കോഴിക്കോട് വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.
2019 ലെ പ്രളയം ഏറ്റവും അധികം ബാധിച്ച ആഡ്യൻപാറ ജനറേറ്റിംഗ് സ്റ്റേഷൻ തിരിച്ചുവരവിനായി നടത്തിയ പ്രവർത്തനങ്ങൾ കണ്ടറിയാൻ ഈ യാത്ര വളരെയധികം പ്രയോജനം ചെയ്തു. കേവലം ഒരു പഠനയാത്ര എന്നതിനപ്പുറം നമുക്ക് ചുറ്റുപാടുമുള്ള സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന്, സാമൂഹികമായി ഇടപെടൽ നടത്താൻ കൂടി ഈ യാത്ര പ്രയോജനകരമായി. പഠനയാത്രയുടെ ഭാഗമായി കഴിഞ്ഞ പ്രളയത്തിൽ പൂർണ്ണമായും തകർന്ന മുണ്ടേരി – തണ്ടൻ കല്ല്, ഇരുട്ടുകുത്തി, വാണിയം പുഴ എന്നീ കോളനികളിലെ കുട്ടികളുമായി ഒരു “സൗഹൃദ കൂട്ടായ്മ” കോഴിക്കോട് വനിത സബ് കമ്മിറ്റി,മലപ്പുറം വനിത സബ് കമ്മിറ്റിയുമായി ചേർന്ന് സംഘടിപ്പിച്ചു. തണ്ടൻ കല്ല് കോളനി നിവാസികൾ താൽക്കാലികമായി താമസിക്കുന്ന മുണ്ടേരി അഗ്രിക്കൾച്ചറൽ ഡിപ്പാർട്മെന്റിന്റെ ഫാം ഹൗസ് ക്വാർട്ടേഴ്‌സ് പരിസരത്തു വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കോളനികളിലെ പൊതുവായ സ്‌ഥലത്തു പരിമിതമായ സാഹചര്യത്തിൽ പഠിക്കുന്ന കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്താൻ കോഴിക്കോട് വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 8 സെറ്റ് ബെഞ്ചും ഡസ്ക്കും തണ്ടൻ കല്ല്, ഇരുട്ടുകുത്തി കോളനിയിലെ കുട്ടികൾക്കും, മലപ്പുറം വനിത സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 4 സെറ്റ് ബെഞ്ചും ഡെസ്ക്കും വാണിയംപുഴ കോളനിയിലെ കുട്ടികൾക്കും സ്നേഹ പൂർവ്വം നൽകി.
കോഴിക്കോട് വനിത സബ് കമ്മിറ്റി ചെയർപേഴ്സൺ രജനി. പി.നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കോഴിക്കോട് ജില്ല കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബിന്ദു.എന്‍.എസ് അധ്യക്ഷത വഹിച്ചു. ഉപഹാരം തണ്ടൻ കല്ല്, ഇരുട്ടുകുത്തി കോളനിയിലെ കുട്ടികൾ ക്ക് വേണ്ടി, പോത്തുകല്ല് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി ജോസഫും, വാണിയംപുഴ കോളനികളിലെ കുട്ടികൾ ക്ക് വേണ്ടി വാർഡ് മെമ്പർ സർഫുന്നിസയും യഥാക്രമം കോഴിക്കോട്, മലപ്പുറം വനിതസബ് കമ്മിറ്റി ഭാരവാഹികളിൽ നിന്നും ഏറ്റു വാങ്ങി. കൂടാതെ മുണ്ടേരി ട്രൈബെൽ സ്കൂളിനു വേണ്ടി കോഴിക്കോട്, വനിതസബ് കമ്മിറ്റി വാങ്ങിയ സാനിറ്റൈസർ, മാസ്ക്, എന്നിവ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍(റിട്ട.) ബോസ് ജേക്കബ് സ്കൂൾ അധികൃതർക്ക് കൈമാറി.
മലപ്പുറം വനിത സബ്‌കമ്മിറ്റി വാങ്ങിയ 2എണ്ണം തെർമൽ സ്കാനർ മുണ്ടേരി ട്രൈ ബെൽ സ്കൂളിനു വേണ്ടി, സ്കൂൾ സ്റ്റാഫ് സെക്രട്ടറി മുസ്തഫയും ചെമ്പൻ കൊല്ലി എല്‍.പി സ്കൂളിനു വേണ്ടി ഹെഡ്മിസ്ട്രെസ് ഗീത യും നിലമ്പൂർ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. കെ ലിൻ നിന്നും സ്വീകരിച്ചു.
ചടങ്ങിൽ പോത്തുകല്ല് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജിജോസഫ് പഞ്ചായത്ത് വാർഡ് മെമ്പറായ ശ്രീമതി സർഫുന്നിസ, പി.ടി.എ പ്രസിഡന്റ് റഫീഖ്, ചെമ്പൻ കൊല്ലി എല്‍.പി സ്കൂൾ ഹെഡ് മിസ്‌ട്രെസ്സ് ശ്രീമതി ഗീത ടീച്ചർ, മുണ്ടേരി ട്രൈ ബെൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി മുസ്തഫ എ.പി,സംസ്‌ഥാന വൈസ് പ്രസിഡന്റ് ഇ. മനോജ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ (റിട്ട)ബോസ് ജേക്കബ്, നിലംബുർ ഇലക്ട്രിക്കൽ സർക്കിൾ ഡപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി. കെ ലിൻ,മലപ്പുറം ജില്ല സെക്രട്ടറി മുഹമ്മദ് ഷഫീഖ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.കോഴിക്കോട് ജില്ല സെക്രട്ടറി പ്രദീപ് കുമാർ. ടി ചടങ്ങിന് നന്ദി അർപ്പിച്ചു.
കുട്ടികളോട് ഒപ്പം മിഠായി, കോഴിക്കോടൻ ഹൽവ എല്ലാം പങ്കുവച്ചു സന്തോഷത്തോടെ ചിലവഴിച്ച നിമിഷങ്ങൾ പഠന യാത്രയെ അന്വർത്ഥമാക്കി.പഠനയാത്ര യുടെ അവസാനം ആഡ്യൻപാറയുടെ പ്രകൃതി രാമണീയതയെക്കാൾ എല്ലാവരുടെയും മനസിൽ നിറഞ്ഞു നിന്നത് യാത്ര പറയുമ്പോൾ കുട്ടികളുടെ മുഖത്തു കണ്ട നിഷ്കളങ്കമായ പുഞ്ചിരി തന്നെ ആണ്.