സ്ത്രീത്വത്തെ ചവിട്ടി മെതിക്കുന്ന ക്ഷുദ്രശക്തികൾക്കെതിരെ സാമൂഹ്യ പ്രതിരോധം ലക്ഷ്യമിട്ട് കെ എസ് ഇ ബി ഓഫീസേഴ്സ് അസ്സോസിയേഷൻ സംഘടിപ്പിച്ച രാത്രി ഞങ്ങളുടേതുമാണ് എന്ന സന്ദേശമുയര്‍ത്തിയ തെരുവോര കുടുംബ സംഗമം ആയിരങ്ങൾ അണിനിരന്ന് കോഴിക്കോട് കടപ്പുറത്തെ ഇരവിനെ അക്ഷരാർത്ഥത്തിൽ പകലാക്കി മാറ്റി.

കാനത്തിൽ ജമീല (എ.ഐ.ഡി.ഡബ്ലു.എ) ഉത്ഘാടനം ചെയ്യുന്നു
സമകാലീക ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന ദുഷ്ട ശക്തികൾക്കെതിരെ അണിനിരക്കുന്നതിനും ജനാധിപത്യപരമായി എതിർപ്പുകളറിയിക്കുന്നതിനുമുള്ള ഒരു അവസരമായി കേരള ജനത സ്വയം തീരുമാനിച്ചപ്പോൾ കുടുംബ സംഗമം ആയിരത്തോളം കുടുംബങ്ങൾ ഏക മനസ്സോടെ കടലിരമ്പത്തിലും മേലെ ശബ്ദമുയര്‍ത്തി പ്രതിഷേധിച്ച ഒരു വേറിട്ട രാവായി.

സോണിയ.ഇ.പ
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളുടെ കുടുംബങ്ങള്‍ ഒത്തുചേർന്നപ്പോൾ ഒരേ മനസ്സും ആശയവുമുള്ള തികഞ്ഞ ഒരു കൂട്ടുകുടുംബമാണ് തങ്ങളെന്നെ ഒരു അനുഭവം പകര്‍ന്ന് നല്‍കി.
കണ്ണൂർ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച സംഗീത ശിൽപം
അസോസിയേഷന്‍ കേന്ദ്ര ഭാരവാഹി ജാസ്മിൻ ഭാനുവിന്റെ അധ്യക്ഷതയിലാരംഭിച്ച ഉത്ഘാടന ചടങ്ങിന് കേന്ദ്ര കമ്മിറ്റിയംഗം ജിജി പി സ്വാഗതം പറഞ്ഞു. ശ്രീമതി കാനത്തിൽ ജമീല (എ.ഐ.ഡിഡബ്ലു.എ) ഉത്ഘാടനം ചെയ്തു.

മുരളീ നമ്പ്യാറുടെ ഏകാംഗ നാടകം
കാതുകൾക്ക് കുളിരേകി ദീപക്ക് ഗ്വിറ്റാറിൽ പരിപാടികളാരംഭിച്ചു, കോഴിക്കോട് വനിതാ പോലിസ്, ഷീജ എന്നിവർ ചേർന്നവതരിപ്പിച്ച സ്വയം പ്രതിരോധ മാർഗ്ഗങ്ങൾ വിജ്ഞാനപ്രദമായിരുന്നു. സോണിയ ഇ പ (സെനറ്റ് അംഗം) പ്രസംഗിച്ചു.
കേന്ദ്ര കമ്മിറ്റി അംഗം പ്രീജ, മകൾ അന്വയ, ആഖ്യ എന്നിവർ അവതരിപ്പിച്ച നൃത്തം
പ്രേമലത (ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) ബാങ്കിങ്ങ് മേഖലയിലെ കെടുകാര്യസ്ഥതാ പരമായ കേന്ദ്ര നയങ്ങൾ എടുത്തുകാട്ടി.

എറണാകുളം ടീമിന്റെ ഗാനമേള
രാജീവ് മേമുണ്ടയുടെ മാജിക്ക്ഷോ സമകാലീക പ്രസക്തമായ കാര്യങ്ങളുൾപ്പെടുത്തി കാണികൾക്കാവേശമായിരുന്നു, ശ്രീനിവാസൻ ( ശാസ്ത്രസാഹിത്യ പരിഷത്ത് ) ആശംസകളറിയിച്ചു. മോഹനൻ മണലിൽ നേതൃത്വത്തിൽ പ്രേമൻ പാമ്പിരിക്കുന്ന് ഭരതൻ എന്നിവർ നയിച്ച പ്രതിരോധ ഗാനങ്ങളൊരാഘോഷമായപ്പോൾ സദസ്സിൽ നിന്നും ഉറക്കമെന്ന കാര്യം ഓടിയൊളിച്ചു.
അന്വയ, ആഖ്യ എന്നിവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ്
ഭാഗ്യ ബിന്ദു (എല്‍.ഐ.സി.എംപ്ലോയീസ് യൂനിയന്‍) ആശംസയറിയിച്ചു. സ്ത്രീ സമൂഹ തുല്യതയും മതനിരപേക്ഷതയും തുടങ്ങി സംഗമത്തിന്റെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായിരുന്നു അവതരിപ്പിക്കപ്പെട്ട ഓരോ പരിപാടികളും.

