വൈദ്യുതി വിതരണ രംഗത്ത് സമഗ്രമായ വികസനം ആണ് കഴിഞ്ഞ 5 വർഷത്തിൽ നമ്മുടെ സംസ്ഥാനം നേടിയത് .
സമ്പുർണ്ണ വൈദ്യുതീകരണം- ഈ നേട്ടം കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി 2017 മെയ് 29 ന് ,കേരളം മാറി .
പതിനേഴു ലക്ഷത്തി തൊണ്ണൂറ്റി മുന്നായിരത്തി അൻപത്തിയേഴു പുതിയ വൈദ്യുതി
കണക്ഷനുകൾ ഈ കാലയളവിൽ നൽകി.
എണ്ണായിരത്തി എഴുന്നൂറ്റി അമ്പത്തിമൂന്നു കിലോ മീറ്റർ ദുരം 11 കെ.വി ലൈനുകൾ വലിച്ചു
പതിനെണ്ണായിരത്തി അറുപത്തിയൊൻപത് കിലോ മീറ്റർ ദുരം LT ലൈനുകൾ വലിച്ചു
പതിനായിരത്തി എഴുനൂറ്റി നാൽപ്പത്തിയഞ്ച് പുതിയ വിതരണ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ച്
വിതരണ മേഖല ശക്തിപെടുത്തി
നാൽപ്പത് ലക്ഷത്തി അൻപത്തിയൊരായിരത്തി മുന്നൂറ്റി എൺപത്തിയൊന്ന് കേടായ
മീറ്ററുകൾ മാറ്റി ,ബില്ലിംഗ് കൂടുതൽ മെച്ചപ്പെടുത്തി
മഹാ പ്രളയത്തിൽ താറുമാറായി വൈദ്യുതി ശൃംഖല പുനഃസ്ഥാപിക്കാൻ മിഷൻ റീകണക്‌ട്
-തകർന്ന വൈദ്യുതി മേഖല കേവലം 7 ദിവസങ്ങൾ കൊണ്ട് പൂർണ്ണമായും പുനഃസ്ഥാപിച്ചു.
വിതരണ മേഖലയുടെ സമഗ്ര വികസനത്തിനായി 4500 കോടി രൂപയുടെ ദ്യുതി പദ്ധതി .
കോവിഡ് മൂലം ദുരിതത്തിലായ ഉപഭോക്താക്കൾക്ക് വൈദ്യുതി ചാര്ജില് വാൻ ഇളവുകൾ
വിതരണ നഷ്ടം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം ആണ് (9%)