നവകേരളം നവീന ഊർജ്ജം – പരിശീലന പരിപാടി -കോഴിക്കോട്

118

കോഴിക്കോട് കൺസ്യൂമർ ക്ലിനിക്ക് സബ്കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരളം നവീന ഊർജ്ജം പരിപാടിയുടെ നടത്തിപ്പിനായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ നാനാഭാഗത്ത് നിന്നുമെത്തിച്ചേർന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ മെമ്പർമാർക്ക് നവകേരളം നവീന ഊർജ്ജം പരിപാടിയെക്കുറിച്ചുള്ള അറിവും അടിത്തറയും നൽകുന്നതായിരുന്നു.

കോഴിക്കോട് ജില്ലാ സൊസൈറ്റിഹാളിൽ അസോസിയേഷൻ സംസ്ഥാന സമിതി അംഗം ശ്രീമതി. ജിജി.പി യുടെ അധ്യക്ഷതയിലാരംഭിച്ച ചടങ്ങിന് ജില്ലാ കമ്മറ്റി ഭാരവാഹി ശ്രീ ദേവാനന്ദ് സ്വാഗതം പറഞ്ഞു സംസ്ഥാന കമ്മറ്റി ഭാരവാഹി ശ്രീ പ്രേമൻ പാമ്പിരിക്കുന്നിൽ പൊതു വിശദീകരണം നൽകിയാരമ്പിച്ച പരിശീലന പരിപാടി മൂന്ന് ഭാഗങ്ങളായി സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ. പ്രദീപ്കുമാർ.ടി, ശ്രീ. സജിൻ ഇസ്മയിൽ, ശ്രീ. വിപിൻദാസ് എന്നിവർ വിശദമായി പരിശീലന പരിപാടി നയിച്ചു.

സൗര – അക്ഷയ ഊർജ്ജ ഖനിയിൽ നിന്നും പ്രകൃതി സൗഹൃദ വൈദ്യുതി 1000 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി – ഇതിൽ 200 മെഗാവാട്ടിന്റെ 45200 ഉപഭോക്താക്കളുടെ പുരപ്പുറ സോളാർ ഒന്നാംഘട്ടമുൾപ്പെടെ
ഫിലമെന്റ് രഹിത കേരളം – ഊർജ്ജ ക്ഷമതയിലൂടെ ഊർജ്ജസംരക്ഷണം – ഫിലമെന്റ് സി എഫ് എൽ ഫ്ലൂറസെന്റ് ബൾബുകൾ മാറ്റി എൽ ഇ ഡി – ആഗോള താപനം കുറക്കാനുതകുന്ന പദ്ധതി
ദ്യുതി 2021- ഗുണനിലവാരമുള്ള തടസ്സരഹിതമായ വൈദ്യുതിക്കായി വിതരണ മേഖല ശക്തിപ്പെടുത്തുന്നു. ഇടതടവില്ലാത്ത ഗുണമേന്മയുള്ള വൈദ്യുതി.
ട്രാൻസ് ഗ്രിഡ് 2.0 – ഭാവി വളർച്ചക്കുതകുന്ന പ്രസരണ ഇടനാഴി ശക്തിപ്പെടുത്താൻ 10000 കോടി മുതൽ മുടക്കുള്ള പദ്ധതി
ഇ.സേഫ് – വൈദ്യുതി സുരക്ഷക്കായി – സാമ്പത്തീക സാമൂഹിക പിന്നോക്കമുള്ളവരോടൊപ്പം സർക്കാർ, ബി.പി.എല്‍ ഉപഭോക്താക്കൾക്ക് സൗജന്യ ഇ.എല്‍.സി.ബി, വൈദ്യുതി ലൈനുകൾ എ.ബി.സി ഉൾപ്പെടെ കണ്ടക്ടറുകളുപയോയോഗിച്ച് സേഫ്റ്റി ഉറപ്പു വരുത്തൽ.
ഇ.മൊബിലിറ്റി – വൈദ്യുത വാഹനങ്ങളിലൂടെ മലിനീകരണ വിമുക്ത കേരളം, ചാർജിങ്ങ് സ്റ്റേഷനുകളാരംഭിക്കലുൾപ്പെടെ.
കെ.ഫോൺ – മേൻമയേറിയ ഒപ്റ്റിക്കൽ ഫൈബറിലൂടെ പാവപ്പെട്ടവർക്കും സൗജന്യ ഇന്റർനെറ്റ്. ഇന്റർനെറ്റ് അവകാശമാക്കിയ സർക്കാർ ജനങ്ങൾക്കു നൽകുന്ന സേവനം.

പ്രേമന്‍ പാമ്പിരിക്കുന്ന് സംസാരിക്കുന്നു.

മഴവില്ല് സപ്തവർണ്ണങ്ങളാൽ മനോഹരമാണെന്ന പോലെ കേരള ജനതയുടെ ഒന്നടങ്കം ഭാവി പുരോഗതിക്കടിതറയേകുന്ന ഏഴ് വൈദ്യുത പദ്ധതികൾ ഇടതുപക്ഷ ജനപക്ഷ സർക്കാർ കെ എസ് ഇ ബി ലിമിറ്റഡിനോട് കൈകോർത്ത് നടപ്പാക്കുമ്പോൾ ശരിയായ ഗുണഭോക്താക്കളായ സാധാരണ ജനം അതടുത്തറിയാനും അവരുടെ സംശയങ്ങൾ ദുരീകരിക്കാനും അവകാശങ്ങൾ നേടിയെടുക്കുന്നതിനുമുതകുമാറ് ജനകീയ സംവാദസദസ്സുകൾ ജനപ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിക്കാനും അവർക്ക് സാങ്കേതിക അടിത്തറപാകുന്ന പ്രവർത്തനങ്ങളുമാണ് പരിപാടിയുടെ ലക്ഷ്യം. സംസ്ഥാന സെക്രട്ടറി ശ്രീ ലതിഷ് പി വി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ ബോസ് ജേക്കബ്, ശ്രീ മഹമ്മദാലി, ശ്രീ ഒ.പുഷ്പൻ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ശ്രീമതി സീമ കെ.പി. മറുപടി പ്രസംഗവും നന്ദിയും പറഞ്ഞ പരിപാടിയിൽ പങ്കെടുത്ത അംഗങ്ങളെല്ലാവരും പരിപാടി മികച്ച നിലവാരം പുലർത്തിയതായി അഭിപ്രായപ്പെട്ടു.