പവര്‍ സെക്ടര്‍ ന്യൂസ് – ഒക്റ്റോബര്‍ 2024

26

സി ഇ ആർ സി റെഗുലേഷൻ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ
താരിഫ് റഗുലേഷൻ 2024, ടെർമിനൽ ബേ എന്നിവ നിർവചിക്കുന്ന ഉപ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നു. ഇന്റർസ്റ്റേറ്റ് ഇൻട്രാസ്റ്റേറ്റ് ഡ്യൂവൽ കണക്റ്റിംഗ് ജനറേറ്റിങ് സ്റ്റേഷനുകളുടെ ട്രാൻസ്മിഷൻ വ്യതിയാനങ്ങളെ കൂടി അഭിസംബോധന ചെയ്യുന്നുണ്ട് .പമ്പ്ഡ് സ്റ്റോറേജ് സിസ്റ്റം, എനർജി സ്റ്റോറേജ് സിസ്റ്റം ,ഓഫ് ഷോർ വിന്റ് എനര്‍ജി എന്നിവയ്ക്കുള്ള ട്രാൻസ്മിഷൻ ചാർജുകൾ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ റെഗുലേഷൻ 13 അവതരിപ്പിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പ്ലാന്റുകളുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങളും കരടിലുണ്ട് .
എം ഒ പി ഗൈഡ് ലൈൻ
ബാറ്ററി സ്വാപ്പിങ് ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി എം ഒ പി പുതിയ ഗൈഡ് ലൈൻ ഇറക്കി. ബാറ്ററി ചാർജിങ് ഓപ്പറേറ്റർമാർക്കും ഉടമസ്ഥതയുള്ളവർക്കും ഈ ഗൈഡ് ലൈൻ ബാധകമായിരിക്കും. ബാറ്ററിസ്വാപ്പിംഗ് ഒരു ബദല്‍ മാർഗമായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു ഗൈഡ് ലൈൻ ഇറക്കിയിരിക്കുന്നത്.
എം എൻ ആർ ഇ ഗൈഡ് ലൈൻ
ഈ ഡ്രാഫ്റ്റ് RESCO മോഡൽ റിന്യൂവൽ എനർജി സർവീസ് കമ്പനി,യൂട്ടിലിറ്റിലെഡ് അഗ്രിഗേഷൻ മോഡൽ (ULN) എന്നിങ്ങനെ രണ്ട് മോഡലുകൾ മുന്നോട്ടുവച്ചിരിക്കുന്നു. ഈ മാധ്യമങ്ങളിലൂടെ സോളാർ വയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നൽകുന്നു. ഒരു തേർഡ് പാർട്ടിയായി റിന്യൂവൽ എനർജി കമ്പനിയാണ് സോളാർ പ്രതിഷ്ഠാപനങ്ങൾ വാങ്ങുന്നതും സ്ഥാപിക്കുന്നതും പരിപാലിക്കുന്നതും. ഉടമസ്ഥത അവകാശം അഞ്ചുവർഷത്തിനുശേഷം ഉപഭോക്താക്കൾക്ക് തിരിച്ചു നൽകും.
ഊർജ്ജ ഉപഭോഗം സെപ്റ്റംബർ മാസം
ആകെ ഈ മാസത്തെ വിൽപ്പന 11370 MUആണ്. ഇത് മുൻവര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം അധികമാണ്. ഗ്രീൻ എനർജി 10332 MU ആണ് 21 ശതമാനം കൂടുതലാണ്. ആകെ വിൽപ്പന നടത്തിയ റിന്യൂവൽ എനർജി സർട്ടിഫിക്കറ്റ് 131 എം യു ആണ് 110% മുൻവർഷത്തേക്കാൾ അധികമാണ്. മാർക്കറ്റിൽ 4.8 രൂപ ഒരു യൂണിറ്റിനും റിയൽ ടൈം മാർക്കറ്റിന് 3.9 8 രൂപ ഒരു യൂണിറ്റിനുമാണ് രേഖപ്പെടുത്തിയത്.
വിന്‍ഡ് എനര്‍ജി
2040 ഓടെ 140 GW ആണ് ടാർജറ്റ്. ഇപ്പോഴത്തെ ഇൻസ്റ്റാൾഡ് കപ്പാസിറ്റി 48 GW ആണ്.ഹൈബ്രിഡ് വിൻഡ് സോളാർ പദ്ധതികളെ കുറിച്ച് ഇന്ത്യ ആലോചിച്ച് തുടങ്ങി. ലാൻഡ് അവൈലബിലിറ്റി ആണ് ഒരു സുപ്രധാന ചലഞ്ച്. വിന്‍ഡ് എനര്‍ജി മാത്രമെടുത്താൽ ഒരു 36 ശതമാനം വളർച്ച കാണാവുന്നതാണ്. റിനൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്. 2030 ൽ 500 GW റിന്യൂവൽ എനർജി കൈവരിക്കുക എന്നതാണ് നമ്മുടെ ടാര്‍ജറ്റ്. മാർക്കറ്റിൽ 28% വ്യാപാരം നടന്നു. റിന്യൂവബിള്‍ എനർജി സർട്ടിഫിക്കറ്റ് പ്രൈസ് 1000 എന്നതിൽ നിന്ന് 116 ആയി കുറഞ്ഞത് ഈ രംഗത്ത് പുതിയ ഉണർവ് നൽകും. വ്യാപാരികൾക്ക് മെച്ചപ്പെട്ട ലാഭം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഈ രംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാക്കാൻ കഴിയും .
നേപ്പാളിൽ നിന്നും മഴക്കാലത്ത് ജൂൺ 15 മുതൽ നവംബർ 15 വരെ 5 വർഷത്തേക്ക് പവർ ട്രാൻസ്മിറ്റ് ചെയ്യുന്ന ഒരു ട്രൈ പാർട്ടി കരാർ നേപ്പാൾ- ഇന്ത്യ- ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ തമ്മിൽ ഒപ്പുവെച്ചു