പവർ ക്വിസ്സ് 2019-വയനാട് ജില്ല

592

കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി വർഷം തോറും നടത്തി വരുന്ന പവ്വർ ക്വിസിന്റെ വയനാട് ജില്ലാതല മത്സരം 23-10-19 കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വച്ച് നടന്നു.. ഊർജ്ജ മേഖലയെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് പവ്വർ ക്വിസിന്റെ പ്രധാന ലക്ഷ്യം. നവകേരള സൃഷ്ടിയിൽ ഊർജ്ജത്തിന്റെ പ്രാധാന്യം വിശദീകരിക്കന്ന Power to Rebuild എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം .


അവതരണം കൊണ്ടും പങ്കാളിത്തം കൊണ്ടും മത്സരം ശ്രദ്ധേയമായി .ഒന്നാം സ്ഥാനം 170 പോയിന്റോടെ മാനന്തവാടി മേരി മാതാ കോളേജിലെ ശ്രീഷ്മ ,സിദ്ധാർത് എന്നിവർ നേടി.രണ്ടാം സ്ഥാനം മീനങ്ങാടി ഹയർ സെക്കൻ ണ്ടറി സ്ക്കൂളിലെ കിരൺ കൃഷ്ണ ,അനൂജ എന്നിവർ 130 പോയിന്റുമായി എത്തി .ജില്ലയിലെ 19 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും 38 പേർ മത്സരത്തിൽ പങ്കെടുത്തു .24 സംഘടന അംഗങ്ങളും 100 ൽ അധികം കാണികളും പങ്കെടുത്ത മത്സരത്തിൽ ക്വിസ്സ് നയിച്ചത് ശ്രീ.സംഗീത് ,ശ്രീ.ഷനീഷ് എന്നിവരായിരുന്നു.സമാപന സമ്മേളനം സ്ക്കൂൾ പ്രിൻസിപ്പാൾ സിദ്ദീഖ് ഉത്ഘാടനം ചെയ്തു .സമ്മേളനത്തിൽ വിജയികൾക്ക് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും ശ്രീ സിദ്ധിഖ്‌ വിതരണം ചെയ്തു .

സംഘടനയുടെ ജില്ല പ്രസിണ്ടന്റ് ശ്രീ.സജി പൗലോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വർക്കിംങ്ങ് പ്രസിണ്ടൻറ് ശ്രീമതി.ഉഷ ,ജില്ല സെക്രട്ടറി ശ്രീ.പ്രകാശൻ , എന്നിവർ സംസാരിച്ചു.പവർ ക്വിസ് സബ് കമ്മറ്റി കൺവീനർ ശ്രീ.പ്രേമചന്ദ്രൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി