് പണം ഡിജിറ്റൽ ആയി അടച്ചു ഡിസ്കണക്ഷൻ ഒഴിവാക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചു. Paytm, Amazon Pay, Google Pay, Phonepe എന്നിവ വഴി കൂടുതൽ ഉപഭോക്താക്കൾ വൈദ്യുതി ബില്ലുകൾ ഓൺലൈനായി അടച്ചു. സെക്ഷനിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ രാജഗോപാല്‍നായിക്, സബ് എഞ്ചിനീയര്‍മാര്‍, റവന്യൂ ഓവര്‍സീയര്‍ ആന്റണി, സീനിയര്‍ അസിസ്റ്റന്റ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഈ മിന്നുന്ന നേട്ടത്തിന് അവകാശികളായി.
ഗ്രാമപ്രദേശത്തെ സാധാരണക്കാരെ ഡിജിറ്റല്‍ പണമിടപാടിലേക്ക് ആകര്‍ഷിച്ച് വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ജനോപകാരപ്രദമാക്കുന്നതിന് മാതൃകയായ പൈവളിക ഇലക്ട്രിക്കല്‍ സെക്ഷനിലെ ജീവനക്കാര്‍ക്ക് അഭിനന്ദനങ്ങള്‍
Home Districts Kasaragode ഇ-പേയ് മെന്റ് :കാസർഗോഡ് ജില്ലയിലെ പൈവളിക സെക്ഷന് സംസ്ഥാനത്ത് ഒന്നാം സ്ഥാനം