എന്‍സിസിഒഇഇഇ സമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി

181


നാഷണൽ കോ–- ഓഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സ് കേരളഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാസമരസന്ദേശ ജാഥകള്‍ക്ക് തുടക്കമായി. കേന്ദ്രസർക്കാർ തീരുമാനമനുസരിച്ച് ടോട്ടെക്‌സ്‌ മാതൃകയിൽ സ്മാർട്ട് മീറ്റർ നടപ്പാക്കരുത്, കെഎസ്ഇബി റവന്യു വിഭാഗത്തെ പുറംകരാർവൽക്കരിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള നീക്കം ഉപേക്ഷിക്കുക, ജനങ്ങൾക്ക് അധികബാധ്യതയാകുന്ന തീരുമാനങ്ങളിൽനിന്ന്‌ മാനേജ്മെന്റ്‌ പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ.
ഘടക സംഘടനകളിലെ നേതാക്കള്‍ ജാഥയില്‍ അംഗങ്ങളാണ്. വിവിധ വര്‍ഗ്ഗ ബഹുജന സംഘടനാ പ്രവര്‍ത്തകര്‍ വലിയ സ്വീകരണമാണ് ഒരുക്കുന്നത്.