പവർ ക്വിസ്-2022 കാർമൽ എഞ്ചിനീയറിംഗ് കോളേജ് ചാമ്പ്യന്മാര്‍

356

2022 വർഷത്തെ പവർ ക്വിസ്സ് മൽസരങ്ങൾക് സമാപനം കുറിച്ച് കൊണ്ട് സംസ്ഥാന ചാമ്പ്യൻമാരെ തെരഞ്ഞെടുക്കുന്നതിനുള്ള മത്സരം അക്ഷര നഗരിയായ കോട്ടയത്തിന്റെ രാജകീയ കലാലയമായ സി.എം.എസ് കോളേജിൽ വെച്ച് 2023 ജനുവരി 5 ന്‌ നടന്നു. ഊർജ മേഖലയിലെ ഏറ്റവും വലിയ ക്വിസ്സ് മൽസരത്തിന്റെ ഫൈനല്‍ മത്സരം വന്‍ വിജയമാക്കാന്‍ പവര്‍ ക്വിസ് സബ് കമ്മിറ്റിക്കും സംഘാടകരായ കോട്ടയം ജില്ലാ കമ്മിറ്റിക്കും ആയി.
വാശിയേറിയ മത്സരത്തില്‍ ഒന്നാം സ്ഥാനം കാർമൽ എഞ്ചിനീയറിംഗ് കോളേജ് ആലപ്പുഴയിലെ ജെ ജയസൂര്യ, അഭിനവ് രാജേഷ് ടീം നേടി. രണ്ടാം സ്ഥാനത്തെത്തിയത് ഗവ.ലോ കോളേജ് തിരുവനന്തപുരത്തിന്റെശ്രീരാജ് കെ.സി, ഹാരി നിയാസ് ടീം ആണ്.

പൗൺസ് വിജയികളായി എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ് . ഷൊർണ്ണൂർ, പാലക്കാടിന്റെ ഗായത്രി ജെ പിഷാരടി, മിഥുൻ പ്രകാശ് ടീം എത്തി.

എസ് എൻ ട്രസ്റ്റ് എച്ച് എസ്


അവസാന വട്ട പൗണ്‍സ് ആന്റ് ബൗണ്‍സ് ഘട്ടത്തിലേക്ക് 6 ടീമുകളെ കണ്ടെത്താനുള്ള സെലക്ഷൻ റൗണ്ട് പൂർത്തിയായപ്പോള്‍ CMS College Kottayam,Govt Bremen College Kannur, Rajas HSS KASARAGOD, LAW COLLEGE Thiruvananthapuram, Carmel engineering College Alappuzha, PKMMHSS , Malappuram എന്നിവര്‍ യോഗ്യത നേടി.

വിജയികളിൽ ഒന്നാം സ്ഥാനക്കാർക്ക് സർ വിശ്വേശ്വരയ്യ ട്രോഫിയും 20,000 രൂപ കേഷ് അവാർഡും രണ്ടാം സ്ഥാനക്കാർക്കു ബി.എൽ റാവു ട്രോഫിയും 10,000 രൂപ കേഷ് അവാർഡും പൗൺസ് ചാമ്പ്യൻമാർക്ക് ട്രോഫിയും 5000 രൂപ കേഷ് അവാർഡുകളും കോട്ടയത്തിന്റെ പ്രീയപ്പെട്ട സഹകരണ ,രജിസ്ട്രേഷൻ, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.വി.എൻ വാസവൻ വിതരണം നടത്തി. CMS കോളേജ് പ്രിൻസിപ്പാൾ ശ്രീ. വർഗ്ഗീസ് സി.ജോഷ്വ മുഖ്യാതിഥിയായി . സംഘാടക സമിതിയുടെ ചെയർമാൻ ശ്രീ.കെ. അനിൽകുമാർ സ്വാഗതവും KSEBOA പ്രസിഡണ്ട് ശ്രീ.എം.ജി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ഇ.ബി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍, പവര്‍ ക്വിസ് സബ്കമ്മിറ്റി കണ്‍ വീനര്‍ മധുസൂദനന്‍, ചെയര്‍മാന്‍ റസല്‍, സംഘാടക സമിതി കണ്‍വീനര്‍ സജീവ്.കെ.എസ് എന്നിവര്‍ സംസാരിച്ചു.
റിയാ ജേക്കബ് ഹരിപ്രസാദ് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി.