ഈ വർഷത്തെ വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് സ്ത്രീ ജീവിതം നേർക്കാഴ്ച്ചകൾ പ്രതീക്ഷകൾ എന്ന വിഷയത്തിൽ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെ എസ് ഇ ബി ജീവനക്കാർക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുകയുണ്ടായി. കോഴിക്കോട് വൈദ്യുത ഭവനിലെ ഹാളിൽ പന്ത്രണ്ടോളം കലാകാരൻമാർ പങ്കെടുത്ത മത്സരത്തിൽ ചിത്രങ്ങൾ മികച്ച നിലവാരം പുലർത്തി ജില്ലയിലെ ഈ മേഖലയിലെ പ്രമുഖരടങ്ങുന്ന പാനൽ വിശകലനം ചെയ്ത് മൂല്യനിർണ്ണയം നടത്തി വിജയികൾക്ക് വനിതാദിനത്തിൽ സമ്മാന വിതരണം നടത്തുന്നതാണ്.
വൈദ്യുതി നിയമ ഭേദഗതി 2018 വൈദ്യുതി നിരക്ക് കുത്തനെ കൂടും
വൈദ്യുതി നിയമം 2003ന് ഭേദഗതികൾ വരുത്താനുള്ള കരട് നിർദ്ദേശങ്ങൾ കേന്ദ്ര ഊർജ്ജ മന്ത്രാലയം സെപ്തംബർ 7ന് പുറത്തിറക്കി. വൈദ്യുതി മേഖലയുടെ കമ്പോളവത്കരണം ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ തികഞ്ഞ പരാജയമായിരുന്നു എന്ന വാദത്തെ...




