മോഹനൻ മണലിൽ അവതരിപ്പിച്ച പ്രതിരോധ പാട്ടുകൾ
ശ്രീ മുരളി നമ്പ്യാരുടെ ഏകാംഗ നാടകം ” നീതിന്യായം ” കാണികൾക്കാവേശം പരത്തി. സദസ് മുഴുവൻ അഭിനേതാവിൽ കേന്ദ്രീകരിക്കുന്ന, ഒരാൾ മാത്രം അഭിനയിക്കുന്ന നാടകത്തെ പ്രേക്ഷ്യം ചെയ്യപ്പെടുക എന്നത് വെല്ലുവിളി തന്നെയാണ്. ഭാവാഭിനയവും ശബ്ദത്തിലെ മാന്ത്രികതയും പ്രേക്ഷക ഹൃദയത്തിലേക്ക് പ്രതിഫലിപ്പിക്കാനുള്ള കൈയടക്കം അഭിനേതാവിന്റെ ഭാഗത്ത് നിന്നുണ്ടായത് ഇതിവൃത്തത്തെ മിഴിവുള്ളതാക്കി.
വൈദ്യുതിയെ കുറിച്ച് മാപ്പിളപ്പാട്ടിന്റെ ട്യൂണിൽ- വയനാട് ടീം
പിന്നണി ദൃശ്യ ശ്രാവ്യ സാമഗ്രികളുടെ കെട്ടുകാഴ്ചകളില്ലാതെ തന്നെ നമ്മുടെ ചുറ്റുപാടുകളെ വേദിയുടെ പരിമിതികളിൽ തളച്ചിടപ്പെടാതിരിക്കാൻ ശ്രദ്ധ ചെലുത്തി.കോഴിക്കോടിന്റെ നാടൻ ഭാഷയിലെ അവതരണവും ശ്രദ്ധേയമായി.

സംഗീത ശിൽപത്തിൽ നിന്ന്
തെരുവോര കുടുംബ സംഗമത്തിന്റെ തീം ആയ ” രാത്രി നമ്മുടേതുമാണ്” എന്നതിനെ അടിസ്ഥാനപ്പെടുത്തി കണ്ണൂർ ജില്ലാ കമ്മിറ്റി അവതരിപ്പിച്ച സംഗീത ശിൽപം എല്ലാവരുടേയും അഭിനന്ദനം പിടിച്ചു പറ്റി. വനിതാ സബ്കമ്മിറ്റി കണ്‍വീനര്‍ ശ്രീലാകുമാരി.എ.എന്‍ ന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സംഗീത ശില്പത്തില്‍ ഷമ്മി.ടി യുടെ ഭാവാഭിനയം മികച്ച് നിന്നു. കെ എസ് ഇ ബി കക്കയം ടീം അവതരിപ്പിച്ച കരോക്കേ ഗാനമേള ഗംഭീരമായിരുന്നു.

തൃശൂർ ടീമിന്റെ ഗാനമേള
അസോസിയേഷന്റെ തിരുവനന്തപുരം, എറണാകുളം, വയനാട്, തൃശൂര്‍ ജില്ലാ പരിപാടികളും മികവുറ്റതായിരുന്നു.ഡോ. ഗിരീഷ് ബാബു അവതരിപ്പിച്ച മോട്ടിവേഷണൽ ക്ലാസ്സും സൈക്കോതെറാപ്പി ഗെയിമും തികച്ചും വിജ്ഞാനപ്രദവും ആവേശകരവുമായിരുന്നു.
കെ.എസ്.ഇ.ബിയെ കുറിച്ച് സിനിമാഗാനത്തിന്റെ ട്യൂണിൽ - വയനാട് ടീം
കെ ഇ എൻ (പു.ക.സ.) ആശംസയറിയിച്ചു സംസാരിച്ചു. കെ.ടി. കുഞ്ഞിക്കണ്ണൻ (കേളുഏട്ടൻ പഠന കേന്ദ്രം) സമാപന പ്രസംഗം നടത്തി പിരിയുമ്പോൾ മറ്റൊരു പകല്‍ കടല്‍ അതിരുകളില്‍ മുത്തമിട്ടിരുന്നു. ഉറക്കമൊഴിഞ്ഞ ക്ഷീണത്തിനു പകരം പുതു ഊർജ്ജം നേടിയതിന്റെ അഭിമാനമെന്ന അനുഭവമായിരുന്നു എല്ലാവർക്കും.

കെ.ഇ.എന്‍ സംസാരിക്കുന്നു
തെരുവോര കുടുംബ സംഗമം വിജയിപ്പിച്ച ഓരോരുത്തരേയും അഭിവാദ്യം ചെയ്യുന്നു.
തെരുവിൽ നടമാടുന്ന നീതികേടുകൾക്കെതിരെ രാത്രി മുഴുവൻ ഒരുമിച്ച് നിന്ന് പ്രതിരോധിക്കുവാൻ വേണ്ടി സംഘടിപ്പിച്ച തെരുവോര കുടുംബ സംഗമം പുതിയ ഒരു അധ്യായമാണ് കുറിച്ചത്.
കേളുവേട്ടൻ പഠന കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ
നാടിന്റെ ഇന്നിന്റെ പ്രതിസന്ധിയിൽ മതനിരക്ഷേപതയ്ക്കായും ഭരണഘടനാ തത്വങ്ങളുടെ സംരക്ഷണത്തിനായും ഉറക്കെ ശബ്ദിക്കുവാനും പരിപാടിക്കായിട്ടുണ്ട്

കെ.ടി.കുഞ്ഞിക്കണ്ണന്‍ സംസാരിക്കുന്നു
ഈ പരിപാടിയിൽ പങ്കെടുത്ത ഓരോരുത്തരിലും അത് ഉണ്ടാക്കിയ ആത്മ വിശ്വാസം ചെറുതല്ല. എല്ലാ ജില്ലകളിൽ നിന്നും പ്രതിനിധ്യം ഉണ്ടായി. ആയിരത്തിലധികം പേരുടെ സജീവ സാന്നിധ്യവും അതിൽ ഭൂരിപക്ഷം പേരേയും അർദ്ധരാത്രിക്ക് ശേഷവും ഒരു സംഘടനാ പരിപാടിയിൽ നിലനിർത്താനായതും ചെറിയ സംഘടനയായ കെ.എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷനെ സംബന്ധിച്ചോളം പകരുന്നത് വലിയ ഊർജ്ജമാണ്. കോഴിക്കോട് ജില്ലാ കമ്മിറ്റിയും കൾചറൽ കമ്മിറ്റിയും മികച്ച രീതിയിൽ സംഘാടനം നിർവഹിച്ചു. നിറഞ്ഞ സദസും ഇടവേളയില്ലാത്ത പരിപാടികളും ഇതിന് തെളിവായി മാറി. തെരുവോര കുടുംബ സംഗമം വളരെ ചുരുങ്ങിയ സമയത്തിലാണ് സംഘാടനം നിർവഹിച്ചത്. കെ.ഇ.എനും കെ.ടി കുഞ്ഞിക്കണനും സോണിയ ഇ.പയും അടക്കമുള്ള പ്രശസ്തരെ സംഗമത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചത് വലിയ നേട്ടമായിരുന്നു.

സ്വയം പ്രതിരോധം പരിശീലനം
കൾച്ചറൽ കമ്മിറ്റിയും വനിതാ കമ്മിറ്റിയും പരിപാടി വിജയിപ്പിക്കാൻ വേണ്ടി നടത്തിയ മുന്നൊരുക്കങ്ങൾ വിജയം കണ്ടു. മറ്റ് ജില്ലകളും നിരവധി കലാപരിപാടികൾ അവതരിപ്പിച്ച് പരിപാടിക്ക് നല്ല പിന്തുണ നൽകി. നൃത്ത നൃത്യങ്ങളും ഗാന സന്ധ്യകളും മായാജാലവും ഹിപ്നോട്ടിസവും പ്രഭാഷണവും പ്രതിരോധ പാട്ടുകളും നാടൻ പാട്ടുകളും ഒക്കെ നമ്മുടെ പരിപാടിക്ക് മിഴിവേകി.

ടീം കോഴിക്കോട്
ഈ പരിപാടി വിജയിപ്പിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിച്ച എല്ലാവരേയും ഒരിക്കൽ കൂടി അഭിവാദ്യം ചെയ്യുന്നു.