വയനാട് ജില്ലാ സമ്മേളനം

60

കെ എസ് ഈ ബി ഓഫീസേഴ്സ് അസ്സോസ്സിയേഷന്റെ 22-ാമത് വയനാട് ജില്ലാ സമ്മേളനം ആഗസ്റ്റ് 24 ന് കൽപ്പറ്റ എം ജി റ്റി ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബി ഹരികുമാർ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ, സംസ്ഥാന സെക്രട്ടറി തൻസീർ എം എച്ച് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു.


ജില്ലാ സെക്രട്ടറി പ്രകാശൻ കെ എം ജില്ലാ റിപ്പോർട്ടും, ട്രഷററുടെ ചുമതലയുള്ള ശ്രീനിവാസൻ ഒ റ്റി കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ശ്രീലാകുമാരി എ എൻ, ജഗദീശൻ സി, സീമ കെ പി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജയപ്രകാശൻ പി ചർച്ചകൾക്ക് ക്രോഡീകരണം നടത്തി. ജില്ലാ പ്രസിഡന്റ് മനോഹരൻ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. വിരമിച്ചവർക്കുള്ള യാത്രയയപ്പ് ചടങ്ങും സമ്മേളനത്തോടൊപ്പം നടന്നു.
പ്രസിഡന്ററായി സുധീഷ് സി പി, സെക്രട്ടറിയായി പ്രകാശൻ കെ എം, ട്രഷററായി സജീവ് വി കെ എന്നിവരേയും 21 അംഗ ജില്ലാ കമ്മിറ്റിയേയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളായി 8 പേരെയും ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. വയനാട് ജില്ലയിലെ 50 അംഗങ്ങൾ ജില്ലാ സമ്മേളനത്തിൽ പങ്കെടുത്തു.