ആൺവർഗ്ഗ പരിണാമം- സമഷ്ടി പരിപാടി

103

ജീവി വർഗ്ഗ പരിണാമത്തിൽ വംശ വർദ്ധനവ് നടന്നതു കൊണ്ടുതന്നെ പെൺവർഗ്ഗത്തിന്റെ പരിണാമം തികച്ചും സ്വാഭാവികമാണ്, ആൺ വർഗ്ഗം ആവശ്യമില്ലാത്തതും. പിന്നെങ്ങനെയാണ് പരിണാമ ദിശയിൽ ആൺ വർഗ്ഗം ഉടലെടുത്തത്? പരിണാമത്തിന്റെ ഈ നിഗൂഢത ചുരുളഴിയ്ക്കാനുള്ള ഒരു ചവിട്ടു പടിയാണ് ഡോ.രതീഷ് കൃഷ്ണന്റെ ‘ആൺ വർഗ്ഗ പരിണാമം ‘എന്ന പ്രഭാഷണം.

KSEBOA തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ “സമഷ്ടി ” യുടെ നവംബർ മാസത്തെ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ പ്രഭാഷണം നടന്നത്. നവംബർ 28ന് വഞ്ചിയൂരുള്ള ഓഫീസർസ് ഹൗസിൽ വച്ചു നടന്ന പരിപാടിയിൽ അൻപതോളം OA അംഗങ്ങൾ പങ്കെടുത്തു.


വളരെ സരസവും ലളിതവുമായി ഈ ശാസ്ത്രീയ വിഷയം കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നതിൽ തർക്കമില്ല.തിരുവനന്തപുരം ഗവണ്മെന്റ് വിമെൻസ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ശ്രീ. രതീഷ് കൃഷ്ണ.
ഈ പ്രഭാഷണത്തിന് മുന്നോടിയായി ഒരു ഹ്രസ്വ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു.