കണ്ണു തുറക്കാത്ത

228

ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തേയും സംസ്കാരത്തേയും ഇതിഹാസങ്ങളെയുമൊക്കെ ഹൈജാക്ക് ചെയ്ത് മൊത്ത വിൽപ്പന നടത്തുന്ന സംഘപരിവാർ ശക്തികൾ കലികാലത്തെപ്പറ്റി മാത്രം ഇതുവരെ പറഞ്ഞു കേട്ടിട്ടില്ല.

ഇതു തന്നെമാണ്, യഥാർത്ഥ കലികാലം. അധികാര ദൈവങ്ങൾക്കും ശിങ്കിടികൾക്കും കലി ബാധിച്ച കാലം.

ഇരുണ്ട കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാൻ ശ്രമിക്കുന്ന അധികാര കേന്ദ്രങ്ങളുടെ തണലിൽ അസുര ശക്തികൾ ആടിത്തിമിർക്കുന്ന കാലം.

ആധുനിക ലോകത്തിനു ചേരാത്ത വിധം സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇന്ത്യയിൽ അനുദിനം വർദ്ധിച്ചു വരുന്നു. കുറ്റവാളികളിൽ ഞരമ്പു രോഗികളും ക്രിമിനലുകളും മാത്രമല്ല, അവരിൽ അഭ്യസ്ത വിദ്യരുണ്ട്, സമൂഹത്തിൽ ഉയർന്ന പദവി വഹിക്കുന്നവരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, ഭരണ കർത്താക്കളുമുണ്ട്. പെണ്ണിന്റെ ഉടൽ ലൈംഗികോപാധി മാത്രമാണന്നും ആണവകാശം സ്ഥാപിക്കാൻ ഏതു സ്ത്രീ ശരീരവും ഉപയോഗിക്കാമെന്നുമുള്ള മൗഢ്യം ഇന്ത്യൻ പുരുഷസമൂഹത്തിൽ രൂഢമൂലമാകുന്നു. പൗരസ്വാതന്ത്ര്യവും പൗരാവകാശങ്ങളും സ്ത്രീ സമൂഹത്തിന് നിരന്തരം

കോഴിക്കോട്

നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

ശാസ്ത്രത്തിന്റെ, സാങ്കേതിക ശാസ്ത്രത്തിന്റെ, വിവര സാങ്കേതികതയുടെ ഒക്കെ പിൻബലത്തിൽ മനുഷ്യവർഗ്ഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ആധുനിക കാലത്ത്, ഭാരത ജനതയെ ശിലായുഗത്തിലേക്ക് മടക്കിക്കൊണ്ടു പോകാൻ ശ്രമിക്കുന്ന ഭരണ ഫാസിസ്റ്റ് ശക്തികൾ, വംശഹത്യയ്ക്കായി ഒരു പിഞ്ചു പെൺകുഞ്ഞിനെ മൃഗീയമായി (മൃഗങ്ങൾ ക്ഷമിക്കട്ടെ) പീഡിപ്പിച്ച് കൊന്നവരെ സംരക്ഷിക്കാൻ ശ്രമിക്കുന്ന ജുഗുപ്സാവഹമായ കാഴ്ചയ്ക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുന്നു.

പശുവിനെ പോലും അമ്മയായി കാണുന്ന, ഭാരതാംബയെ മൊത്തത്തിൽ ഏറ്റെടുത്തിരിക്കുന്നവരാണ്, ഒരു ദേവാലയത്തിനുള്ളിൽ വച്ച് കൊടും ക്രൂരത കാണിച്ചത്. നാഴികയ്ക്ക് നാല്പതു വട്ടം ഭാരത പാര

മ്പര്യത്തെക്കുറിച്ച് വീമ്പു പറയുന്ന ഭരണ കർത്താക്കളാണ് ഈ നരാധമന്മാർക്ക് പിന്തുണയുമായി പരസ്യമായി രംഗത്തു വന്നത്.

