ബാണാസുര സാഗര്‍ ജലസംഭരണിയിലെ ഫ്ലോട്ടിങ് സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി

458

ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ നിലയം
സ്ഥാപിത ശേഷി : 500 കി. വാട്ട് പീക്ക്
സൗരോര്‍ജ്ജ പാനല്‍ : 260 kWp ശേഷിയുള്ള 1938 സൗരോര്‍ജ്ജ പാനലുകള്‍
ട്രാന്‍സ്ഫോര്‍മര്‍ : 500 കെ വി എ, 11kV / 415 V
ഇന്‍വര്‍ട്ടര്‍ : 30 kW ന്റെ 17 എണ്ണം
പ്രതിവര്‍ഷ വൈദ്യുതി ഉത്പാദനം : 7 ലക്ഷം യൂണിറ്റ്

ബാണാസുരസാഗര്‍ ഫ്ലോട്ടിങ് സോളാര്‍ നിലയം 2017 ഡിസംബര്‍ 4ന് വൈദ്യുതി മന്ത്രി ശ്രീ എം എം മണി രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
ഫെറോസിമന്റ് സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ചിട്ടുള്ള 18 കോണ്‍ക്രീറ്റ് ഫ്ലോട്ടുകളിലായാണ് സോളാര്‍ നിലയം സജ്ജീകരിച്ചിട്ടുള്ളത്. ജലനിരപ്പിന്റെ വ്യതിയാനത്തിനനുസരിച്ച് സോളാര്‍ നിലയത്തെ യഥാസ്ഥാനത്ത് നിലനിര്‍ത്തുന്നതിനായി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ആങ്കറിങ് മെക്കാനിസമാണ് ഈ നിലയത്തിന്റെ സവിശേഷത. ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പടിഞ്ഞാറേത്തറ 33 കെ വി സബ്‌സ്റ്റേഷനിലേക്കാണ് പ്രവഹിപ്പിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഇന്നവേഷന്‍ ഫണ്ടില്‍ നിന്നും 7 കോടി രൂപയും നബാര്‍ഡ് വായ്പയായ 2.25 കോടി രൂപയും ചേര്‍ത്ത് ആകെ 9.25 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവ്. കെ എസ് ഇ ബി എല്‍ ന്റെ താല്‍പ്പര്യപത്ര ക്ഷണപ്രകാരം തിരുവനന്തപുരം ആസ്ഥാനമായുള്ള ആഡ് ടെക് സിസ്റ്റംസ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് കരാര്‍ അടിസ്ഥാനത്തില്‍ പദ്ധതി നിര്‍മ്മിച്ചത്. ഇന്ത്യയില്‍ ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയമാണ് ബാണാസുരസാഗര്‍ സോളാര്‍ പദ്ധതി.