MSEDCL വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ അദാനി പവറിന് കൂടി വിതരണ ലൈസൻസ് നൽകുന്ന തീരുമാനത്തിനെതിരെ, 31 സംഘടനകൾ സംയുക്തമായി ജനുവരി 3 അർദ്ധരാത്രി മുതൽ 6 ന് അർദ്ധരാത്രി വരെ 72 മണിക്കൂർ പണിമുടക്കും, ജനുവരി 18 മുതൽ അനിശ്ചിതകാല പണിമുടക്കും ആണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. EEFI ഉൾപ്പടെ NCCOEE ടെ വിവിധ ഘടക സംഘടനകൾ ഈ സമരത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട്, NCCOEE ടെ സംസ്ഥാനഘടകം, 4-ാം തീയ്യതി കേരളത്തിലെ മുഴുവൻ ഓഫീസുകളിലും വി2. പ്രതിഷേധശദീകരണ-പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുന്നു.സെക്ഷൻ തലത്തിൽ രാവിലെയും ഡിവിഷൻ / സർക്കിൾ തലത്തിൽ ഉച്ചക്കും പ്രകടനവും വിശദീകരണ യോഗവും നടത്തും.
ചണ്ഡിഗഡിലും തൊഴിലാളിമുന്നേറ്റം
വൈദ്യുതിമേഖലയുടെ സ്വകാര്യവല്ക്കരണത്തിനെതിരെ വൈദ്യുതിത്തൊഴിലാളികള് നടത്തുന്ന പ്രക്ഷോഭങ്ങള്ക്ക് കരുത്തു പകര്ന്നുകൊണ്ട് ചണ്ഡിഗഡിലെ പണിമുടക്കും വിജയിച്ചിരിക്കുന്നു. പോണ്ടിച്ചേരിയില് ഫെബ്രുവരി ഒന്നുമുതല് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചപ്പോള് ഫെബ്രുവരി ഒന്നിന് ഒരു ദിവസത്തെ സൂചനാപണിമുടക്ക് നടത്താന് മാത്രമേ ചണ്ഡിഗഡിലെ...