മറ്റൊരു സമുദായത്തെ ആ പ്രദേശത്തു നിന്ന് പേടിപ്പിച്ച് ഓടിക്കാൻ കണ്ടെത്തിയ മാർഗ്ഗമായിരുന്നത്രേ കണ്ണിൽ ചോരയില്ലാത്ത ഈ പ്രവർത്തി. സ്ത്രീകളെ ശാരീരികമായി ഉപദ്രവിച്ച്, അവരുൾപ്പെടുന്ന സമൂഹത്തിന്റെ വീര്യം കെടുത്താമെന്ന ഹീന തന്ത്രം, യുദ്ധങ്ങളിലും ആഭ്യന്തര കലാപങ്ങളിലും തീവ്രവാദി ആക്രമണങ്ങളിലും നാം കാണുന്നുണ്ട്. എന്നാൽ രാജ്യം ഭരിക്കുന്ന ആൾക്കാർ തന്നെ ഈ നരാധമന്മാർക്ക് പിന്തുണയുമായി എത്തിയത്, രാജ്യത്താകമാനം ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു. സംഘപരിവാർ ശക്തികളുടെ ബീഭത്സമായ മുഖം ഒന്നുകൂടി പുറത്തു വന്നിരിക്കുന്നു. രാജ്യത്തെ ബാധിച്ചിരിക്കുന്ന ഈ കാൻസർ എത്രയും വേഗം തുടച്ചു നീക്കേണ്ടതുണ്ട്, നമ്മുടെ നാടിനെ അത്യാപത്തിൽ നിന്നും രക്ഷപ്പെടുത്തേണ്ടതുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞുങ്ങളെ പോലും ബലാത്സംഗം ചെയ്ത് കൊല്ലുന്ന വാർത്തകൾ ബി ജെ പി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും നിരന്തരം വന്നു കൊണ്ടേയിരിക്കുന്നു. അവിടങ്ങളിലെ ഭരണാധികാരികൾ സംഭവങ്ങളെ നിസ്സാരവൽക്കരിച്ചു നടത്തുന്ന പ്രതികരണങ്ങൾ ഫാസിസ്റ്റ് ശക്തികളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നു.

കാശ്മീരിലെ കത്വാ സംഭവം ലൈംഗികാതിക്രമമെന്നതിലുപരി അതിന്റെ പിന്നിലെ വംശഹത്യാ ശ്രമം കൊണ്ട് കൂടുതൽ മാനങ്ങൾ കൈവരിച്ചിരിക്കുന്നു. ഒരു പിഞ്ചു കുഞ്ഞിനോട് കാണിച്ച ക്രൂരതയ്ക്ക് ചൂട്ടു പിടിച്ച സംഘപരിവാർ രാഷ്ട്രീയത്തെ തുറന്നു കാട്ടാൻ രാജ്യമെമ്പാടും പുരോഗമനേച്ഛുക്കൾ മുന്നോട്ടു വന്നു. നമ്മുടെ സംഘടനയും, സാധ്യമായ ഇടങ്ങളിലെല്ലാം ഏപ്രിൽ 16ന് തന്നെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. പതിവിനു വിപരീതമായി, ഓഫീസുകൾക്ക് പുറത്തേക്ക്, തെരുവിലേയ്ക്ക്, പ്രതിഷേധം വ്യാപിപ്പിച്ചു, സംസ്ഥാനമൊട്ടാകെയുള്ള ഓഫീസുകളിൽ, നമ്മുടെ സംഘടനാംഗങ്ങൾ പ്രതിഷേധ ബാഡ്ജ് ധരിച്ചു. മറ്റ് സംഘടനകളിൽപ്പെട്ടവരും നമ്മുടെ പ്രതിഷേധ മാർച്ചുകളിൽ പങ്കെടുക്കുകയും പ്രതിഷേധ സൂചകമായി ബാഡ്ജ് ധരിക്കുകയും ചെയ്തു. തിരുവനന്തപുരം വൈദ്യുതി ഭവനിൽ നിന്ന് പട്ടം ജംഗ്ഷനിലേയ്ക്ക് നടത്തിയ പ്രകടനത്തിൽ 200-ൽ പരം ആളുകൾ, ഫാസിസത്തിനെതിരായ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് പങ്കെടുത്തു. തുടർന്ന് പട്ടം ജംഗ്ഷനിൽ കൂടിയ പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി ബി രമേഷ്, ജില്ലാ പ്രസിഡണ്ട് റ്റി വി ആശ, വനിതാ സബ് കമ്മിറ്റി കൺവീനർ ജാസ്മിൻ ബാനു എന്നിവർ സംസാരിച്ചു.

