സമര പ്രഖ്യാപന കൺവെൻഷൻ – ആവേശത്തോടെ സംഘടനാ പ്രവർത്തകർ

325

ആലുവയിൽ പ്രിയദർശിനി ടൗൺഹാളിൽ ഒഴുകിയെത്തിയ വൈദ്യുതി മേഖലയിലെ വിവിധ സംഘടനാ പ്രവർത്തകരുടെ ആവേശം കൊണ്ട് വൈദ്യുതി നിയമ ഭേദഗതിക്കെതിരെയുള്ള സമര പ്രഖ്യാപന കൺവെൻഷൻ ശ്രദ്ധേയമായി. വൈദ്യുതി നിയമ ഭേദഗതി ബിൽ സംസ്ഥാന-ഓഫ് എന്ന ആവശ്യവുമായി നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്‌സി (എൻ.സി.സി.ഒ.ഐ.ഐ.ഐ.) ന്റെ നേതൃത്വത്തിലായിരുന്നു സമര പ്രഖ്യാപന കൺവെൻഷൻ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജീവനക്കാരും കരാർ തൊഴിലാളികളും പെൻഷൻകാരും കൺവെൻഷനിൽ പങ്കാളികളായി.
വൈദ്യുതി ജനങ്ങളുടെ അവകാശമാണെന്നും വൈദ്യുതി മേഖല സ്വകാര്യവത്കരിച്ചാൽ ചെറുകിട വ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും തകരുമെന്നും സി.ഐ.ടി.യു. സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്ത പറഞ്ഞു.
പരിപാടിയിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷനായി. എ.ഐ.ടി.യു.സി. സംസ്ഥാന കൗൺസിൽ ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. സംഘടനയുടെ കേരള ഘടകം ചെയമാൻ എം.പി. ഗോപകുമാർ, കൺവീനർ എസ്. ഹരിലാൽ, കെ.എൻ. ഗോപിനാഥ്, ജോൺ ഫെർണാണ്ടസ്, കെ.കെ. ഇബ്രാഹിം കുട്ടി, പ്രദീപ് നെയ്യാറ്റിൻകര, എൻ. വേണുഗോപാൽ എന്നിവർ സംസാരിച്ചു. കെ.എസ്.ഐ.ബി. ഓഫീസേഴ്സ് അസോസിയേഷന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് എം.ജി.സുരേഷ് കുമാർ സംസാരിച്ചു.