സെപ്റ്റംബർ 22, 23, 24 തീയ്യതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് നടക്കുന്ന കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ 23 ാം സംസ്ഥാന സമ്മേളനത്തിനുള്ള സ്വാഗത സംഘം ഓഫീസിൻ്റെ ഉദ്ഘാടനം കോട്ടയത്ത് ജറുസലേം മർത്തോമാ ചർച്ചിനു സമീപമുള്ള കെട്ടിടത്തിൽ വെച്ച് സി ഐ റ്റി യു ദേശീയ സമിതിയംഗവും, സ്വാഗത സംഘം ചെയർമാനുമായ ശ്രീ എ വി റസ്സൽ നിർവ്വഹിച്ചു. തദവസരത്തിൽ ജനറൽ സെക്രട്ടറി ഹരികുമാർ ബി , സംസ്ഥാന ഭാരവാഹികളായ ആർ ബാബു, കെ എസ് സജീവ്, കുര്യൻ സെബാസ്റ്റ്യൻ, സ്വാഗത സംഘം ജനറൽ കൺവീനർ ബി ബിനു , ജില്ല പ്രസിഡൻ്റ് ലേഖ എസ് നായർ, സെക്രട്ടറി അനൂപ് രാജ് തുടങ്ങിയവർ സംസാരിച്ചു. കോട്ടയം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട ജില്ലയിലെ വിവിധ പ്രവർത്തകർ പങ്കെടുത്തു. സ്വാഗതസംഘത്തിന്റെ പ്രധാന സബ്കമ്മിറ്റികളുടെ ആദ്യ യോഗവും തുടർന്ന് നടന്നു.
സ്മാർട്ട് മീറ്റർ – മാനേജ്മെന്റ് നിലപാടിനെതിരെ സംയുക്ത വിശദീകരണ യോഗം
സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കുന്ന വിഷയത്തിൽ ബോര്‍ഡ് ഡയറക്ടര്‍ അടക്കമുള്ള കെ.എസ്.ഇ.ബി പ്രതിനിധികളുടെ സ്വാധീനത്തില്‍ വിദഗ്ദ്ധസമിതി റിപോര്‍ട്ട് പരാമര്‍ശ വിഷയങ്ങളില്‍ കൃത്യമായ നിലപാടിലേക്ക് എത്തിയിട്ടില്ലെങ്കിലും സംഘടനകള്‍ മുന്നാട്ടുവെച്ച ആശങ്കകള്‍ പങ്കുവെക്കുകയും...