മൂലമറ്റം

കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധദിനമായി ആചരിച്ചു.. വൈദ്യുതി ഭവൻ അങ്കണത്തിൽ ഉച്ചയ്ക്ക് പ്രതിഷേധ യോഗം ചേർന്നു. സംഘടനാഭേദമെന്യേ ജീവനക്കാര്‍ യോഗത്തിൽ പങ്കെടുത്തു. എന്‍ എസ് ബിന്ദു അദ്ധ്യക്ഷത വഹിച്ചു. റെജീനാ ജോസഫ് വിശദീകരണം നടത്തി. വെളുത്ത ക്യാൻവാസിൽ, ചുവന്ന ചായത്തിൽ മുക്കി തങ്ങളുടെ കയ്യടയാളങ്ങൾ പതിപ്പിച്ചു കൊണ്ട് ജീവനക്കാര്‍ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് പ്രതിഷേധത്തിന്റെ കയ്യടയാളങ്ങൾ പതിച്ച ബാനർ വഹിച്ചു കൊണ്ട് പൊള്ളുന്ന വെയിലിനെ അവഗണിച്ച് മൗനജാഥയായി പ്രതിഷേധ പ്രകടനം നടന്നു. കൃഷ്ണന്‍കുട്ടി സ്വാഗതവും കെ ആര്‍ ലത നന്ദിയും പ്രകാശിപ്പിച്ചു.

കത്ത്വ, ഉന്നാവ സംഭവങ്ങളിൽ ഇരകൾക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിച്ച്, രാജ്യത്തെ ഫാസിസ്റ്റ് ഭീകരതയ്ക്കെതിരെ കണ്ണൂരിലും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കൊട്ടാരക്കര കേന്ദ്രീകരിച്ച് ഏപ്രില്‍ 16ന്‌ വാ മൂടി കെട്ടി കൊണ്ട് ടൗണിൽ പ്രകടനം നടത്തി. കൊല്ലം സർക്കിൾ കേന്ദ്രീകരിച്ച് ഏപ്രില്‍ 17ന് നടന്ന പ്രതിഷേധയോഗത്തില്‍ കൾച്ചറൽ കമ്മിറ്റി കൺവീനർ നൗഷാദ് പത്തനാപുരം സംസാരിച്ചു.

സംഘടനയുടെയും ഹരിപ്പാട് സമഭാവനാ സാംസ്കാരിക സമിതിയുടേയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 16ന് റാലിയും യോഗവും സംഘടിപ്പിച്ചു. ഹരിപ്പാട് ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ആരംഭിച്ച റാലിക്ക് കെ സംഘടനയുടെ കേന്ദ്ര നിര്‍വ്വാഹക സമിതിയംഗം പി ടി പ്രകാശ്‌കുമാറും സമഭാവന കോ-ഓര്‍‍ഡിനേറ്റര്‍ വി രാധാകൃഷ്ണന്‍ നായരും നേതൃത്വം നല്കി. തുടര്‍ന്ന് ഹരിപ്പാട് നഗര ചത്വരത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രകാശ്‌കുമാര്‍ വിശദീകരണം നടത്തി.